കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ പുരോഗതിയും വളര്‍ച്ചയെയും പറ്റി വിശദീകരിക്കുന്നതിനായിരുന്നു. വിദ്യാഭ്യാസം , സാമൂഹ്യ ക്ഷേമം, സാമ്പത്തികരംഗം തുടങ്ങി സകല മേഖലയെയും സ്പര്‍ശിച്ചായിരുന്നു മന്മോഹന് സിംഗിന്റെ പ്രസംഗം. വിദ്യാഭ്യാസ രംഗത്ത് 2004 മുതല്‍ 13 വരെയുള്ള കാലയളവില്‍ 17 കേന്ദ്ര സര്വ്വകലാലശാലകള് രാജ്യത്തുണ്ടായിരുന്നത് 44 ആയി ഉയര്‍ന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി വിവിധ ക്ഷേമ പദ്ധതികള്‍ കൊണ്ടു വന്നു. പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മൂന്നിരട്ടിയോളം വില വര്‍ദ്ധിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ബില്‍ നിലവില്‍ വന്നു. അതു പ്രകാരം ഓരോ കുടുംബത്തിനും 35 കിലോ അരി വീതം സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം രാജ്യത്ത് 213 കോടി ജനങ്ങള്‍ ജോലി ചെയ്യുന്നു. ശിശു- മാതൃ മരണ നിരക്കുകള്‍ കുറഞ്ഞു. ജീവിത ദൈര്‍ഘ്യം കൂടി. യുപിഎ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ആളോഹരി വരുനമാനത്തില് മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. ഗ്രാമീണ റോഡിലുള്പ്പെടുത്തി 2 ലക്ഷത്തിലധികം പുതിയ റോഡുകള്‍ നിര്‍മിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനം മറ്റൊരു നേട്ടമാണെന്നും സിംഗ് പറഞ്ഞു. ആധാര്‍ സംവിധാനം ഏര്‍പ്പെടുത്തി. തെക്കെ ഇന്ത്യയില്‍ ആഭ്യന്തര സുരക്ഷ പ്രശ്നമായിരുന്ന ഇടങ്ങളില്‍ ആഭ്യന്തര സുരക്ഷ പൂര്‍ണമായും ഉറപ്പു വരുത്താന്‍ കഴിഞ്ഞു. അറിയാനുള്ള അവകാശം നടപ്പാക്കി. രണ്ടാം ഭരണ പുനരുദ്ധാരണ കമ്മീഷന്, ലോക്പാല്‍ ബില്‍, അഴിമതി നിരോധന നിയമം തുടങ്ങി പല ബില്ലുകളും പാസാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പു വരുത്താനായി സ്ത്രീപീഡനക്കേസുകളിലെ ശിക്ഷ കടുത്തതാക്കി. വനിതാ സംവരണ ബില്‍ പാസാക്കി എന്നിങ്ങനെ പോവുന്നു മന്‍മോഹന്‍സിംഗ് അവതരിപ്പിച്ച പത്തു വര്‍ഷത്തെ നേട്ടങ്ങള്‍.
Comments