മെല്‍ബണ്‍: ലോകകപ്പില്‍ ചരിത്രം തിരുത്തി ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി.308 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് പുറത്തായി.ശിഖാര്‍ ധവാന് 146 പന്തില്‍ 137 റണ്‍ നേടി. 44 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന നിലയില്‍ നിന്നും 50 ഓവറില്‍ 307ന് ഏഴ് എന്ന നിലയില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. അജിങ്ക്യ രഹാനെ 60 പന്തില്‍ നിന്നും 79 റണ്‍സെടുത്തു. കോഹ്ലി (46), ധോണി(18), റെയിന (ആറ)്, ജഡേജ (രണ്ട്), അശ്വിന് (അഞ്ച്), ഷാമി (നാല്) റണ്‍ വീതം നേടിയപ്പോള്‍ റണ്‍ ഒന്നും നേടാനാവാതെ രോഹിത് ശര്‍മ പുറത്തായി.കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ടപ്പോഴെല്ലാം ഇന്ത്യ പരാജയപ്പെട്ടിരുന്നു. 130 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. . ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്. അശ്വിന് മൂന്ന് വിക്കറ്റ് എടുത്തു. പത്ത് ഓവറില്‍ 41 റണ്‍സ് വിട്ടു കൊടുത്താണ് അശ്വിന് മുന്ന് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
Comments