ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ 33 മത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിച്ച ടൊറോന്റോ റീജിയന് കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും മെയ് 3 ഞായറാഴ്ച വൈകിട്ട് 6ന് ടൊറോന്റോയിലുള്ള കേരള ക്രിസ്ത്യന്‍ അസ്സംബ്ലി സഭാഹാളില്‍ വിജയകരമായി നടത്തപ്പെട്ടു. റവ ഡോ. വില്‍സണ്‍ വര്‍ക്കി അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ റവ. ഡോ. ടി.പി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ റവ. ബിനു ജോണ്‍, പാസ്റ്റര്‍മാരായ വി.വര്‍ഗീസ്, വര്‍ഗീസ് മത്തായി, ജോണ്‍ തോമസ്, ഈശോ ഫിലിപ്പ്, ജെയിം ജോണ്‍, തോമസ് ഏബ്രഹാം, രാജൂ ജോസഫ്, ഡോ. ജോര്‍ജ് തോമസ്, സഹോദരന്മാരായ വില്‍ ജോണ്സണ്, ബെന്‍സണ്‍ ജോസഫ്, ബോബി ജോണ്‍, ഫിബി ജേക്കബ്, സാം ഏബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
വിവിധ സഭകളില്‍നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘങ്ങളുടെ നേത്ര്യുത്വത്തില്‍ ആത്മീയ ഗാന ശുശ്രൂഷയും യോഗത്തില്‍ ഉണ്ടായിരിന്നു. വിവിധ സഭകളില്‍നിന്നും കടന്നുവന്ന വിശ്വാസികളുടെ ജനപങ്കാളിത്തം റീജിയന് കണ്വന്ഷന് അനുഗ്രഹകരമായിരുന്നുവെന്നു കോണ്‍ഫ്രന്‍സ് സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ് പറഞ്ഞു.
മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പി.സി.എന്‍.എ.കെ കേരളത്തിനു പുറത്ത് വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. പി.സി.എന്‍.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പി.സി.എന്‍.എ.കെ കണ്‍വീനര്‍ റവ. ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീന്‍വില്‍ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടല്‍ ഹയാട്ട് റീജന്‍സിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് കണ്‍വന്‍ഷനുകളും, പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിന്ധരായ നിരവധി ദൈവദാസി ദാസന്മാര് പരിശുന്ധാത്മ നിറവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. വ്യത്യസ്തമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ-യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മാഹയോഗത്തോട് അനുബന്ധിക്ല് കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെക്ല് നടത്തപ്പെടുന്ന സമ്മേളനം അനുഗ്രഹകരമായി ത്തീരാനും വിശ്വാസികള്‍ പ്രാര്‍ഥിക്കുവാനും സമ്മേളനത്തില്‍ പങ്കെടുക്കുവാനും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: WWW.PCNAKONLINE.ORG
Comments