കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയത് ഒരു കേസില്‍ ഇന്ത്യയുടെ ഭീകര വിരുദ്ധ ഏജന്‍സിയായ എന്‍ഐഎ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അന്വേഷണം പൂര്‍ത്തിയാക്കിയത് ഒരേയൊരു കേസില്‍ മാത്രം. ഏജന്‍സിക്ക് ആവശ്യമായ ശാസ്‌ത്രവിദഗ്‌ധരോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യത്തിന് കോടതികളോ ഇല്ലാത്തതാണ് ഈ അലംഭാവത്തിന് കാരണമെന്നാണ് എന്‍ഐഎ പറയുന്നത്. 2009 ജനുവരി 18നാണ് എന്‍ഐഎ രൂപമെടുക്കുന്നത്. നവംബര്‍ 26 നു നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ രാജ്യത്തിന് സ്വന്തമായ ഒരു ഏജന്‍സി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും അങ്ങനെ രൂപം കൊടുക്കുകയും ചെയ്‌തതാണ് എന്‍ഐഎ. രാധാ വിനോദ് രാജുവായിരുന്നു ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ജനറല്‍.
കോഴിക്കോട് ബോംബു സ്‌ഫോടനമായിരുന്നു ആകെ എന്‍ഐ എ അന്വേഷിച്ചു തെളിയിച്ച ഒരേയൊരു കേസ്. ലഷ്‌കര്‍ ഇ തൊയ്‌ബ നേതാവ് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഈ കേസ് മാത്രമാണ് എന്‍ഐ എക്ക് അന്വേഷിച്ചു തെളിയിക്കാന്‍ കഴിഞ്ഞ ഒരേയൊരു കേസ്. കഴിഞ്ഞയാഴ്‌ച നടന്ന ഹൈദരാബാദ് സ്‌ഫോടനമുള്‍പ്പടെ നിലവില്‍ 72 കേസുകളാണ് ഇതു വരെ ഏജന്‍സി അന്വേഷിച്ചത്. 2011 ലെ ഡല്‍ഹി ഹൈക്കോടതി ബോംബാക്രമണം, 2006 ലെ മാലെഗാവ്, 2008ലെ സംജൗത എക്‌സ്‌പ്രസ് സ്‌ഫോടനങ്ങള്‍ ഇങ്ങനെ നീളുന്നു അന്വേഷണങ്ങളുടെ നിര. .
ഡേറ്റിനുള്ളില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്‌തതു തന്നെ 30 കേസുകളില്‍ മാത്രമാണ്. വേണ്ടത്ര സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് കേസന്വേഷണത്തിലെ പരാജയത്തിനു കാരണമെന്നും ആക്ഷേപമുണ്ട്. വേണ്ടത്ര ശാസ്‌ത്ര വിദഗ്‌ധരോ സാങ്കേതിക വിദഗ്‌ധരോ ഇക്കാര്യത്തില്‍ ഏജന്‍സിയെ സഹായിക്കാനില്ലാത്തതു കൊണ്ടാണ് അന്വേഷണങ്ങള്‍ വിജയിക്കാത്തതെന്നാണ് എന്‍ഐഎ പറയുന്നത്.
Comments