അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ രണ്ടാം വട്ട പ്രസിഡണ്ട് സ്ഥാനാരോഹണത്തെത്തുടര്‍ന്ന് ഒബാമ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്‌ടരാണ് അമേരിക്കയിലെ യുവജനത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. 18 വയസു പൂത്തിയായ 20,000 ആളുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ 50% ആളുകളും പറയുന്നത് രണ്ടാമത്തെ തവണ അധികാരത്തിലേറിയ ശേഷം ഒബാമ ചെയ്യുന്ന പല പ്രവൃത്തികളും അംഗീകരിക്കാനാവുന്നവയല്ല എന്നാണ്.
പ്രധാനപ്പെട്ട പല കാര്യങ്ങളിലും ഒബാമയുടെ നിലപാട് ശരിയല്ലെന്ന്‌് അവര്‍ പറയുന്നു. സിറിയ, ഇറാന്‍ വിഷയങ്ങള്‍ തുടങ്ങി അമേരിക്കയിലെ ആരോഗ്യം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിലെ ഒബാമയുടെ നിലപാടിനെയാണ് അവര്‍ പ്രധാനമായും എതിര്‍ക്കുന്നത്. 46% പറയുന്നത് ഒബാമ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അവര്‍ അടുത്ത തവണ ഒബാമക്കു വീണ്ടും വോട്ടു ചെയ്യുമെന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 35% മിറ്റ് റോംനി അനുകൂലികളാണ്. കാസ്റ്റിംഗ് വോട്ടില്‍ 33ശതമാനം മാത്രമായിരുന്നു കഴിഞ്ഞ തവണ റോംനിക്ക് ലഭിച്ചത്. ഒബാമ കെയര്‍ എന്ന പേരില്‍ കൊണ്ടു വന്ന ഒബാമയുടെ പല പ്രവൃത്തികളിലും സംശയാലുക്കളാണ് അമേരിക്കയിലെ ഒരു വിഭാഗം യുവജനങ്ങളെന്ന് സിഎന്‍എന്‍ -ഒആര്‍സി സര്‍വ്വേ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 70% ആളുകളും പറഞ്ഞ മറ്റൊരു കാര്യം നഴ്‌സറി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒബാമ യാതൊന്നും ചെയ്യുന്നില്ലെന്നാണ്. സര്‍വ്വേയിലെ 22% ആളുകള്‍ ഒബാമ രാജ്യദ്രോഹിയാണെന്നു പറയുമ്പോള്‍ മറ്റൊരു 22% പറയുന്നത് അദ്ദേഹം രാജ്യസ്‌നേഹിയാണെന്നാണ്. എന്തായാലും പ്രസിഡണ്ട് ഒബാമക്ക് അമേരിക്കയിലെ വലിയൊരു വിഭാഗം യുവജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണം പറയാന്‍.
Comments