You are Here : Home / USA News

ന്യൂയോര്‍ക്കില്‍ വി. യൂഹാനോന്‍ ശ്ലീഹായുടെയും വി. ഗീവര്‍ഗ്ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാളുകള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, May 10, 2017 10:34 hrs UTC

ന്യൂയോര്‍ക്ക്: ബെല്‍‌റോസ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യൂഹാനോന്‍ ശ്ലീഹായുടേയും വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാളുകള്‍ 2017 മെയ് 12, 13 (വെള്ളി, ശനി) തിയ്യതികളില്‍ സം‌യുക്തമായി നടത്തപ്പെടും. പെരുന്നാള്‍ ദിനങ്ങളായ 12-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6:30-ന് സന്ധ്യാ നമസ്ക്കാരവും വചനശുശ്രൂഷയും തുടര്‍ന്ന് ആശീര്‍‌വ്വാദവും ഉണ്ടായിരിക്കും. 13-ാം തിയ്യതി ശനിയാഴ്ച രാവിലെ 9:00-ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍‌ബ്ബാന, പ്രദക്ഷിണം, ആശീര്‍‌വ്വാദം, സ്നേഹ വിരുന്നോടെ പെരുന്നാളിന് സമാപനമാവും. ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി വേദ ശാസ്ത്രാദ്ധ്യാപകനും ദിവ്യബോധന പഠനശിബിരം രജിസ്‌ട്രാറുമായ ഫാ. ഡോ. നൈനാന്‍ കെ ജോര്‍ജ്ജ് നേതൃത്വം നല്‍കും. ദേവാലയത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7:15-ന് പ്രഭാത നമസ്ക്കാരവും വി. കുര്‍ബ്ബാനയും നടന്നുവരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ (വികാരി) 347 831 2880, സജി ഏബ്രഹാം (സെക്രട്ടറി) 917 617 3959, ജേക്കബ് ജോര്‍ജ്ജ് (ട്രഷറര്‍) 516 610 1163.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.