2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേക്കാള്‍ കൂടുതല്‍ തവണ വിദേശ യാത്ര മോദി നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ നേതാക്കന്മാരുടെ പട്ടികയില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണ് മോദി. മോദിക്കൊപ്പം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒന്നാം സ്ഥാനം പങ്കിടുന്നു. ഇരു നേതാക്കന്മാരും ഈ വര്‍ഷം ഇതുവരെ 23 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ വിദേശ പര്യടനത്തേക്കാള്‍ ഇരട്ടിയാണിത്. ജാപ്പനീസ് പ്രധാനമന്ത്രി 2014ല്‍ 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വിദേശത്ത് ഏറ്റവും അധികം സമയം ചിലവഴിച്ച നേതാവെന്ന പേര് ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനാണ്. 14 വിദേശ പര്യടനങ്ങളാണ് ചൈനീസ് പ്രസിഡന്റ് ഈ വര്‍ഷം നടത്തിയത്. എന്നാല്‍, 42 ദിവസം അദ്ദേഹം വിദേശത്ത് ചെലവഴിച്ചു.
Comments