You are Here : Home / Aswamedham 360

17ാമത്തെതും സുഖപ്രസവം: 18ാമത്തെ കുട്ടിയെ കാത്ത്‌ കേസണ്‍ ദമ്പതികള്‍

Text Size  

Story Dated: Wednesday, October 23, 2013 11:04 hrs UTC

ലണ്ടന്‍ : ജനസംഖ്യാ നിയന്ത്രണമെന്ന പേരു പറഞ്ഞ്‌ ലോകമൊന്നാകെ മുറവിളി കൂട്ടുമ്പോഴും ഇതിനു ചെവികൊടുക്കാന്‍ മറിയേറ്റയിലെ കേസണ്‍ ദമ്പതികള്‍ തയ്യാറല്ല.. ഡേവിഡ്‌ കേസണും ഭാര്യ ക്രിസ്റ്റി കേസണുമാണ്‌ വീടു നിറയെ കുഞ്ഞുങ്ങളെ കാണാനാഗ്രഹിക്കുന്ന ഈ ദമ്പതിമാര്‍. മറിയേറ്റയിലെ ആശുപത്രിയില്‍ വച്ച്‌ ഒരാണ്‍കുട്ടിക്കു ജന്മം നല്‍കിയതോടെ 17 കുട്ടികളുടെ അമ്മയായി മാറിയിരിക്കുകയാണ്‌ ക്രിസ്റ്റി കേസണ്‍ എന്ന 42 കാരി. വോണ്‍ റോബര്‍ട്ട്‌ ഡല്ല കേസണ്‍ എന്നു പേരിട്ട കുഞ്ഞിന്‌ 8 പൗണ്ട്‌ ഭാരമാണുള്ളത്‌. ഇവരുടെ 10ാമത്തെ ആണ്‍കുട്ടിയാണിത്‌. 22വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ ഡേവിഡ്‌ കേസണിനെ വിവാഹം കഴിക്കുന്നതിനും മുമ്പ്‌ ജനിച്ചതാണ്‌ ഇതില്‍ രണ്ടു കുട്ടികള്‍. ബാക്കിയുള്ള 15 കുട്ടികളും ഈ ദമ്പതികളുടേതാണ്‌. 23 വയസുകാരനായ ചാഡ്‌ ആണ്‌ ഇവരുടെ മൂത്ത കുട്ടി. മാതാപിതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന ചാഡ്‌ ആണ്‌ ഇപ്പോള്‍ വീട്ടിലെ പാചകക്കാരന്‍്‌. ജനന നിയന്ത്രണത്തെ എതിര്‍ക്കുന്നവരാരും ഇവരെ നോക്കി രോഷം കൊള്ളേണ്ടതില്ല. വിവാദങ്ങളൊന്നുമുണ്ടാക്കാതെ തങ്ങളുടെ കാര്യം നോക്കി ജീവിക്കാനാണ്‌ ഇവര്‍ക്കു താല്‍പ്പര്യം. തങ്ങള്‍ ഒരു മതത്തയും പിന്തുടരുന്നില്ലെന്നും അതുകൊണ്ടു തന്നെ ജനന നിയന്ത്രണത്തെ തങ്ങള്‍ എതിര്‍ക്കാനില്ലെന്നുമാണ്‌ ഈ ദമ്പതികള്‍ പറയുന്നത്‌. പ്രസവവേദന ഭയന്ന്‌ സിസേറിയന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഒരു താക്കീതു കൂടിയാണ്‌ ക്രിസ്റ്റിയുടെ പ്രസവം. തന്റെ 42ാമത്തെ വയസ്സിലും ക്രിസ്റ്റി കുഞ്ഞിന്‌ ജന്മം നല്‍കിയിരിക്കുന്നത്‌ സിസേറിയനെ ആശ്രയിക്കാതെയാണ്‌. ?എല്ലാം നന്നായി നടന്നു. ഇവന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ 18ാമത്തെ കുഞ്ഞിനെയാണ്‌ ഞങ്ങള്‍ കാണുന്നത?്‌. കേസണ്‍ ദമ്പതികള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.