You are Here : Home / USA News

ഡിട്രോയിറ്റില്‍ ജൂണ്‍ 10ന് ഗ്രാമീണോത്സവം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, June 10, 2017 11:48 hrs UTC

ഡിട്രോയിറ്റ്: മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി. കലപില ശബ്ദമായ് നിദ്രയുണര്‍ത്തുന്ന കിളികളെ കാണുവാന്‍ എന്ത് ഭംഗി. കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് എന്റെ ഗ്രാമം. സി. വി. റഷീദിന്റെ ഈ വരികള്‍ ഒരു പക്ഷെ മലയാള നാടിന്റെ വിരഹ ദു:ഖമനുഭവിക്കുന്ന ഒരോ മലയാളിക്കും ഒരു ഗതകാല സുഖ സ്മരണകളുടെ ഒരു തേരോട്ടമായിരിക്കും. അമേരിക്കയിലെ ഏറ്റവും ശുദ്ധജല ശ്രോതസുകളുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മിഷിഗണിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് വിത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമാകാന്‍ പോകുകയാണ്.

 

ഗ്രാമീണോത്സവം എന്നു പേരിട്ടിരിക്കുന്ന പിക്‌നിക്കില്‍, പണ്ട് നാട്ടിന്‍ പുറത്ത് കൂടി കൂട്ടുകാരോപ്പം ആനന്ദിച്ച ഓര്‍മ്മകളുടെ ഒരു അയവിറക്കലായിരിക്കും. പിക്‌നിക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍, നാടന്‍ തട്ടുകടയും, കൈലിമുണ്ടും തോര്‍ത്തും അടങ്ങുന്ന ഡ്രസ് കോഡും, നാടന്‍ കളികളും ആയിരിക്കും. ഇതോടൊപ്പം വായില്‍ വെള്ളമൂറുന്ന നാടന്‍ ഭക്ഷണ വിഭവങ്ങളും ഉണ്ടാകും പിക്‌നിക്കിനു നിറം പകരാന്‍. നാടന്‍ തട്ടു ദോശ മുതല്‍ ചേമ്പും കാച്ചിലും പുഴുങ്ങിയതും പച്ച മുളക് ചമ്മന്തിയും എന്നു വേണ്ട ഉറിയടിയടക്കമുള്ള നാടന്‍ കളികളും പിക്‌നിക്കിനെ ഒരു നാടന്‍ സ്‌റ്റൈലാക്കും.

 

 

വിവിധ പ്രായപരിധിലുള്ളവര്‍ക്കായി നാലു വിഭാഗങ്ങളിലായാണ് നാടന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 12 വയസ്സിന് താഴെയുണ്ടവരുടെ ഒരു വിഭാഗം, 13 നും 18 നും ഇടയിലുള്ള രണ്ടാം വിഭാഗം, മുന്ന് സ്ത്രീകള്‍, നാല് പുരുഷന്മാര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. വടം വലി, കസേരകളി, ഓട്ടമത്സരം, ഉറിയടി, വോളിബോള്‍, തുടങ്ങി വിവിധങ്ങളായ നാടന്‍ മത്സരങ്ങളും ഗ്രാമീണോത്സവത്തില്‍ ഉണ്ടായിരിക്കും. ഡി.എം.എ.യില്‍ പുതുതായി അംഗങ്ങളായ ഒരു പറ്റം ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ഗ്രമീണോത്സവത്തിനു ചുക്കാന്‍ പിടിക്കുന്നത്. സാംജി, പ്രശാന്ത്, ദിനേഷ്, ടോമി, സജിത്ത് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോയിന്റ് ട്രഷറാര്‍ ബിജു ജോസഫാണ് ഓഫീസ് ബെയറേഴ്‌സിന്റെ ഭാഗത്ത് നിന്ന് പിക്‌നിക്കിനു മേല്‍നോട്ടം വഹിക്കുന്നത്. മിഷിഗണിലെ ട്രോയി സിറ്റിയിലെ ഫയര്‍ ഫൈറ്റര്‍ പാര്‍ക്കില്‍ (1800 ണലേെ ടൂൗമൃല ഘമസല ഞറ, ഠൃീ്യ, ങക) വച്ചാണ് ഗ്രാമീണോത്സവം സംഘടിപ്പിക്കുന്നത്. ഡി.എം.എ.യുടെ വുമണ്‍സ് ഫോറം നേതാക്കളായ ശ്രീകല കുട്ടി, നീമ സാം എന്നിവരും ഗ്രാമീണോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. മറ്റൊരാകര്‍ഷണം, വടംവലിയില്‍ ഒന്നാമതെത്തുന്ന ടീമിന് കുട്ടനാടന്‍ ഗ്രോസറീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു മുഴുവന്‍ ചക്കയാണ്.

 

 

സ്ത്രീകളുടെ കസേരകളില്‍ ഒന്നാമതെത്തുന്നവര്‍ക്ക് കുട്ടനാടന്‍ ഗ്രോസറീസ് തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് കാര്‍ഡാണ്. സ്ത്രീകളുടെ വടംവലിക്ക് ഒന്നാമതെത്തുന്ന ടീമിന് ഒരു പഴക്കുല തന്നെയാണ് വാണി ഗ്രോസറീസ് സമ്മാനമായി നല്‍കുന്നത്. ഡിട്രോറ്റ് മലയാളി അസ്സോസിയേഷനിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന് പ്രൊവിഡന്‍സ് വാന്‍ റെന്റല്‍ നല്‍കുന്ന ഗിഫ്റ്റ് കാര്‍ഡ് സമ്മാനമായി നല്‍കും. കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യന്‍മാരായ സുനില്‍ പൈങ്ങോള്‍, അജിത് അയ്യമ്പിള്ളി, ഓസ്‌ബോണ്‍ ഡേവിഡ് തുടങ്ങിയവര്‍ നേരത്തേ തന്നെ പ്രാക്ടീസ് തുടങ്ങി കഴിഞ്ഞു. നാലു നിറങ്ങളുടെ പേരില്‍, നാല് ഗ്രൂപ്പ് ആയി തിരിച്ചാണ് മത്സങ്ങള്‍ സംഘടിപ്പിക്കുന്നത്. റെഡ് ഗ്രൂപ്പിനെ നയിക്കുന്നത് മാത്യൂസ് ചെരുവില്‍, ബ്യൂ ഗ്രൂപ്പിനെ നയിക്കുന്നത് സുദര്‍ശന കുറുപ്പ്, യെല്ലോ ഗ്രൂപ്പിനെ നയിക്കുന്നത് ശ്രീകല കുട്ടി, ഗ്രീന്‍ ഗ്രൂപ്പിനെ നയിക്കുന്നത് നീമ സാം എന്നിവരാണ്. കഴിഞ്ഞ വര്‍ഷം മാത്യൂസ് ചെരുവില്‍ നയിച്ച റെഡ് ഗ്രൂപ്പായിരുന്നു ചാമ്പ്യന്‍മാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംജി 248 854 0232, പ്രശാന്ത് 248 525 8513, ദിനേശ് 913 219 5851, ടോമി 313 938 3701, സജിത്ത് 248 558 9676.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.