You are Here : Home / Aswamedham 360

മുട്ടോളമെത്തുന്ന നീല പൂക്കള്‍ ആലേഖനം ചെയ്‌ത ഫ്രോക്ക്‌ ധരിച്ച്‌ മിഷേല്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Sunday, January 25, 2015 11:08 hrs UTC

ന്യൂഡല്‍ഹി: ബരാക്ക്‌ ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഇന്ത്യയിലെത്തിയത്‌ ഒഡീഷയിലെ റൂര്‍ക്കല സ്വദേശിയായ മൊഹപത്ര പ്രത്യേകമായി ഡിസൈന്‍ ചെയ്‌ത ഫ്രോക്ക്‌ ധരിച്ച്‌. മുട്ടോളമെത്തുന്ന നീല പൂക്കള്‍ ആലേഖനം ചെയ്‌ത ഫ്രോക്ക്‌ മിഷേലിനു വേണ്ടി രൂപകല്‍പന ചെയ്‌ത ബിഭു മൊഹപത്ര ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്‌.കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സന്തോഷ്‌ ഗാങ്‌വാര്‍ 100 സാരികളാണു മിഷേലിനായി ഓര്‍ഡര്‍ ചെയ്‌തിട്ടുള്ളത്‌. വാരണാസി വസ്‌ത്ര ഉദ്യോഗ്‌ സംഘിനാണു സാരികള്‍ തയാറാക്കുന്ന ചുമതല. ഒന്നര ലക്ഷം രൂപയുടെ ബനാറസി സാരിയാണ്‌ ഇതില്‍ പ്രധാനം. സാരി ഉടന്‍ കൈമാറുമെന്നു രൂപകല്‍പന നിര്‍വഹിച്ച അബ്‌ദുള്‍ മാതിന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.