ന്യായാധിപന്‍മാര്‍ക്ക് ഇനി മുതല്‍ ലോര്‍ഡ് , യുവര്‍ ഓണര്‍ മുതലായ വിശേഷണങ്ങള്‍ ആവശ്യമില്ല.
കോടതിയില്‍ ന്യായാധിപന്‍മാര്‍ അഭിസംബോധന ചെയ്യപ്പെടുന്നത് മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍ എന്നീ പദങ്ങളിലാണ്. എന്നാല്‍ ഇനി മുതല്‍ ഇത്തരം വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു.
ജസ്റിസ് എച്ച് എല്‍ ദത്തു, ജസ്റിസ് എസ് എ ബോബ്ഡെ എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണം ടത്തിയത്. ഇത്തരം പദങ്ങള്‍ ആജ്ഞാപിക്കാനും കല്‍പ്പിക്കാനുമുള്ള അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായാധിപന്‍മാരെ വിശേഷിപ്പിക്കാന്‍ ഇത്തരം പദങ്ങള്‍ ആവശ്യമില്ല. കൊളോണിയല്‍ കാലഘട്ടത്തിലല്ല ഇന്നു മ്മള്‍ ജീവിക്കുന്നത്. അതു കൊണ്ടു തന്നെ ഇന്ന് അതിന്റെ ആവശ്യവുമില്ല.
ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന ഇത്തരം വാക്കുകള്‍ അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായാധിപന്‍മാര്‍ പരമ്പരാഗതമായി പറഞ്ഞു വരുന്ന ഇത്തരം പദങ്ങളിലൂടെ അഭിസംബോധ ചെയ്യപ്പെടണം എന്നാണ് പൊതുവെയുള്ള ധാരണ. അഭിഭാഷകര്‍ അങ്ങ വിളിക്കുന്നതു കൊണ്ട് തങ്ങളത് കേള്‍ക്കുന്നുവെന്നു മാത്രമാണ്. നിങ്ങള്‍ സര്‍ എന്നു വിളിച്ചാലും ലോര്‍ഡ് എന്നു വിളിച്ചാലും ഞങ്ങള്‍ കേള്‍ക്കും എന്നു കരുതി അത് നിര്‍ബന്ധമുള്ള ഒന്നല്ല. അതിന്റെ ആവശ്യവുമില്ല. ഞങ്ങളെ ഒന്നും അഭിസംബോധ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആദരവോടു കൂടിയായിരിക്കണമെന്നു മാത്രമാണാവശ്യ- ജസ്റിസ് എച്ച് എല്‍ ദത്തുവും ജസ്റിസ് എസ് എ ബോബ്ഡെയും പറഞ്ഞു.
Comments