You are Here : Home / USA News

വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 15, 2017 11:58 hrs UTC

വാഷിംഗ്ടണ്‍ ഡി. സി: നിത്യസഹായമാതാവിന്റെ നാമത്തിലുള്ള വാഷിംഗ്ടണ്‍ ഡി. സി. യിലെ ഇടവക രാജ്യ തലസ്ഥാനത്തു കഴിഞ്ഞ വര്‍ഷം സ്വന്തമായി വാങ്ങിയ സ്ഥലത്തു ഒരു ദേവാലയം പണിയുന്നതിനായിട്ടുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മൂലധന സമാഹരണത്തിനായി 2017 ഡിസംബര്‍ മാസം 16 നു നടത്തപ്പെടുന്ന നറുക്കെടുപ്പ് പരിപാടിയുടെ ഔപചാരികമായ ഉല്‍ഘാടനവും ആദ്യടിക്കറ്റ് വില്പനയും മാര്‍ച്ച് 5 നു ഞായറാഴ്ച അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചയില്‍ ന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. പ്രവാസ ജീവിതത്തില്‍ നമ്മുടെ വിശ്വാസ പാരമ്പര്യം അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുവാന്‍ സമൂഹത്തിന്റെ ഒത്തുചേരലുകളും തിരുക്കര്‍മ്മങ്ങളും എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നു സ്വന്തം അനുഭവങ്ങളിലൂടെ അഭിവന്ദ്യ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് കുര്‍ബാന മദ്ധ്യേ തന്റെ സന്ദേശത്തില്‍ വിവരിച്ചു.

 

 

അതോടൊപ്പം നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഇടവക സമൂഹം നടത്തുന്ന ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ഥനയും നേര്‍ന്നു. ധനസമാഹരണ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് ആങണ കാര്‍ ആണ് .കൂടാതെ നിരവധി ആകര്‍ഷക സമ്മാനങ്ങളും നല്‍കുന്നു. ട്രസ്റ്റി മാരായ മനോജ് മാത്യു, ജാസ്മിന്‍ ജോസ് , നറുക്കെടുപ്പ് പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാം എന്നിവരുടെ നേതൃത്ത്വത്തില്‍ വിപുലമായ കമ്മിറ്റി ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. മനോജ് മാത്യു അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.