You are Here : Home / USA News

നെയിബര്‍ഹുഡ് മിഷന്റെ നേതൃത്വത്തില്‍ ഹോംലെസ് മെന്‍സ് ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

Text Size  

Story Dated: Friday, June 30, 2017 10:34 hrs UTC

ഷാജി രാമപുരം

 

ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക മിഷന്റെ നേതൃത്വത്തിലുള്ള നെയിബര്‍ഹുഡ് മിഷന്‍ പ്രവര്‍ത്തകര്‍ ഡാലസിലുള്ള യൂണിയന്‍ ഗോപ്‌സല്‍ മിഷന്റെ ഹോംലെസ് മെന്‍സ് ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു. അന്തിയുറങ്ങുവാന്‍ സ്ഥലമില്ലാതെ ഡാലസിലും, പരിസര പ്രദേശങ്ങളിലും തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന ഒരു സ്ഥാപനമാണ് 1949 മുതല്‍ ഡാലസില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഗോസ്പല്‍ മിഷന്റെ ഹോംലെസ് മെന്‍സ് ഷെല്‍ട്ടര്‍. മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക പ്രൊജക്റ്റ് ആണ് നെയിബര്‍ ഹുഡ് മിഷന്‍. എല്ലാ ഇടവകകളിലും ഇതിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ.പി.സി.സജി, റവ.മാത്യു ശാമുവേല്‍, ജോര്‍ജ് വര്‍ഗീസ്, ജോജി ജോര്‍ജ്, ചാക്കോ ജോണ്‍സണ്‍, വര്‍ഗീസ് എബ്രഹാം, ബിജു തെക്കനാല്‍, ജോബിന്‍ മാത്യു, പ്രീന മാത്യു, ജോ ഇട്ടി, എബ്രഹാം മാത്യു, ലില്ലി അലക്‌സ്, സോമ രാജു, അന്നമ്മ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോംലെസ് മെന്‍സ് ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചത്. എല്ലാ വര്‍ഷവും ഡാലസിലെ ലൂയിസ് വില്ലിയിലുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ആക്ഷന്‍ സെന്റര്‍, നോര്‍ത്ത് ടെക്‌സാസ് ഫുഡ് ബാങ്ക്, മീല്‍സ് ഓണ്‍ വീല്‍സ്, മിഷനറി ഓഫ് ചാരിറ്റി സെന്റര്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച് എലമെന്ററി സ്‌കൂള്‍ എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ ചെയ്യാറുണ്ടെന്ന് ഇടവക മിഷന്‍ സെക്രട്ടറി സാം അലക്‌സ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.