ഫ്ളോറിഡ∙ 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടന്ന 37 മത് പിസിഎൻഎകെ കോൺഫറൻസ് ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രതിനിധികളുടെയും യോഗം ഒക്ടോബർ 6 ന് ശനിയാഴ്ച രാവിലെ 9.30ന് ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടലിൽ നടക്കും.
ഉച്ചകഴിഞ്ഞു 2ന് ലോക്കൽ ഭാരവാഹികളുടെ യോഗവും ഉണ്ടായിരിക്കുമെന്ന് നാഷണൽ കൺവീനർ റവ. കെ.സി.ജോൺ അറിയിച്ചു.
പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാലസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നൽകുന്നത്.
By: കുര്യൻ സഖറിയ
Comments