ഡുനെഡിന്‍: ലോകകപ്പ് ക്രിക്കറ്റ് രണ്ടാം മത്സരത്തില്‍ ന്യൂസിലന്റിന് രണ്ടാം ജയം. സ്കോട്ലന്റിനെയാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ലന്റ് ഇന്നിംഗ്സ് 36.2 ഓവറില്‍ 142നു അവസാനിച്ചിരുന്നു. മാറ്റ് മാച്ചനും, റിച്ചി ബെറിംഗ്ടണും മാത്രമാണ് സ്കോട്ട്ലന്റ് ബാറ്റിംഗ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 97 റണ്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും അര്‍ദ്ധ സെഞ്ചുറി നേടി. ന്യൂസീലാന്റിനു വേണ്ടി ആന്‍ഡേഴ്സനും വെട്ടോറിയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സൗതിയും ബോള്‍ട്ടും രണ്ടു വിക്കറ്റു വീതം നേടി. 143 റണ്‍ വിജയലക്ഷ്യം 24.5 ഓവറില്‍ മൂന്നു വിക്കറ്റ് ശേഷിക്കെ ന്യൂസിലന്റ് മറികടന്നു.വില്ല്യംസനാണ് (38) ന്യൂസിലന്റ് ബാറ്റിംഗ് നിരയിലെ ടോപ്പ് സ്കോറര്‍. ഓപ്പണര്‍മാരായ ഗുപ്റ്റില്‍ 17 നും മക്കല്ലം 15 റണ്‍സിനും പുറത്തായി. ന്യൂസിലന്റിനു വേണ്ടി ടെയ്ലര് ഒമ്പത്, എലിയൊട്ട് 29, ആന്ഡേഴ്സന് 11, റൊഞ്ചി 12, വെട്ടോറി എട്ട്, മില്‍നെ ഒരു റണ്ണും നേടി. സ്കോട്ലന്റിനു വേണ്ടി വാര്ഡ്ലൊ, ദാവി എന്നിവര്‍ മൂന്നും, ഹാക്ക് ഒരു വിക്കറ്റും നേടി.
Comments