പൊതുമേഖല പെട്രോളിയം വിതരണ കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വില നിര്‍ണ്ണയ രീതികളില്‍ അപാകതയുണ്ടെന്നും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ഇന്ധനവില നിര്‍ണയ രീതി റിഫൈനറികളുടെ യഥാര്‍ഥ പ്രവര്‍ത്തന ചെലവുമായി പൊരുത്തപ്പെടുന്നതല്ലെന്നും സിഎജി കണ്ടെത്തി.
ഇത്തരത്തില്‍ 2007 മുതല്‍ 2012 വരെ അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണ കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തത് 50,513 കോടി രൂപയാണെന്നും സിഎജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments