You are Here : Home / Aswamedham 360

സ്വര്‍ണം കടത്തുന്നത് വന്‍കിട ജ്വല്ലറികള്‍

Text Size  

Story Dated: Sunday, December 01, 2013 04:16 hrs UTC

കേരളത്തില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതില്‍ വന്‍കിട ജ്വല്ലറികള്‍ ആണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്നും വാണിജ്യനികുതി വകുപ്പ് പിടികൂടിയ സ്വര്‍ണം.കോഴിക്കോട്ടും ഇത്തരത്തില്‍ സ്വര്‍ണം പിടികൂടിയത് മലബാര്‍ മേഖലയില്‍ വേരോട്ടമുള്ള ജ്വല്ലറികള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 3 കോടിരൂപയുടെ 9.5 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യ നികുതി ഇന്റലിജെന്റ്സ് വിഭാഗം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി ജെറിന്‍ ജോസിനെ കസ്റ്റഡിയിലെടുത്തിരുന്നു.ഇയാള്‍ ജോയ് ആലൂക്കാസിലെ ജീവനക്കാരനാണെന്ന് സമ്മതിച്ചിട്ടുണ്ട്. ജോയ് ആലൂക്കാസന് വേണ്ടി ദില്ലിയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണമാണ് പിടികൂടിയതെന്ന് നികുതി വകുപ്പും അറിയിച്ചു. വിമാനത്താവളത്തിന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.വിമാനത്താവളത്തിന് പുറത്തിറങ്ങി കാറില്‍ കയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.തൃശൂര്‍ ഗോള്‍ഡിലേക്കുള്ള 1.80 കോടിയുടെ സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. പഴയ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടിയവയിലുണ്ട്.

വളരെ തന്ത്രപരമായാണ് ഇവര്‍ സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം ശരീരത്തില്‍ ചേര്‍ത്ത് ഒട്ടിക്കാന്‍ ഉപയോഗിക്കാനായുള്ള ഇന്‍സുലേഷന്‍ ടേപ്പും മറ്റ് ഉപകരണങ്ങളും ഒക്കെ ഉണ്ടാകും ഇവരുടെ അടുത്ത്. പഴയ സ്വര്‍ണ്ണം ഉരുക്കി പുതിയ ആഭരണങ്ങളാക്കുന്നതിനാണ് കൂടുതല്‍ സ്വര്‍ണം ഇറക്കുമതിചെയ്യുന്നത്.കേരളത്തില്‍ മാത്രമല്ല മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്ന സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.