Vishakh Cherian
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കിലും ദേശ സ്നേഹികളായ കുറച്ചു ഇന്ത്യാക്കാർ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ രംഗത്ത് വന്നതിന്റെ ആദ്യപടിയായി ദീപാവലി വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് ചൈനീസ് നിര്‍മിത വസ്തുക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ കോടികളുടെ വിറ്റുവരവുള്ള ചൈനീസ് പടക്കമുള്‍പ്പെടെ ദീപാവലി വിപണിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്. ആ ഒരു തീരുമാനം ചൈനീസ് സന്പത്വ്യവസ്ഥയെ ചെറുതായിട്ടാണെങ്കിലും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ അത്രയധികം ഇന്ത്യൻ കന്പോളത്തിൽനിന്നു പിഴുതെറിയുവാൻ കഴിയില്ലെങ്കിലും, ജാപ്പനീസ്, കൊറിയൻ ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുവഴി നമ്മൾക്ക് അവിടെയും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും.
ചൈനയുടെ ഏറ്റവും വലിയ വരുമാനം അമേരിക്കയിലെയും, ഇന്ത്യയിലെയും ഉപഭോക്താക്കളാണ്. ഇന്ത്യയിൽ നിന്ന് മാത്രം തൊണ്ണൂറ് ബില്യൺ ഡോളർ വരുമാനമാണ് ചൈനക്ക് ലഭിക്കുന്നത്. ആ സ്രോദസ്സ് നിലച്ചാൽ ചൈനയുടെ സന്പത് വ്യവസ്ഥയിൽ കാര്യമായ വ്യതിയാനം സൃഷ്ടിക്കുവാൻ സാധിക്കും. അത് സർക്കാർ മാത്രം തീരുമാനിച്ചാൽ പോരാ, ജാതി മത, രാഷ്ട്രീയ ഭേതമന്യേ നമ്മൾ നൂറ് കോടി ജനങ്ങളും ഒറ്റകെട്ടായി തീരുമാനിക്കണം. ഈ ഒരു ദൗത്യത്തിൽ നാമെല്ലാവരും ഒറ്റ മനസ്സോടെ അണിചേരണം. ഇത് ഒരു ബിജെപികാരന്റെയോ, കോൺഗ്രെസ്സുകാരന്റെയോ അല്ലങ്കിൽ ഏതെങ്കിലും ഒരു പ്രാദേശിക പാർട്ടിയുടേയോ ആഭ്യന്തിര വിഷയമല്ല, ഇതു രാജ്യത്തിന്റെ പൊതു താല്പര്യമാണ്. ഒരു സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി, ചൈനയോടുള്ള താങ്കളുടെ വിദ്വെഷം, പാകിസ്താന്റെ കാര്യത്തിൽ പ്രതിഭലിക്കുന്നില്ലല്ലോ എന്ന്, അതിന്റെ ഉത്തരം, പാകിസ്ഥാൻ നമ്മൾക്ക് എത്രമാത്രം ഉപദ്രവകാരികളാണോ അതിന്റെ പതിന്മടങ്ങു ഉപദ്രവകാരികളാണ് ചൈന. ഞാൻ പാകിസ്താനോട് ക്ഷമിച്ചാലും ചൈനയോട് ക്ഷമിക്കില്ല.
1960 മുതൽ തുടങ്ങിയതാണ് ഇന്ത്യയോടുള്ള ചൈനയുടെ നിരന്തരമായ ആക്രമണം. ഉറി ഭീകരാക്രമണത്തിലും ബ്രിക്‌സിലും പാകിസ്ഥാനെ പിന്തുണച്ചും, കൊടുംഭീകരന്‍ മൗലാന മസൂദ് അസറിനെ വെള്ളപൂശിയും, ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നിഷേധിച്ചും, NSGൽ ഇന്ത്യയുടെ പ്രവേശനം തടഞ്ഞും, പാകിസ്ഥാൻ അധിനിവേശ കാശ്മീർ സംരക്ഷണം നൽകിയും അങ്ങനെ ചില്ലറ ദ്രോഹങ്ങളല്ല നമ്മളോട് ചൈന ചെയ്തു വരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയുടെ വളർച്ചാ നിരക്ക് ചൈനയേക്കാളും മുകളിലാണ് എന്നതാണ് ഇപ്പോൾ ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഏതു മുഖേനെയും ഇന്ത്യ ഒരു യുദ്ധത്തിൽ ഏർപ്പെടടുത്തി സാന്പത്തിക വളർച്ചക്ക് ഒരു വിരാമം കുറിക്കുക എന്നതാണ് ഇപ്പോൾ ചൈന ലക്ഷ്യമിടുന്നത്.
നിർഭാഗ്യവശാൽ മറ്റു രാജ്യങ്ങളിലൊന്നും കാണാത്ത പൗരന്മാരാണ് ഇന്ത്യയിൽ ഉള്ളത്, ഒരുപറ്റം ഭാഷാ സ്നേഹികൾ, രാജ്യത്തേക്കാളും ഭാഷയെയും സംസ്കാരത്തേയും സ്നേഹിക്കുന്നവർ, സ്വന്തം പ്രധാനമന്ത്രി കൊല്ലപ്പെട്ടാലും കൊലയാളികൾക്ക് കൂട്ട് നിൽക്കുന്ന പ്രാദേശികവാദികൾ, ഇന്ത്യയേ നശിപ്പിക്കാൻ സ്‌ഫോടനങ്ങൾ നടത്തി അനേക ജീവിതങ്ങൾ അപഹരിച്ച തീവ്രവാദികളെ സംരക്ഷിക്കാൻ ഒരു കൂട്ടം. ഗാന്ധിസവും, നെഹ്രുവിസ്സവും കൂട്ടി കുഴച്ചു ചൈനയുടെ ചെയ്തികളെ കണ്ടില്ലന്നു നടിച്ചു അവരേ പിന്തുണക്കുന്ന ബുദ്ധിജീവികൾ, മത തീവ്രവാദത്തിനെ എതിർക്കാൻ മത ദ്രുവീകരണം കൊണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഭൂരിപക്ഷ-ന്യുനപക്ഷ മത ഭ്രാന്തന്മാർ. എന്തിനും ഏതിനും രാഷ്ട്രീയം കാണുകയും, രാജ്യത്തിന് നല്ലതാണെന്ന് മനസ്സിലാക്കിയിട്ടുപോലും അതിനെ സൗകര്യപൂർവം മറക്കുന്ന രാഷ്ട്രീയ കോമരങ്ങൾ എന്നിവരാൽ സുലഭമാണ് നമ്മുടെ ഭാരതം. നമ്മുടെ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ.....
Comments