ഐടി രംഗത്ത് കുതിച്ചുയരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ തുടക്കക്കാരായ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നൊരു പേരുദോഷം ഇന്ത്യക്കുണ്ട്. എച്ച് സി എല്‍ ഭാഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.സത്യം കമ്പ്യൂട്ടേഴ്സ് പൊളിഞ്ഞു. ഇപ്പോഴിതാ വിപ്രോയും കമ്പ്യൂട്ടര്‍ നിര്‍മാണം അവസാനിപ്പിക്കുന്നു. ഇനി സേവനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയാണത്രേ.
രാജ്യത്തെ മൂന്നാമത്തെ സോഫ്റ്റ്വെയര് സേവന ദാതാക്കളാണ് വിപ്രോ. 1985 ലാണ് വിപ്രോ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ നിര്‍മാണം ആരംഭിച്ചത്. ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും പുതുച്ചേരിയിലും യൂണിറ്റുകള്‍ ആരംഭിച്ചു. 2.20 ലക്ഷം ലാപ്ടോപ്പുകളും അത്ര തന്നെ ഡെസ്ക്ടോപ്പുകളും സെര്‍വറുകളുമാണ് അവിടെ നിന്നും വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഉപഭോക്താക്കള്‍ ടാബ്ലറ്റുകള് പോലെയുള്ള സ്മാര്‍ട്ട് ഡിവൈസുകളുടെ പിന്നാലെ പോവുകയുമാണുണ്ടായത്.
ഇതോടെ സിസ്റ്റം നിര്‍മാതാക്കള്‍ എന്നതില്‍ നിന്നുമാറി ഐടി സൊല്യൂഷനിലും സേവനങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്കാന് തീരുമാനിച്ചതായി വിപ്രോ ജനറല്‍ മാനേജറും ബിസിനസ് ഹെഡുമായ രാഘവേന്ദ്ര പ്രകാശ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും വിപ്രോ തീരുമാനിച്ചിട്ടുണ്ട്. മറ്റു കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം താഴ്ന്നതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കള്‍ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കാരണം കമ്പ്യൂട്ടര്‍ നിര്‍മാണത്തിനാവശ്യമായ 95 ശതമാനം സാധനസാമഗ്രികളും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. അസിം പ്രേജിയുടെ വിപ്രോ പറയുന്നത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസത്തെ അവരുടെ വരുമാനം 11,331.9 കോടിമാത്രമാണെന്നാണ്. അതിനാല്‍ ഇനി മുതല്‍ കളംമാറ്റിച്ചവിട്ടാന്‍ തനെയുള്ള ഉറച്ച തീരുമാനത്തിലാണ് വിപ്രോ.
Comments