ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം വക മിഷേലിനു ഒരു സമ്മാനം .തീപ്പെട്ടിക്കൂടില്‍ മടക്കി സൂക്ഷിക്കാവുന്ന സില്‍ക്കില്‍ തുന്നിയെടുത്ത ഷാളും സാരിയും. നാലരമീറ്റര്‍ നീളത്തില്‍ തെലങ്കാനയുടെ തനതു സില്‍ക്കില്‍ നെയ്‌തെടുത്ത ഒന്നാന്തരം സാരി 2010ല്‍ ആദ്യമായി ബരാക് ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ തെലങ്കാന എന്ന സംസ്ഥാനം പിറവിയെടുത്തിരുന്നില്ല.തെലങ്കാന സിര്‍സില ടൗണില്‍ താമസിക്കുന്ന വിജയ് പ്രത്യേകമായി തുന്നിയെടുത്തതാണ് മിഷേലിനുള്ള സാരിയും ഒബാമയ്ക്കുള്ള ഷാളും. ഒബാമയ്ക്കു വേണ്ടി നെയ്ത ഷാളിന്റെ തൂക്കം 30 ഗ്രാം. നീള രണ്ടു മീറ്ററും. അറുപതു ഗ്രാം മാത്രമാണ് സാരിയുടെ തൂക്കം.
Comments