You are Here : Home / USA News

ജെ എഫ് എ യ്ക്കുപുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 03, 2017 11:09 hrs UTC

ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നീതിക്ക് വേണ്ടി പോരാടുന്ന സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ എഫ് എ )യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2017 ഏപ്രില്‍ ഇരുപത്തി മൂന്നിന് കൂടിയ പൊതുയോഗത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയുണ്ടായി. ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്:

തോമസ് കൂവള്ളൂര്‍ - ചെയര്‍മാന്‍ (ന്യൂയോര്‍ക്)

അജിത് നായര്‍ - വൈസ് ചെയര്‍മാന്‍ (ന്യൂയോര്‍ക്)

പ്രേമാ ആന്റണി തെക്കേക്ക് - പ്രസിഡന്റ് (കാലിഫോര്‍ണിയാ )

വറുഗീസ് മാത്യു - വൈസ് പ്രസിഡന്റ് (ന്യൂ യോര്‍ക്)

ചെറിയാന്‍ ജേക്കബ് - ജനറല്‍സെക്രട്ടറി (അരിസോണാ )

സൗമ്യ ജേക്കബ് - ജോയിന്റ് സെക്രട്ടറി (കാലിഫോര്‍ണിയാ )

രാജ് സദാനന്ദന്‍ - ട്രഷറാര്‍ (ന്യൂ ജെഴ്‌സി )

ഡയരക്ടര്‍ ബോര്‍ഡ് : സണ്ണി പണിക്കര്‍ (ന്യൂയോര്‍ക്ക്) തമ്പി ആന്റണി (കാലിഫോര്‍ണിയാ) അനില്‍ പുത്തന്‍ചിറ (ന്യൂജേഴ്‌സി) എ.സി ജോര്‍ജ്ജ് (ടെക്‌സസ്) ജേക്കബ് കല്ലുപുര (മസാച്ചുസെറ്റ്‌സ് ) ഗോപിനാഥ കുറുപ്പ് (ന്യൂയോര്‍ക്ക്) ജോയിച്ചന്‍ പുതുക്കുളം (ഇല്ലിനോയി) യു എ നസീര്‍ (ന്യൂയോര്‍ക്ക്) ജോര്‍ജ്ജ് ആലോലിച്ചാലില്‍ (ന്യൂയോര്‍ക്ക്) സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്) ഷീലാ ശ്രീകുമാര്‍ (ന്യൂജേഴ്‌സി) വിനീതാ നായര്‍ (ന്യൂജേഴ്‌സി) ആനി ജോണ്‍ (പെന്‌സില്‍വെനിയാ) ലിജോ ജോണ്‍ (ന്യൂയോര്‍ക്ക്)

 

സംഘനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ചെയര്‍മാന്‍ , പ്രസിഡന്റ് , ജനറല്‍സെക്രട്ടറി, ട്രഷറാര്‍ , വൈസ് ചെയര്‍മാര്‍ , വൈസ് പ്രസിഡന്റ് , എന്നിവരോടൊപ്പം യു എ നസീര്‍, ജോയിച്ചന്‍ പുതുകുളം, എ.സി ജോര്‍ജ്ജ് എന്നിവര്‍ അടങ്ങുന്ന ഉപദേശക സമിതിക്കും രൂപം കൊടുത്തു. രണ്ടായിരത്തി പതിമൂന്ന് മെയ് രണ്ടാം തിയ്യതി ന്യൂജേഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ എഫ് എ ) എന്ന സംഘടന ഇതിനോടകം അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. "ശബ്ദമില്ലാത്തവരുടെ ശബ്ദം" voice of the voiceless എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘടന, സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ വെളിച്ചത്തു കൊണ്ടുവരുകയും സമൂഹത്തിലെ അംഗങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള ബോധവല്‍ക്കരണം നടതുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

 

ജയിലില്‍ കഴിയുന്നവര്‍ എല്ലാം യഥാര്‍ത്ഥ കുറ്റവാളികള്‍ ആണ് എന്നാണ് സമൂഹത്തിന്‍റെ പൊതുവേയുള്ള വിലയിരുത്തല്‍, എന്നാല്‍ ചതിയില്‍ അകപ്പെടുത്തി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഇക്കൂടെയുണ്ട് എന്നുള്ളത് വളരെ വേദനാജനകമായ ഒരു വസ്തുതയാണ്. പലരും നല്ല നിയമസഹായം ലഭിക്കാത്തതിനാലും ഒരു നല്ല അറ്റൊര്‍നിയെ നിയമിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതു കൊണ്ടും കൂടുതല്‍ കാലം ശിക്ഷ അനുഭവിക്കുന്ന കാഴ്ച പലപ്പോഴും ശ്രദ്ധയില്‍ വരാറുണ്ട്. അങ്ങിനെയുള്ള അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്തി അവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ ഒരു രണ്ടാമൂഴം കൊടുക്കുവാന്‍ ഈ സംഘടന ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചാറ്റിങ്ങ് കെണിയില്‍ അകപ്പെട്ടു ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ചെറുപ്പക്കാരനെ സഹായിക്കുവാന്‍ ഈ സംഘടന മുന്‍കൈ എടുത്തപ്പോള്‍ അമേരിക്കയിലെ ഒട്ടുമിക്ക എല്ലാ സംഘടനകളും അവരുടെ സഹായവും സമയവും തരികയും എല്ലാവരുടെയും ശ്രമഭലമായി ആ യുവാവിന് നാട്ടിലേക്ക് തിരിച്ചു വിടുവാനും സാധിച്ചു എന്നത് ഈ സംഘടനയില്‍ അമേരിക്കന്‍ മലയാളിസമൂഹം അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് മകുടോദാഹരണമാണ്.

 

 

സംഘനയുടെ ഇതുവരെയുള്ള പ്രവര്‍ത്തന മൂലം സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ മാറ്റങ്ങളെപ്പറ്റി ചെയര്‍മാര്‍ തോമസ് കൂവള്ളൂര്‍ തന്‍റെ ആമുഖ പ്രസംഗത്തില്‍ ഒര്പ്പിക്കുകയുണ്ടായി . സംഘനയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ അനില്‍ പുത്തന്‍ചിറ അവതരിപ്പിച്ചു, സംഘനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവി പരിപാടികളുടെ ലക്ഷ്യവും ജനറല്‍സെക്രട്ടറി ചെറിയാന്‍ ജേക്കബും അവതരിപ്പിക്കുകയുണ്ടായി. ടെക്‌സസില്‍ നിന്നുള്ള എ.സി ജോര്‍ജ്ജ് ആയിരുന്നു തിരഞ്ഞെടുപ്പിന്‍റെ മോഡറെറ്റര്‍ ആയി പ്രവര്‍ത്തിച്ചത് . അദ്ദേഹം വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സംഘടനയുടെ പുതിയ ഭാരവാഹികള്‍ എല്ലാവരും തന്നെ സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു തങ്ങളുടെ അര്‍പ്പണ മനോഭാവവും സാമൂഹിക പ്രതിബദ്ധതയും തെളിയിചിട്ടുള്ളവരാണ് എന്നുള്ളത് സംഘടയുടെ വിജയത്തിന് തീര്‍ച്ചയായും ഗുണകരമാകും എന്നതില്‍ സംശയമില്ല, അര്‍പ്പണ മനോഭാവവത്തോടെയും ചിട്ടയോടും കൂടി പ്രവര്‍ത്തിച്ച് സംഘടന സമൂഹത്തിനു നന്മ ചെയ്യുവാന്‍ ഇടയാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.