You are Here : Home / USA News

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 14, 2017 02:26 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലാം തീയതി അഖില ലോക പ്രാര്‍ത്ഥനാദിനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു ആചരിച്ചു. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ കേന്ദ്രീകരിച്ച് നടന്ന പൊതു പരിപാടിയുടെ പ്രാരംഭമായി "Mabubay from the Philippines' എന്ന പരിപാടി വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഫാ. സജി മുക്കാട്ട് (കോ ചെയര്‍മാന്‍ ഇ.എഫ്.ഐ.സി.പി) സ്വാഗതം ആശംസിച്ചു. നിര്‍മ്മല ഏബ്രഹാമിന്റെ ഫിലിപ്പീന്‍സിനെക്കുറിച്ചുള്ള അവതരണം ഏറെ വിജ്ഞാനപ്രദമായിരുന്നു. "ഫിലിപ്പീന്‍സിലെ സ്ത്രീകള്‍' എന്ന ആത്മഭാഷണം വളരെ ഹൃദയസ്പര്‍ശിയായി. ഷെര്‍ലി ചാവറ, മെറില്‍ സാജന്‍, അനോക സൂസന്‍ റോയി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

"ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിച്ചുവോ?' എന്ന വേദവാക്യത്തെ ആസ്പദമാക്കി ഭക്തിരസ പ്രദാനമായ സിസ്റ്റര്‍ ജോസ്‌ലിന്‍ എം.ഡി നടത്തിയ പ്രഭാഷണം പരിപാടിയെ ഉത്കൃഷ്ടമാക്കി. ചിന്താവിഷയത്തെ ആസ്പദമാക്കി ആനി മാത്യുവും സംഘവും അവതരിപ്പിച്ച സ്കിറ്റ് വളരെ ശ്രദ്ധയാകര്‍ഷിച്ചു. നൂപുര ഡാന്‍സ് അക്കാഡമിയിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്ത ശില്പം അതിമനോഹരമായിരുന്നു. ഫാ. എം.കെ. കുര്യാക്കോസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള മലയാളം ഗായകസംഘം, അലക്‌സാ ജോസിന്റെ നേതൃത്വത്തിലുള്ള യൂത്ത് ഗായകസംഘവും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. ഇ.എഫ്.ഐ.സി.പി ചെയര്‍മാന്‍ ഫാ. ഷിബു വേണാട് തന്റെ അസാന്നിധ്യത്തിലും പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍പിടിച്ചു. ഫിലിപ്പീന്‍സിലെ കഷ്ടതയനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി അന്നേദിവസം സമാഹരിച്ച സ്‌തോത്രകാഴ്ച ഫാ. കെ.കെ. ജോണ്‍ പ്രാര്‍ത്ഥനയോടെ സ്വീകരിച്ചു. ഈ അഖില ലോക പ്രാര്‍ത്ഥനാദിനം വന്‍ വിജയമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും ഇ.എഫ്.ഐ.സി.പി വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. ബിനു ഷാജിമോന്‍ നന്ദി പറഞ്ഞു. വൈദീകരുടെ ആശീര്‍വാദത്തോടെ പരിപാടി സമാപിച്ചു. മില്ലി ഫിലിപ്പ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.