കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ പ്രസിഡന്റായി ജിബി തോമസ് മോളോപരംബിലിനെ തെരഞ്ഞെടുത്തു. സോമെർസെറ്റിലെ സീഡാർ ഹിൽ സ്കൂളിൽ നടന്ന ജനറൽ കൌണ്‍സിൽ ആണു ജിബിയെ തെരഞ്ഞെടുത്തത് . അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ അമരത്ത് എത്തി ചേരുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് ജിബി അശ്വമേധത്തോട് പറഞ്ഞു. ഒരു മികച്ച കമ്മറ്റിയെ തെരഞ്ഞെടുത്ത ജനറൽ കൌണ്‍സിലിനെ ഇലക്ഷൻ കമ്മിഷണർ റെജി ജോര്‍ജ്ജ് അഭിനന്ദിച്ചു.ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു. അസോസിയേഷന്റെ മുന്‍കാല പ്രവർത്തകർ തുടങ്ങി വെച്ച എല്ലാ നല്ല പരിപാടികളും തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകുമെന്ന് ജിബി അറിയിച്ചു.
Comments