You are Here : Home / USA News

ഇൻഡ്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ബാങ്ക്വറ്റ് ഡാലസ്സിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, April 28, 2017 11:23 hrs UTC

ഡാളസ് : പ്ലേനോയിലെ അതിമനോഹരമായ ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ മെയ്‌ ഏഴാംതീയതി ഞായർ ആറരമണിക്കു നടക്കുന്ന നഴ്സസ്‌ ഡേ ബാൻക്വറ്റ്‌ ആഘോഷിക്കുവാൻ നോർത്തമേരിക്കയിലെ ഇന്ത്യൻ നഴ്സസും അവരുടെ കുടുംബാംഗങളും അഭ്യുദയകാംഷികളും ഒരുങ്ങുന്നു. യു ടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിന്റെ മാഗ്നറ്റ്‌ പ്രോഗ്രാം ഡയറക്റ്ററായ വിക്റ്റോറിയ ഇംഗ്‌ളൻഡ്‌ ആണ് ചടങ്ങിൽ മുഖ്യ പ്രഭാഷക. Nursing - the balance of body mind and spirit എന്ന വിഷയത്തിൽ അവർ സെമിനാർ നയിക്കും . നാഷണൽ നഴ്സസ്‌ അസ്സോസ്സിയേഷനായ നൈന യുടെ ഈ വർഷത്തെ പ്രസിഡന്റായ ഡോ: ജാക്കി മൈക്കിൾ,കേരളാ അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ ബാബു മാത്യു, ഡബ്ള്യൂഎംസിയെ പ്രതിനിധീകരിച്ചു പി. സി മാത്യു ,ഇന്ത്യ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

 

 

ഇന്ത്യൻ സമൂഹത്തിലെ നഴ്‌സുമാരെ ആദരിക്കുന്നതോടൊപ്പം വാർഷിക സുവനീർ പ്രകാശനവും കലാപരിപാടികളും അത്താഴവിരുന്നും നടക്കും. അഡ്‌വാൻസ്ഡ്‌ പ്രാക്റ്റീസ്‌ നഴ്സിംഗ്‌ മേഖലയിലുള്ളവരുടെ പ്രത്യേക കൂട്ടായ്മയായ എപിഎൻ ഫോറം ഇതിനോടനുബന്ധിച്ചു ഉൽഘാടനം ചെയ്യപ്പെടും. പ്രമുഖ ട്രാവൽ ഏജന്റ്സ്‌ ആയ സ്‌കൈപാസ്‌ ഗ്രൂപ്പ്‌ ആണു പരിപാടിയുടെ ഗ്രാന്റ്‌ സ്പോൺസർ. ജോസ്‌ തങ്കച്ചൻ, സ്‌പെക്ട്രം ഫൈനാൻഷ്യൽസ്‌, ഫ്രണ്ട്ലി ഹോം ഹെൽത്ത് കെയർ, ഗ്രാൻഡ്‌ കന്യൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണു മറ്റു സ്പോൺസേഴ്സ്‌. ഈ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വൻ വിജയമായിരുന്ന നനഴ്‌സിംഗ് എജ്യുക്കേഷൻ ക്ലാസുകളും, ഒപ്പം പന്ത്രണ്ടു ഇന്ത്യൻ നഴ്സിംഗ്‌ വിദ്യാർഥികൾക്കു നഴ്സിംഗ്‌ പഠന സ്കോളർഷിപ്പും ചെന്നൈ , ഡാലസ്‌ പോലീസ്‌ ദുരിതാശ്വാസ ഫണ്ടുകളിലേക്കു സംഭാവനകളും നൽകുവാൻ കഴിഞ്ഞതിൽ സംഘടന പ്രശംസയർഹിക്കുന്നു.

 

 

വരും വർഷത്തിൽ ഇതിലുമധികം അർഹരായ നഴ്സിംഗ്‌ വിദ്യാർഥികളെ കണ്ടെത്തുകയും അവർക്കു നഴ്സിംഗ്‌ വിദ്യാഭ്യാസ സഹായം നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികളോടും സ്ഥാപനങ്ങളോടും കൈകോർത്ത്‌ പ്രവർത്തിക്കുവാനാണു സംഘടനയുടെ തീരുമാനാമെന്നും ഇൻഡ്യൻ അമേരിക്കൻ നഴ്സസ്‌ അസ്സൊസ്സിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്സാസിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ഹരിദാസ്‌ തങ്കപ്പൻ പറഞ്ഞു. എല്ലാവരെയും നഴ്സസ്‌ ഡേ ബാങ്ക്വറ്റ് പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രവർത്തകസമിതിയുടെ പേരിൽ അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.