You are Here : Home / Aswamedham 360

പ്രവാസികളുടെ നെഞ്ചിൽ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കൾ

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, February 08, 2018 08:11 hrs UTC

മക്കൾ ചെയ്ത കൂട്ട് കച്ചവടങ്ങളുടെയും,സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളുടെയും,കോർപ്പറേറ്റ് ബന്ധങ്ങളിലൂടെയും,വെട്ടിപ്പുകളുടെയും കണക്കുകൾ നിരത്തി രക്ഷ നൽകുന്ന ഒരു സർക്കാർ ആണ് നമുക്ക് ഇന്ന് ഉള്ളത്.പാവങ്ങളുടെ വിയർപ്പിന്റെ അംശം പറ്റി വളർന്ന പാർട്ടിയിലെ മുൻ നിര നേതാക്കളുടെ മക്കൾ മാഹാത്മ്യം ഇന്ന് പ്രവാസികളിൽ തൊഴിൽ സ്ഥാപനങ്ങളിൽ ഭീതി പരത്തുന്നു 2.5 മില്യൺ മലയാളികൾ ഗൾഫ് മേഖലയിൽ വിവിധ ജോലികൾ ചെയ്തു ജീവിക്കുന്നു.ഇവരിൽ വളരെ കുറച്ചു പേർ മാത്രം വൻ ബിസിനെസ്സ് സാമ്രാജ്യങ്ങൾ കെട്ടി പടുത്തിട്ടുണ്ട്.വളരെ തുശ്ചമായ വേതനം കൈപറ്റി തൊഴിലാളി ക്യാംപുകളിൽ കഴിയുന്ന മലയാളികൾക്കും,നിരവധി ചെറു സ്ഥാപനങ്ങൾ മലയാളികൾക്ക് വിട്ടു കൊടുത്തു കൊണ്ട് കേവലം ചെറിയ തുക പ്രതിഫലം മാത്രം വാങ്ങി വിശ്വാസ്യത പുലർത്തുന്ന അറബികൾ ആണ് ഗൾഫ് മേഖലയിൽ കൂടുതലും.

തയ്യൽ കടകൾ,ബാർബർ ഷോപ്പുകൾ,ടയർ പഞ്ചർ കട,എ സി റിപ്പയറിങ്,ഇലക്ട്രിക്കൽ വയറിങ്,തുണിക്കടകൾ,ഹാർഡ്വെയറുകൾ,ഹവെസ് ഡ്രൈവർമാർ,ക്യാഷ് കൗണ്ടർ സ്റ്റാഫുകൾ,സെയിൽസ് മാൻ,.....അങ്ങിനെ പൊരിയുന്ന വെയിലിൽ രാവും പകലും പണിയെടുത്തു ,നിയമങ്ങൾക്കു അനുസൃതമായി കച്ചവടത്തിൽ നിന്നും കിട്ടുന്ന നല്ലൊരു പങ്കും അറബിക്ക് നൽകുന്നവർ ആണ് ഭൂരിഭാഗം പേരും. വല്ലപ്പോഴും ഒക്കെ കുടുംബാങ്ങങ്ങളെ കാണുവാൻ എത്തുന്ന പ്രവാസി മലയാളികളിൽ ഏറെയും.ചിലർ തോട്ടങ്ങളിലും,നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്നു.ഇവരെല്ലാം ഒരു സ്നേഹത്തിന്റെയും,വിശ്വാസത്തിന്റെയും,ദീനിന്റെയും എല്ലാം ഉള്ള അലിഖിത വിശ്വാസങ്ങൾ,മാനസീക ബന്ധങ്ങൾ ഇവയുടെ ഉറപ്പിൽ മാത്രമാണ് കഴിഞ്ഞ നാലര പതിറ്റാണ്ടുകൾ ആയി അറബ് നാട്ടിൽ കഴിയുന്നതും,സ്വന്തം സഹോദരങ്ങളെ പോലെ അറബികൾ കാണുന്നതും. കേരളത്തിൽ നിന്നുള്ള 2.5 മില്യൺ ജനങ്ങളിൽ ഡോക്ടർ,നേഴ്‌സ്,ഫാർമസി,എഞ്ചിനീയർ,മാനേജർമാർ,ഐടി,മികച്ച അക്കയന്റന്റുകൾ,ടീച്ചർമാർ,... എത്ര പേരുണ്ട്?

