ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ആം ആദ്മി അംഗങ്ങളുടെ എണ്ണത്തില്‍ റക്കോര്‍ഡിലേക്ക് ആം ആദ്മിയുടെ അംഗങ്ങളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. 2012 നവംബർ 24നാണ് പാർട്ടി നിലവിൽ വന്നത്, ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപവത്കരണം. പാര്‍ട്ടി തോവ് ഗോപാല്‍ റായ് ആണ് പുതുതായി പത്തു ലക്ഷം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഹരിയാ, രാജസ്ഥാന്‍, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് പാര്‍ട്ടിക്കു ലഭിക്കുന്നതെന്ന് ഗോപാല്‍ റായ് പറഞ്ഞു.
ഡല്‍ഹിയിലെ വിജയത്തിനു ശേഷം ജനുവരി 10ാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചത്. ഇത് ജനുവരി 26 വരെ വരെ തുടരും. സൌത്ത് ഇന്‍ഡ്യയില്‍ കേരളം കര്‍ണാടകം , തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാങ്ങളില്‍ നിന്നും ഒരുപാട് ആളുകള്‍ ദിവസേന പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 300 ജില്ലകളിലായാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുന്നത്. ആം ആദ്മിയില്‍ പുതുതായി ആരെങ്കിലും ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം ഫോണില്‍ നിന്നും ഒരു മിസ്ഡ് കോള്‍ അടിക്കുകയോ ഒരു മെസേജ് ചെയ്യുകയോ ചെയ്താല്‍ മതി. പാര്‍ട്ടിയുടെ ദൂര്‍ ടു ദൂര്‍ പ്രചരണത്തിന്റെ ഭാഗമായാണിത്. പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ സ്വയം രജിസ്റര്‍ ചെയ്ത അംഗങ്ങളുടെ എണ്ണം തന്നെ 4.5 ലക്ഷം കവിഞ്ഞു. മിസ്ഡ് കോള്‍ അടിച്ചു മാത്രം 6.5 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കഴിഞ്ഞു. എസ്എംഎസു വഴി മെമ്പര്‍മാരായവരുടെ എണ്ണം ഒരു ലക്ഷമാണ്. മിസ്ഡ് കോളോ മെസേജോ വഴി ആളുകള്‍ക്ക് സ്വയം അംഗത്വം രജിസ്റര്‍ ചെയ്യാനുള്ള സൌകര്യവും പാര്‍ട്ടി ഒരുക്കുന്നുണ്ട്. ലോകസഭാ തിരഞഞ്ഞെടുപ്പില്‍ പാര്‍ട്ടി ലേബലില്‍ ആരെങ്കിലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആം ആദ്മി വെബ്സൈറ്റ് സന്ദര്‍ശിച്ച് അതിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം. ആം ആദ്മി പാർട്ടിക്ക് ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഉണ്ടായിരിക്കുകയില്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തെരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺവീനർ മാത്രമാണുണ്ടായിരിക്കുക. മുപ്പത് അംഗങ്ങൾ ഉള്ള ദേശീയ എക്സിക്യൂട്ടീവ് മെമ്പേർസ് ആണ് പാർട്ടിയുടെ ഉയർന്ന നേതൃനിരയിൽ ഉണ്ടായിരിക്കുക. പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഈ മുപ്പതംഗസംഘത്തിൽ അധിഷ്ഠിതമായിരിക്കും.ശൂചികരണ പ്രവത്തങ്ങൾക്ക് ഉപയോഗിക്കുന്ന ചൂൽ ആണ് ആം ആദ്മി പാർട്ടിയുടെ ചിഹ്നം, ഈ ചിഹ്നം ആം ആദ്മി പാർട്ടി ചോദിച്ചു വാങ്ങുകയായിരുന്നു
Comments