You are Here : Home / USA News

സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറി’നൊപ്പം!

Text Size  

Story Dated: Friday, June 02, 2017 12:01 hrs UTC

ഡാലസ്: ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള ഭാഷാ സാഹിത്യത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. പി. ഹരികുമാര്‍. അദ്ദേഹത്തിന്‍റെതായി ധാരാളം ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളിയും മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുകയും ആദരിക്കുകയും അതിന്‍റെ വളര്‍ച്ചയ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുരോഗമന ശാസ്ത്രകുതുകിയാണ് ശ്രീ. ഹരികുമാര്‍.

 

 

 

അന്തരിച്ച ജനപ്രിയ കവി അയ്യപ്പന്‍റെ സ്മരണയ്ക്കായി സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പന്‍ ട്രസ്റ്റ്‌, മലയാള പുസ്തക പ്രസിദ്ധീകരണ മേഖലയില്‍ പുതിയ പരീക്ഷണങ്ങളുമായി പ്രവേശിച്ചിരിക്കുന്ന ‘പുലിസ്റ്റര്‍ ബുക്സ്’ എന്നിവയുടെ പ്രതിനിധി കൂടിയാണ് ഡോ. പി. ഹരികുമാര്‍. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, ഡോ. പി. ഹരികുമാറിനെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അയ്യപ്പന്‍ ട്രസ്റ്റ്‌, പുലിസ്റ്റര്‍ ബുക്സ് എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാനും അദ്ദേഹവുമായി നേരിട്ട് സംസാരിക്കുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചിന്തിക്കുവാനും, ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2017 മെയ്‌ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയന്‍ കുമരകത്തിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്. മലയാള സാഹിത്യത്തില്‍ അറിയപ്പെടുന്ന ബാലസാഹിത്യകാരനായ ജോയന്‍ കുമരകത്തിന്‍റെതായി ധാരാളം പുസ്തകങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളിയും ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ സ്ഥിരതാമാസക്കാരനുമാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് എണ്‍മ്പതാം പിറന്നാള്‍ ആഘോഷിച്ച ജോയന്‍ കുമരകം. ഭാഷാസ്നേഹിയായ ജോയന്‍ കുമരകം ഒരു മനുഷ്യ സ്നേഹി കൂടിയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ ഉദാഹരണ സഹിതം വിവരിക്കുകയുണ്ടായി.

 

 

 

 

 

അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ ജീവിതാന്ത്യം ചിലവഴിക്കുന്ന ജോയന്‍ കുമരകത്തിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വളരെ പ്രയോജനകരമായിരുന്നു. ഡോ. എന്‍. പി. ഷീല, ഡോ. തെരേസ ആന്റണി, തമ്പി ആന്റണി, പ്രേമ തെക്കെക്ക്, ഡോ. രാജന്‍ മര്‍ക്കോസ്, ബിനോയ്‌ സെബാസ്റ്യന്‍, കോട്ടയം കുഞ്ഞുമോന്‍, തോമസ്‌ കെ, വര്‍ഗീസ്‌, അറ്റോര്‍ണി മാത്യു വൈരമണ്‍, മാത്യു നെല്ലിക്കുന്ന്, ജോളി കുര്യന്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍ വര്‍, രാജു തോമസ്‌, യു. എ. നസീര്‍, സജി കരിമ്പന്നൂര്‍, പി. ടി. പൗലോസ്‌, അലക്സ്‌ കോശി വിളനിലം, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, തോമസ്‌ ഫിലിപ്പ് റാന്നി, കുരുവിള ജോര്‍ജ്ജ്, ജോസഫ്‌ മാത്യു, ജേക്കബ്‌ കോര, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്

 

 

..... 1-857-232-0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269 Join us on Facebook https://www.facebook.com/groups/142270399269590/ വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതല്‍ 12:00 മണി വരെ (EST)

 

 

വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923 വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269

e-mail: sahithyasallapam@gmail.com or jain@mundackal.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.