 

എത്ര വമ്പൻ കച്ചവടക്കാറുണ്ട്? കൂടിപ്പോയാൽ വെറും 20 ശതമാനം മാത്രം.ഇവരിൽ വിരലിൽ എണ്ണാവുന്ന ആൾക്കാരുടെ മാത്രം തീൻ മേശകളിൽ വട്ടമിട്ടിരിക്കുന്ന വി ഐ പി കൾ ആണ് കേരളത്തിലെ പ്രമുഖരും,അവരുടെ മക്കളും പുതു സംരംഭകർ ആയ ചെക്ക് കേസ് പ്രതികളും. ബാക്കിയുള്ള 95 ശതമാനത്തിൽ അധികം പ്രവാസിമലയാളികൾ നാട്ടിലെ സ്വന്തം കുടുംബാങ്ങങ്ങൾക്കു വേണ്ടി നാടും വീടും,ബന്ധുക്കളെയും ഉപേക്ഷിച്ചു കൊടും ചൂടിൽ,അറബി നാട്ടിലെ കർക്കശമായ നിയമങ്ങളിൽ മാത്രം ഒതുങ്ങി സത്യവും,നേരും,ബന്ധങ്ങളും ഇപ്പോഴും പാലിക്കുന്നവരും,മനസ്സിൽ സൂക്ഷിക്കുന്നവരും ആണ് അത് അനുസരിച്ചു മാത്രം ദിനങ്ങൾ എണ്ണുന്നവർ ആണ്. ചെറുപ്പകാലവും മുഴുവൻ അധികാരത്തിന്റെ അപ്പ കഷണമ് കടിച്ചു പറിച്ചു,യാതൊരു പദവികളിൽ പോലും നിഷ്പക്ഷമായി ചിന്തിക്കുകയോ,പ്രവർത്തിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ ക്കാരുടെ മക്കൾ ഗൾഫ് മേഖലകളിൽ കൂടി കടന്നു കൂടി പതിറ്റാണ്ടുകൾ ആയി മലയാളികൾ ഉയർത്തി കൊണ്ടുവന്ന വിശ്വാസ്യതയെ ചോദ്യം ചെയ്യരുത് എന്ന് ഒരു അപേക്ഷയുണ്ട്.

 

