You are Here : Home / USA News

ലോസ്ആഞ്ചലസ് വി. പത്താംപീയൂസ് ദേവാലയത്തില്‍ കുട്ടികളുടെ ആദ്യ കുര്‍ബാന

Text Size  

Story Dated: Saturday, June 10, 2017 11:37 hrs UTC

ലോസ്ആഞ്ചസ്, കാലിഫോര്‍ണിയ: വിശുദ്ധ പത്താം പീയൂസ് ക്‌നാനായ ദേവാലയത്തിലെ ഒമ്പത് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം ജൂണ്‍ മൂന്നാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി മോണ്‍. ഏബ്രഹാം മുത്തോലത്ത്, ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ദേവാലയ വികാരി ഫാ ജോസ് ചിറപ്പുറത്ത്, ലോസ്ആഞ്ചലസ് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. സവീന വടകരപ്പറമ്പില്‍, ഈവ മണലേല്‍, മൈക്കിള്‍- മാത്യു വള്ളിപ്പടവില്‍, ആല്‍ബിന്‍ - ജേസണ്‍ അപ്പോഴിയില്‍, റെയ്ഹാന്‍ വില്ലൂത്തറ, അനൂപ് കണിയാംപറമ്പില്‍, പാട്രിക് കണ്ണാലില്‍ എന്നീ കുട്ടികളാണ് പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം റോജി കണ്ണാലില്‍ നന്ദി പ്രകാശനം നടത്തി.

 

 

 

തുടര്‍ന്നു എം.ജി.എം ബാങ്ക്വറ്റ് ഹാളില്‍ നടത്തപ്പെട്ട സത്കാര സമ്മേളനത്തിലേക്ക് മാതാപിതാക്കളുടെ പ്രതിനിധി ഷിജു അപ്പോഴിയില്‍ ഏവരേയും സ്വാഗതം ചെയ്തു. അഭി. പിതാവും വൈദീകരും ചേര്‍ന്നു നടത്തിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ശേഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ഏവരുടേയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. അതോടൊപ്പം കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് സജ്ജരാക്കിയ സിസ്റ്റേഴ്‌സിനു ഉപഹാരം നല്‍കുകയും ചെയ്തു. സിസ്റ്റേഴ്‌സിന്റെ പ്രതിനിധി സിസ്റ്റര്‍ സെറീന കുട്ടികളെ അഭിനന്ദിക്കുകയും മാതാപിതാക്കള്‍ക്ക് നന്ദി പറയുകയും ചെയ്തു. സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കിയ അതിമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. ജയിംസ് ചെട്ടിയാത്ത് അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി. അഞ്ഞൂറില്‍പ്പരം പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുത്ത ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോണി മുട്ടത്തില്‍, റോജി കണ്ണാലില്‍, കൂടാര യോഗം പ്രസിഡന്റ് ജോസ് വള്ളിപ്പടവില്‍, സിസ്റ്റേഴ്‌സ്, വേദപാഠ അദ്ധ്യാപകര്‍, മാതാപിതാക്കളുടെ കമ്മിറ്റി, പാരീഷ് എക്‌സിക്യൂട്ടീവ് എന്നിവര്‍ നേതൃത്വം നല്‍കി. ജോസ് വള്ളിപ്പടവില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.