You are Here : Home / USA News

വി. യൂഹാനോന്‍ ശ്ശീഹായുടെ പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 06, 2017 12:51 hrs UTC

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 6,7 (ശനി, ഞായര്‍) തീയതികളിലായി ആചരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷഘോഷണം, സ്‌നേഹവിരുന്ന് എന്നിവയുണ്ടായാരിക്കും. ഞായറാഴ്ച രാവിലെ 9.15-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഇടവകാംഗങ്ങള്‍ മുഴുവനും ഒത്തുചേര്‍ന്നാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത്. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, സഹവികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, സെക്രട്ടറി ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍, ജോയിന്റ് സെക്രട്ടറി ജോയി നടുക്കുടി, ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സ്‌നേഹത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.