കമ്യൂണിസ്റ്റ് ആചാര്യന്‍മാരായ കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ടിറ്റോ എന്നിവര്‍ നരകത്തിലാണെന്ന് ചിത്രീകരിച്ചുള്ള മോണ്ടിനെഗ്രോ പള്ളിയുടെ ചുവര്‍ചിത്രം വിവാദമാവുന്നു. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറിക്കയില്‍ പുതുതായി പണിത ചര്‍ച്ച ഓഫ് റെസറക്ഷന്റെ കീഴിലുള്ള ചര്‍ച്ചിന്റെ ചുവരിലാണ് കമ്യൂണിസ്റ്റ് ആചാര്യന്‍മാരായ കാറല്‍ മാര്‍ക്‌സും ഫെഡറിക് ഏംഗല്‍സും ഭീകര ജീവികളുള്ള തീക്കടലില്‍ മുങ്ങന്നതായി ചിത്രീകരിച്ചത്.
ഭീകര രൂപികളായ വന്യമഗങ്ങളുള്ള തീ സമുദ്രത്തില്‍ മാര്‍ക്‌സും ഏംഗല്‍സും യൂഗോസ്ലാവിയയുടെ മുന്‍ ഭരണാധികാരി ടിറ്റോയും മുങ്ങുന്ന തരത്തിലാണ് ചിത്രം. പാപികളായ ക്രിസ്ത്യന്‍ പുരോഹിതരെ ഭീകര രൂപിയായ മൃഗം വിഴുങ്ങുന്നതായും ചിത്രത്തിലുണ്ട്.
ചിത്രത്തെ ന്യായീകരിച്ച് പള്ളി നേതൃത്വം രംഗത്തെത്തി.
ബാള്‍ക്കന്‍ മേഖലയിലെ കമ്യൂണിസ്റ്റ് തിന്മകളെയാണ് മാര്‍ക്‌സും ഏംഗല്‍സും പ്രതിനിധീകരിക്കുന്നതെന്നും ഇഷ്ടമുള്ളത് വരക്കാന്‍ ചിത്രകാരന് സ്വാതന്ത്ര്യം നല്‍കണമെന്നും പള്ളി മേധാവി ഡ്രാഗന്‍ പറഞ്ഞു.
ഒരാള്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് ചര്‍ച്ചിന്റെ പേരില്‍ തനിക്ക് വിധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments