'ഹെയര്‍ ഫോര്‍ ഹോപ്പ് -ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തിനു ധനമന്ത്രി കെ.എം മാണിയുടെ മരുമകളും ജോസ് കെ. മാണി എം. പിയുടെ ഭാര്യയുമായ നിഷ ജോസ് തന്റെ മുടി ദാനം ചെയ്തു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.2011 ലാണ് ദുബായില്‍ `ഹെയര്‍ ഫോര്‍ ഹോപ്പ്' പ്രവര്‍ത്തനം തുടങ്ങിയത്. കാന്‍സര്‍ രോഗത്താല്‍ മുടി നഷ്‌ടമായ ഒരാള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് .യഥാര്‍ത്ഥ മുടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിഗ്ഗിന് അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ചെലവ് വരും.എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അത് താങ്ങാനാവില്ല. അവരെ സഹായിക്കാനാണ് ഈ പ്രസ്ഥാനം. ദാനം ചെയ്യുന്ന മുടി കൊണ്ട് മുംബയിലെ `ഹെയര്‍ എയ്ഡ്'എന്ന സംഘടന വിഗ്ഗുണ്ടാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ വഴി വിഗ്ഗ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കും.സൗജന്യമായി മുറിച്ചെടുക്കാന്‍ കൊച്ചിയിലും കൊല്ലത്തും തിരുവനന്തപുരത്തും പാര്‍ലറുകള്‍ സന്നദ്ധരായിട്ടുണ്ട്.
Comments