ചിലര്‍ ജന്മം കൊണ്ട് പ്രശസ്തരാകുന്നു. ചിലര്‍ കര്‍മം കൊണ്ട് പ്രശസ്തരാകുന്നു. മറ്റു ചിലരാകട്ടെ തീര്‍ത്തും സാധാരണമായ ജന്മത്തിലൂടെ സൃഷ്ടിക്കപ്പെടുകയും അസാധാരണമായ പോരാട്ടവൈദഗ്ധ്യത്തിലൂടെ ജീവിതത്തിനെ പുതിയദിശകളിലേക്ക് മാറ്റിമറിക്കുകയും ചെയ്യും. എന്റെ പരിചയത്തിലും സൗഹൃദങ്ങളിലും ഞാനേറ്റവും ആദരവോടും ആരാധനയോടു കൂടിയും കൂടി നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് ശ്രീ.പി.വിജയന്. ഐ.പി.എസ്.
വര്‍ഷങ്ങളായുള്ള ബന്ധമുണ്ട് എനിക്കദ്ദേഹവുമായി. അദ്ദേഹം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ജീവാത്മാവായ മനുഷ്യനാണ്. അതിനു വേണ്ടി ഒരു ക്വിസ്സ് പ്രോഗ്രാം നടത്താനായി എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനന്ന് തിരിച്ചറിഞ്ഞത് അദ്ദേഹം എന്നോടു പറഞ്ഞ ചില വാക്കുകളാണ്. അദ്ദേഹം എന്നോട് പറഞ്ഞത് 'അറിവ് ജനസമൂഹങ്ങളിലേക്ക് പകരുമ്പോഴാണ് അതിനര്ത്ഥമുണ്ടാവുന്നത് പ്രദീപ്, നിങ്ങളീ അറിവ് സൂക്ഷിച്ചിരിക്കുമ്പോഴല്ല' എന്നാണ്.
ശ്രീ പി. വിജയന് സ്വന്തമായി ഒന്നും നേടി സ്വാര്‍ത്ഥമായ ജീവതം സ്വന്തമാക്കി വളരുന്ന ഒരാളല്ല. മറിച്ച് സമൂഹത്തിലേക്ക് പകരാന്‍ എന്തുണ്ട് തന്റെ കയ്യില്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ കയ്യില്‍ എന്ന് ഒരു നിമിഷം ആലോചിക്കുന്ന ആളാണ്. തുമ്പപ്പൂവിന് ഒരു പ്രത്യേകതയുണ്ട്. ബാക്കിയെല്ലാ പൂക്കളും വാടിയതിന് ശേഷമാണ് കൊഴിയുന്നത്. തുമ്പപ്പൂ വാടാതെ കൊഴിയും. അതൊരിക്കലും വാടില്ല. ഞാന്‍ കണ്ട തുമ്പപ്പൂവാണ് ശ്രീ. പി. വിജയന്. അതുകൊണ്ടു തന്നെ മാന്‍ ഓഫ് ദ ഇയറോ, ഏഷ്യന്‍ ഓഫ് ദ ഇയറോ ഇന്ത്യന്‍ ഓഫ് ദ ഇയറോ ആയി തിരഞ്ഞെടുക്കപ്പെടാന്‍ ശ്രീ. പി.വിജയന് ഐ.പി.എസിനോളം അര്‍ഹതയുള്ള ഒരാളിനെ എനിക്ക് കാണാന്‍ കഴിയില്ല.
'വിജയേട്ടാ മൈ ബെസ്റ്റ് സല്യൂട്ട് ഫോര്‍ യു. വിജയേട്ടന് കേരളത്തിന്റെയല്ല, ലോകസമൂഹത്തിനു വേണ്ടി, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി, മനുഷ്യര്‍ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥമായ ഈ പ്രവര്‍ത്തനം താങ്കളുടെ ജീവിതത്തിന്റെ കഠിനമായ അധ്വാനത്തില്‍ നിന്നുണ്ടായതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാ ആശംസകളും' . ശ്രീ പി. വിജയന് ഷുഡ് ബി ഔവര്‍ ഐക്കണ്‍. അദ്ദേഹത്തിനെ തിരിച്ചറിയൂ. അംഗീകരിക്കൂ………
Comments