You are Here : Home / USA News

അമേരിക്കൻ വാർത്തകളും വിശേഷങ്ങളും ഏഷ്യാനെറ്റ് ന്യൂസിൽ

Text Size  

Story Dated: Sunday, May 07, 2017 06:30 hrs UTC

അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇനി സമഗ്രമായി ഏഷ്യാനെറ്റ് ന്യൂസിൽ. ന്യൂയോർക്കിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ പ്രതിവാര പരിപാടി "അമേരിക്ക ഈ ആഴ്ച" സംപ്രേഷണം തുടങ്ങുകയാണ്. എല്ലാ ഞായറാഴ്ചയും ന്യൂ യോർക്ക് സമയം വൈകീട്ട് ഏഴരക്കാണ് സംപ്രേഷണം. എല്ലാ തിങ്കളാഴ്ചയും ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടരക്കും പ്രേക്ഷകർക്ക് അമേരിക്ക ഈ ആഴ്ച കാണാം. നിർണായകമായ രാഷ്ട്രീയ ചലനങ്ങളും, ടെക്നോളജി രംഗത്തെ പുതിയ ചുവടുവെയ്പുകളും, കലാ സാംസ്കാരിക വിശേഷങ്ങളും, അമേരിക്കയിലെ വിദ്യാഭാസ രീതികളും, തൊഴിലവസരങ്ങളും, പിന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകളുമൊക്കെ ഈ പരിപാടിയിൽ ഉൾപെടും. ഒപ്പം അമേരിക്കയിലെ മലയാളികളുടെ വിശേഷങ്ങളും, ജീവിത രീതികളും "അമേരിക്ക ഈ ആഴ്ച്ച" എന്ന പരിപാടിയിൽ കാണാം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോക്ടർ കൃഷ്ണ കിഷോർ ആണ് അമേരിക്ക ഈ ആഴ്ചയുടെ പ്രൊഡ്യൂസറും അവതാരകനും. ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ശോഭ ശേഖറിന്റെ നേതൃത്വത്തിലുള്ള ടീം വീഡിയോ എഡിറ്റിംഗും സാങ്കേതിക മേൽനോട്ടവും വഹിക്കുന്നു. അമേരിക്കയിൽ നിന്ന് ഷിജോ പൗലോസ് ക്യാമറയും, പ്രൊഡക്ഷൻ ഏകോപനവും നിർവഹിക്കുന്നു. അമേരിക്കയെ കൂടുതൽ അടുത്തറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന "അമേരിക്ക ഈ ആഴ്ച" വ്യത്യസ്തതയാർന്ന പരിപാടിയായിരിക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.