You are Here : Home / Aswamedham 360

സ്യൂട്ടിന് മീറ്ററിന്‌ 20,000 രൂപ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, January 27, 2015 09:53 hrs UTC

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച ബന്ധ്‌ഗല സ്യൂട്ട്‌ ലണ്ടനിലെ ഏറ്റവും പ്രശസ്‌ത സ്യൂട്ട്‌ നിര്‍മാതാക്കളായ ഹോളണ്ട്‌ ആന്‍ഡ്‌ ഷെറിയാണ്‌ തയാറാക്കിയത. ഒറ്റ നോട്ടത്തില്‍ സ്യൂട്ടിലെ വരകള്‍ എന്നു തോന്നിച്ചതു മോഡിയുടെ പേര്‌ തുന്നിച്ചേര്‍ത്തതായിരുന്നു.നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡി എന്ന്‌ സ്യൂട്ടിലുടനീളം തുന്നിച്ചേര്‍ത്തിരിക്കുകയായിരുന്നു. ഇവര്‍ തയാറാക്കിയ ഇത്തരം സ്യൂട്ട്‌ ധരിച്ചു മുന്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്ക്‌ പൊതുവേദിയിലെത്തിയിരുന്നു.പരിഹാസാത്മകമായ വ്യക്‌തിപ്രദര്‍ശനം എന്നാണ്‌ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ മോഡിയുടെ വേഷത്തെ വിവരിച്ചത്‌.മീറ്ററിന്‌ 20,000 രൂപ വിലവരുന്ന തുണികൊണ്ടു തുന്നിയതായിരുന്നു സ്യൂട്ട്‌. സ്യൂട്ടിന്‌ അഞ്ചു ലക്ഷം രൂപ വരെ വില വരാമെന്ന പ്രശസ്‌ത ഡിസൈനറായ സാമന്ത്‌ ചൗഹാന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.