ദേശ വ്യാപകമായി മാരിവാന കഞ്ചാവ് വില്‍പന നിയമാനുസൃതമാക്കിയാല്‍ നികുതിയിനത്തില്‍ 132 ബില്യണ്‍ ഡോളര്‍ അധിക വരുമാനം ഉണ്ടാകുമെന്ന് ന്യൂഫ്രോണ്ടിയര്‍ ഡേറ്റ എന്ന വിവര വിശകലന സ്ഥാപനം. ഫെഡറല്‍ ഗവണ്‍മെന്റിന് ലഭിക്കുന്ന ഈ വരുമാനത്തോടൊപ്പം ഒരു മില്യനിലധികം പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഫ്രോണ്ടിയര്‍ ഡാറ്റ കാനബിസ് (മാരിവാന, പോട്ട്) വ്യവസായ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തുന്ന സ്ഥാപനമാണ്. ഗവണ്‍മെന്റിന് നികുതി വരുമാനം ഒഴുകിയെത്തുന്ന സ്രോതസാണിത്. സെയില്‍ ടാക്‌സില്‍ നിന്നും ജീവനക്കാരുടെ പേ റോള്‍ ടാക്‌സുകളില്‍ നിന്നും ഗവണ്‍മെന്റിന് വരുമാനം ലഭിക്കും. ബജറ്റ് കമ്മി ഉണ്ടാകുമ്പോള്‍ എല്ലാവരും അന്വേഷിക്കുക ഏതെങ്കിലും പുതിയ വരുമാന മാര്‍ഗം കണ്ടെത്താനാവുമോ എന്നാണ്.
ന്യായമായും അന്വേഷിക്കാ വുന്ന ഒരു മേഖല കാനബീസും കാനബീസ് നികുതികളുമാണ്. ഫ്രോണ്ടിയര്‍ ഡാറ്റയുടെ സീനിയര്‍ അക്കൗണ്ടന്റായ ബ്യൂ വിറ്റ്‌നി പറഞ്ഞു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാരിവാന നിയമാനുസൃത മാക്കിയാല്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 131.8 ബില്യണ്‍ ഡോളര്‍ അധിക വരുമാനം ഉണ്ടാകും. 15% റീട്ടെയില്‍ സെയില്‍സ് ടാക്‌സ്, പേ റോള്‍ ടാക്‌സ്, ബിസിനസ് ടാക്‌സ് എന്നിവയില്‍ നിന്നാണ് ഈ വരുമാനം ഇതുവരെ നിയമാനുസൃതമല്ലാത്തതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റിന് നികുതി പിരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. ബിസിനസ് ടാക്‌സ് നിരക്ക് 35% ആയാണ് കണക്കാക്കിയിരിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈയിടെ അംഗീകരിച്ച നികുതി നിയമപ്രകാരം ഇത് 21% ആയി കുറയും. കാനബീസ് വ്യവസായം നിയമത്തിന്റെ അനുവാദത്തോടെ നടക്കുകയാണെ ങ്കില്‍ 35% നിരക്കില്‍ ഈ വര്‍ഷം 12.6 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലേയ്ക്ക് എത്തും. ന്യൂ ഫ്രോണ്ടിയറിന്റെ സിഇഒ ഗിയദ അഗ്വിര്‍ ഡി കാര്‍സര്‍ പറഞ്ഞു. പഠനം കണ്ടെത്തിയത് ദേശവ്യാപകമായി 7,82,000 പുതിയ തൊഴിലുകള്‍ സംജാതമാവും എന്നാണ്.
2025 ആകുമ്പോള്‍ ഇത് 11 ലക്ഷമായി ഉയരും. വിതരണ ശൃംഖലയിലെ എല്ലാവരും മാരിവാന കര്‍ഷകരും ട്രാന്‍സ് പോര്‍ട്ടേഴ്‌സും വില്പനക്കാരും എല്ലാം ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. നിയമാനുസൃതമാക്കിയാലും മാരിഹ്വാന വിപണിയുടെ 25% നിയമ വിരുദ്ധമായി തന്നെ തുടരുമെന്ന് പഠനം പറഞ്ഞു. നിയമപരമായി വില്‍ക്കുന്നതിന് നികുതി കുറയ്ക്കുകയാണ് ഇത് നേരിടാനുള്ള മാര്‍ഗം. മുതിര്‍ന്നവരുടെ വിനോദത്തിന് മാരിവാന ഉപയോഗിക്കുന്നത് 8 സംസ്ഥാന ങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ കാലിഫോര്‍ണിയ ജനുവരി ഒന്നു മുതല്‍ വിനോദത്തിന് വേണ്ടിയുള്ള വില്പന അനുവദിച്ചു. 29 സംസ്ഥാനങ്ങള്‍ മരുന്നായി ഉപയോഗിക്കുവാന്‍ അനുവദി ക്കുന്നു. ഏറ്റവും കൂടുതല്‍ കാലമായി അനുവാദമുള്ള കൊളറാഡോ, വാഷിങ്ടന്‍, ഒറഗോണ്‍ സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനം 1.3 ബില്യണ്‍ ഡോളറായി ട്രംപ് ഭരണത്തില്‍ അമേരിക്കയില്‍ ദേശവ്യാപകമായി ഇതിന്റെ വില്‍പന അനുവദിക്കുക സാദ്ധ്യമല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അറ്റേണി ജെഫ് സെഷന്‍സ് മാരിവാനയ്ക്ക് അനുമതി നല്‍കുന്നതിന് എതിരാണ്. കക്ഷി ഭേദമന്യേ കോണ്‍ഗ്രസംഗങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകള്‍ സ്വീകരിച്ചിരിക്കുകയാണ്.
Comments