നിങ്ങൾ കച്ചവടം നടത്തുകയോ വണ്ടി ചെക്ക് കൊടുക്കുകയോ,നിശാക്ലബുകളിലും,കാർ ഓട്ട മത്സരങ്ങളും ഒക്കെ പങ്കുകാർ ആയി നാട്ടിൽ തന്നെ കഴിയൂ..,എന്തിനാണ് അത്താഴ പഷ്ണിക്കാരുടെ പള്ളയ്ക്കടിക്കുന്നത് ? പകലന്തി കൊടുചൂടിൽ പണിയെടുത്ത അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന,പാവങ്ങളുടെ,നാടും കുടുംബവും ഉപേക്ഷിച്ചു മലയാള നാടിനു ഓരോ വർഷവും കോടിക്കണക്കിനു വിദേശ നാണ്യ വിനിമയം നടത്തുന്നതിൽ അണി ചേർന്ന പാവപ്പെട്ട പ്രവാസികളുടെ നെഞ്ചിൽ ചുവപ്പു കൊടികൾ തറക്കുന്നു. ഗൾഫ് മേഖലയിൽ ചെറിയ കച്ചവടങ്ങൾ ചെയ്തു അറബിയ്ക്ക് ഓരോ ആഴ്ചയും,മാസവും ഒക്കെ വരുമാനത്തിന്റ നല്ലൊരു ശതമാനം കഫാലത്ത് കൊടുത്തു കഴിയുന്ന പാവപ്പെട്ട വരുടെ മേലുള്ള വിശ്വാസ്യത തകർക്കുന്നു. പ്രിയ രാഷ്ട്രീയ പ്രമാണികളോട് ഒരു അപേക്ഷയുണ്ട് നിങ്ങളുടെ മക്കളെ ഉല്ലസിക്കാൻ വിടണം എങ്കിൽ,നിങ്ങൾക്ക് ബിനാമി കച്ചവടങ്ങൾ ചെയ്യണം എങ്കിൽ അത് നാട്ടിൽ തന്നെ കായൽ നികത്തിയതോ,വനം കൈയ്യേറിയതോ ഒക്കെ ആയി നിരവധി റിസോർട്ടുകൾ ഉണ്ടല്ലോ,അവിടെ ആയാൽ പോരെ.മസ്കറ്റിലും,ദുബായിലും,ബഹ്‌റിനിലും,കുവൈറ്റിലും ഒക്കെ വന്നു പാവപ്പെട്ടവരുടെ അത്താഴം മുട്ടിക്കണോ?ഇത്രയും പറയുന്നതിൽ ഒരു രാഷ്ട്രീയ നേതാവോ,പ്രവർത്തകനോ പ്രതിക്ഷേധിക്കേണ്ട അതിനുള്ള കാരണം ഇതാണ്. ഗൾഫ് മേഖലയിലെ അറബ് ഇഗ്ളീഷ് പത്രങ്ങളിൽ യു എ ഇ പൗരനെ കേരളത്തിലെ പൊളിറ്റിക്കൽ ലീഡറിന്റെ മകൻ പറ്റിച്ചു എന്നും,ഒത്തു തീർപ്പിനു ഡൽഹി മുതൽ തിരുവനന്തപുരം വരെ കയറി ഇറങ്ങിയിട്ട് ഫലം കണ്ടില്ല എന്നും,പേടിപ്പിച്ചു തുരത്തി എന്നും ഒക്കെ വാർത്തകൾ വരുമ്പോൾ ഓരോ നിമിഷവും നിങ്ങൾ രാഷ്ട്രീയക്കാർ തകർക്കുന്നത് ഓരോ പ്രവാസിയുടെ മേലും ഓരോ അറബ് സ്പോൺസർമാർ പുലർത്തി വന്ന വിശ്വാസം ആണ്.സോഷ്യലിസവും,കോർപ്പറേറ്റും തമ്മിലുള്ള അവിശുദ്ധതയുടെ കഠാര നിങ്ങൾ കുത്തിയിറക്കിയത് പാവപ്പെട്ട പ്രവാസിയുടെ നെഞ്ചിൽ മാത്രം ആണ്.വിദേശത്തു മക്കളെ കച്ചവടത്തിനയക്കുന്ന ഓരോ മലയാളി രാഷ്ട്രീയ നേതാക്കളും പാർട്ടി പിരിവിനു കൈനീട്ടുന്നതിനു മുൻപ് ഗൾഫാർ മുഹമ്മദാലിയുടെയും,യൂസഫ് അലിയുടെയും,അറ്റ്‌ലസ് രാംചന്ദ്രന്റെയും,ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കിംജിയുടെയും,സഫീറിന്റെയുംഒക്കെ ചരിത്രം കൂടി ഒന്നു പഠിക്കുന്നത് നന്നായിരിക്കും. പകലന്തി പണിയെടുക്കുന്ന സാധാരണ പ്രവാസികളുടെ നെഞ്ചിൽ കുത്തുന്ന കഠാര ആകരുത് രാഷ്ട്രീയക്കാരുടെ മക്കൾ പ്രമാണിത്തം എന്ന് അടിവരയിടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.