അമേരിക്കയിലെ മലയാളി ദേശീയ സംഘടനകളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ ത്തന സമിതികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുകയാണ് രണ്ട് സംഘടനയിലും നിരവധി പേര്‍ സ്ഥാനാര്‍ത്ഥികളായി മുന്നോട്ട് വന്നിട്ടുണ്ട്. ഒന്നര വര്‍ഷത്തിലേറെയായി കളത്തില്‍ നിറഞ്ഞ് നില്കുന്നവരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ . ഇന്ത്യയുടെ അഞ്ചിരട്ടിയോളം വലുപ്പമുള്ള അമേരിക്കയുടെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള പ്രധാന ചടങ്ങുകളിലെല്ലാം ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി കൈയിലെ പൈസയും മുടക്കി ഇവര്‍ കഴിയുന്നത്രയെത്തി ചേരാന്‍ ശ്രമിക്കുന്നുമുണ്ട്. പതിവു പോലെ പ്രാദേശിക സംഘടന നേതാക്കള്‍ , ചാരിട്ടി സംഘടനകള്‍ , സമുദായങ്ങളെല്ലാം ഇവരുടെ പോക്കറ്റില്‍ കൈയിട്ടു വാരാന്‍ ഇറങ്ങിയിട്ടുണ്ട്. കുറഞ്ഞത് ആയിരം ഡോളറില്‍ നിന്ന് തുടങ്ങുന്നു പ്രാദേശിക സംഭാവനകള്‍ .
വോട്ടിന് പകരം സംഭാവനയാവശ്യപ്പെടുന്ന ഈ പ്രവണത അങ്ങേയറ്റം നെറികേടാണ്. പ്രാദേശികമായി നിങ്ങള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ വിഭാവനം ചെയ്യുമ്പോള്‍ അതിനുള്ള ചെലവിനുള്ള കാശും സ്വന്തം നിലയ്ക്കാണ് കണ്ടെത്തേണ്ടത്,അല്ലെങ്കില്‍ അത്തരം ചടങ്ങുകളുടെ ആശയങ്ങലുടെ ഉറവിടമായ വ്യക്തികളില്‍ നിന്നാകട്ടെ അല്ലാതെ സ്ഥാനാര്‍ത്തികളുടെ നിസ്സഹായാവസത്ത മുതലെടുത്തു കൊണ്ടാകരുത്. ദേശീയ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവര്‍ക്ക് ജയിച്ചു കഴിഞ്ഞാല്‍ തന്നെ യാത്രകളും മറ്റുമായി ധാരാളം ചെലവുണ്ട്.നിലവിലെ സംവിധാനങ്ങള്‍ അനുസരിച്ച് ഇതെല്ലം കയ്യില്‍ നിന്ന് പോകത്തെയുള്ളു. അതു പോലെ സ്വന്തം കുടുംബത്തോടോപ്പം ചിലവഴിക്കേണ്ട സമയം പൊതു പ്രവര്‍ത്തനത്തിന് മാറ്റി വെച്ചാണ് ഇവര്‍ മുന്നോട്ട് വരുന്നത്. ശരാശരി സാമ്പത്തിക ശേഷിയുള്ളയാളുകള്‍ കഴിവുള്ളവരായാലും പൊതു പ്രവര്‍ത്തനത്തിന് മുന്നോട്ട് വരാന്‍ മടിക്കുന്ന ഒരു സാഹചര്യമാണ് ഈ പിന്തിരിപ്പന്‍മാര്‍ സൃഷ്ടിക്കുന്നത്.
അതു പോലെ തികച്ചും മൂന്നാം കിട ആഗ്രഹമാണ് സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉണ്ടും കുടിച്ചും സൌജന്യമായി ഹോട്ടലില്‍ കിടന്നുറങ്ങാന്‍ ശ്രമിക്കുന്ന ചില ഡെലിഗേറ്റ്സ് എന്ന മാന്യന്‍മാര്‍ . സ്വന്തം വാഹനത്തില്‍ മൂന്നു പ്രാവശ്യം ഇന്ധനം നിറയ്ക്കാനുള്ള പണം മതി അന്തസായി ഒരു കട്ടിലില്‍ ഒറ്റക്ക് കിടന്നുറങ്ങാന്‍ .ഇത്തരം ചിറി നക്കികളുടെ പേരുകള്‍ ചെറിയ തോതിലെങ്കിലും ഷെയര്‍ ചെയ്താല്‍ മാത്രമെ ഈ ശുദ്ധ തെമ്മാടിത്തരം നിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. അന്തസുള്ള പൊതു പ്രവര്‍ത്തനതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുവാന്‍ ദേശിയ സംഘടനകളുടെ നിലവിലെ സ്ഥാനാര്‍ഥികള്‍ ഒരു കൂട്ടായ തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Comments