കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മാധ്യമങ്ങളെ അഭിസംബോധന .ചെയ്ത് സംസാരിക്കുകയുണ്ടായി. കഴിഞ്ഞ പത്തുവവര്‍ഷത്തിനിടെ തന്റെ ഗവണ്മെന്റ് കാഴ്ച വെച്ച നേട്ടങ്ങളെക്കുറിച്ചായിരുന്നു പ്രസംഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിശ്വാസവോട്ട് തേടുന്ന സമയത്ത് ഒരു പ്രസംഗം നടത്തിയിരുന്നു. ഈ രണ്ടു പ്രസംഗങ്ങളും രണ്ടു സന്ദര്‍ഭത്തില്‍ നടന്നതാണ്. ഇവര്‍ രണ്ടാളും പരസ്പരം ബന്ധമില്ലാത്ത രണ്ടാളുകളുമാണ്. എന്നാല്‍ അവരുടെ പ്രസംഗത്തിലുടീളം വലിയൊരു സാമ്യതയുണ്ടായിരുന്നു. രണ്ടാളും വളരെ വികാരാധീരായാണ് പ്രസംഗിച്ചത്.
ഒരാള്‍ ഭൂതകാലത്തേക്കുറിച്ച് പറഞ്ഞ് വികാരാധീനായപ്പോള് മറ്റെയാള്‍ ഭാവിയെക്കുറിച്ച് പറഞ്ഞാണ് വികാരാധീനായത്. കെജ്രിവാളിന്റെ പ്രസംഗത്തില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ മന്‍മോഹന്‍സിംഗ് പ്രസംഗിച്ചത് അദ്ദേഹം ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ്.
രാജ്യത്തെ വിദ്യാഭ്യാസം, സാമ്പത്തികം, തുടങ്ങി അഴിമതി നിര്‍മാര്‍ജനം വരെ താന്‍ ചെയ്ത നേട്ടങ്ങളെക്കുറിച്ചായിരുന്നു മന്മോഹന്റെ പ്രസംഗം.
പ്രസംഗത്തിന്റെ സിംഹഭാഗവും സ്വന്തം വീരകൃത്യങ്ങള്‍ മാത്രമായിരുന്നു.
എന്നാല്‍ കെജ്രിവാള് പ്രസംഗിച്ചത് ഭാവിയില്‍ ചെയ്യാന്‍ പോകുന്നവയായിരുന്നു. ജനങ്ങളുടെ ചിന്തകള്‍ തന്നെയായിരുന്നു. അതിപ്പുറം മനോഹര വാക്കുകള്‍ ഒന്നും കെജ്രിവാളിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. വളരെ വ്യക്തമായി കൃത്യമായ അര്‍ത്ഥത്തോടെ ലളിതമായായിരുന്നു പ്രസംഗം. എഴുതിത്തയ്യാറാക്കിയ ഒരു പ്രസംഗത്തിനുമപ്പുറം മറ്റെന്തൊക്കെയോ കെജ്രിവാളിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു.
വളരെ വികാരപരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഓരോ കാര്യങ്ങള്‍ പറയുന്തോറും സ്വയം വികാരാധീനായിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മന്‍മോഹന്‍സിംഗും പ്രസംഗത്തിനിടെ വികാരാധീനായി കാണപ്പെട്ടു. സ്വന്തം വീരചരിതങ്ങള്‍ക്കു പുറമെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിക്കലും സിംഗ് പ്രസംഗത്തിലുടീളം നടത്തി. അഹമ്മദാബാദ് കൂട്ടക്കൊലയുടെ മുഴുവന്‍ ഉത്തരവാദിത്വവും അദ്ദേഹം മോഡിയുടെ മേല്‍ ചാര്‍ത്തിക്കൊടുക്കുകയാണ് ഉണ്ടായത്. ഏതായാലും കെജ്രിവാളിന്റെ പ്രസംഗത്തിനും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും ഒരേ വൈകാരികതയായിരുന്നു. വിഷയം രണ്ടാണെങ്കിലും.
Comments