You are Here : Home / USA News

ക്നാനായ മിഷനുകളിൽ ആല്മിയ ഉണർവേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദർശനം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, June 28, 2017 11:32 hrs UTC

ലൂക്കോസ് ചാമക്കാല ന്യൂയോർക് ; ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ റോക്‌ലാൻഡ് ക്നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗ ത്തിൽ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ അഭിവന്ദ്യ ബിഷപ്പ് ജോയ് ആലപ്പാട്ട്‌ ഇവർ ജോയ് തറതട്ടേലിന്റെ വസതിയിൽ കൂടിയ പ്രാര്ഥനയോഗത്തിൽ പങ്കെടുത്തത് മിഷൻ അംഗങ്ങൾക്ക് അല്മിയമായ ഉണർവേകി . ക്നാനായ മിഷൻ അംഗങ്ങൾക്ക് ലഭിച്ച മാതാവിന്റെ പേരിലുള്ള ദേവാലയം ന്യൂയോർക് ആർച് ഡയോസിൽ നിന്ന് വാങ്ങിയതും മാതാവിന്റെ നാമത്തിലുള്ള ദേവാലയം തന്നെ കിട്ടിയത് വലിയ ദിവ്യാനുഭവമെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. .മിഷൻ അംഗങ്ങളുടെ കഠിനാദ്ധാനവും പ്രാത്ഥനയും ജോസ് ആദോപ്പിള്ളി അച്ചന്റെ തീവ്രമായ ശ്രമവും ഇക്കാര്യത്തിൽ എല്ലാവര്ക്കും മാതൃകയാണെന്നുംജോയ് പിതാവ് പറഞ്ഞു .

 

 

രണ്ടു മെത്രന്മാരും പുതിയ ദേവാലയം മിഷൻ ഡയറക്ടർ ഒപ്പം സന്ദർശിച്ചു .റോക്ക്‌ലാന്റിൽ ക്നാനായ സമൂഹത്തിനു ഒരു ദേവാലയം ഉണ്ടായതിൽ സന്തോഷിക്കുന്നതായിഅഭിവന്ദ്യപണ്ടാരശ്ശേരിൽ പിതാവ് പറഞ്ഞു., . ന്യൂയോർക്കിലെ ക്നാനായ മക്കൾ സമാധാനത്തിലും സ്നേഹത്തിലും പോകാൻ എല്ലായിപ്പോഴും പ്രാര്ഥിക്കണമെന്നുംജോസഫ് പിതാവ് പറഞ്ഞു. റോക്ക്‌ലാന്റിൽ ക്നാനായ സെന്റർ സെന്റര് ആയിട്ടും പുതിയ ദേവാലയത്തിലെ അൾത്താരയിൽ എല്ലാവരും ദിവ്യബലിയിൽ ഒത്തുകൂടണമെന്നും പിതാവ് ആഗ്രഹിക്കുന്നതായി പറഞ്ഞു , ദിവ്യ ബലീ അർപ്പിക്കുന്നത് ന്യൂയോർക് ആർച്ചു ഡയസിന്റെയോ, ചിക്കാഗോ സീറോ മലബാർ രൂപതയുടെയൊ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളിൽ നടത്തരുതെന്നുംപിതാവ് പറഞ്ഞു . സഭയെ അനുസരിച്ചു ഒന്നായി പോവുകയാണ് ക്നാനയകരുടെ പാരമ്പര്യമെന്നുംബിഷപ്പ് പണ്ടാരശ്ശേരി കൂടാരയോഗ അംഗങ്ങളുടെ വിവിധ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു .

 

 

അഭിവന്ദ്യ ബിഷപ്പ്കുര്യാക്കോസ് കുന്നശ്ശേരിയുടെ നിര്യാണത്തിലുള്ള ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ബിഷപ്പിനു പുറമേ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സാബു മേക്കാട്ട് ,ലൂക്കോസ് ചാമക്കാല ,ജോസഫ് കീഴങ്ങാട്ടു എന്നിവർ സംസാരിച്ചു .ജൂൺ 25 ഞയറാഴ്ച പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ഫാ ജോസഫ് ആദോപ്പിള്ളി , ഫാ. റെനി കട്ടേൽ, ഫാ സജി കുന്നക്കാട്ടുമലയിൽ എന്നിവർ സഹകാർമികരായി മരിയൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു .മിഷൻ അംഗങ്ങൾ പള്ളി വാങ്ങുന്നതിലേക്കു നല്കിയ പ്ലെഡ്ജ് സംഭാവന കുർബാന മദ്ധ്യ പിതാവ് മിഷന് വേണ്ടി സ്വീകരിച്ചു .സിസിഡി ഗ്രാഡുഷനും വിവിധ സ്കൂൾ കോളേജ് മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു . സിസിഡി കുട്ടികളുടെ കലാപരിപാടികൾ നടന്നു . എല്ലാ പരിപാടികളും വിജയപ്രദമാക്കാൻ മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പിള്ളി , സിസിഡി -ഡി ആർ ഇ സാബു മേക്കാട്ടു , ട്രസ്റ്റീമാർ എന്നിവർ നേതൃത്വം നല്കി. ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.