You are Here : Home / Aswamedham 360

മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ ഒരു ഇന്ത്യക്കാരന്‍

Text Size  

Story Dated: Sunday, February 02, 2014 08:16 hrs UTC

ഐടി ലോകത്ത് ഒരു വലിയ ചരിത്രം സംഭവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ തലവനാകാന്‍ പോകുന്നത് ഒരു ഇന്ത്യക്കാരന്‍. ഹൈദരാബാദ് സ്വദേശി സത്യനാദെല്ല.മൈക്രോസോഫ്‌റ്റിന്റെ പുതിയ സിഇ ഒ ആയി സത്യ നാദെല്ലയെ തിരഞ്ഞെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടതു മുതല്‍ സത്യയുടെ സുഹൃത്തുക്കളും കുടുംബവും വളരെയധികം സന്തേഷത്തിലാണ്‌. നിലവില്‍ കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവിയാണ് സത്യ.


സത്യയെ കുറിച്ച് എല്ലാവര്‍ക്കും മികച്ച അഭിപ്രായമാണ്. കഠിനാധ്വാനിയായിരുന്ന സത്യ വളരെ ലളിതജീവിതം നയിക്കുന്നവനാന്നു ആയിരുന്നു
എന്ന്‌ സത്യ നാദെല്ലയുടെ ബാല്യകാല സുഹൃത്തായിരുന്ന ബി.എന്‍ യുഗന്ദര്‍ പറയുന്നത്. 1984ല്‍ സത്യ പഠിച്ച ഹൈദരാബാദ്‌ നാഷണല്‍ സ്‌കൂളിലെ സത്യയുടെ സഹപാഠിയാണ്‌ യുഗന്ദര്‍. പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയും പ്ലാനിംഗ്‌ കമ്മീഷനില്‍ അംഗവുമായിരുന്ന യുഗന്ദര്‍ 1962 ബാച്ച്‌ ഐ എ എസ്‌ ഉദ്യോഗസ്ഥനാണ്‌. മിതഭാഷിയായിരുന്നു സത്യ എന്ന്‌ യുഗന്ദര്‍ പറയുന്നു. സാധാരണ മനുഷ്യന്റെ ചിന്തകള്‍ക്കും അപ്പുറമായിരുന്നു ചെറുപ്പത്തിലേ സത്യയുടെ ചിന്തകള്‍ എന്ന്‌ യുഗന്ദര്‍ പറയുന്നു. സത്യ നാദെല്ലയുടെ ബാല്യകാല സ്‌മരണകള്‍ അദ്ദേഹത്തിന്റെ സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തുക്കള്‍ ഓരോരുത്തരായി പങ്കു വെച്ചു.

2013 ല്‍ സ്‌കൂളിന്‍റെ 90ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ സത്യ എത്തിയിരുന്നു. ഇപ്പോഴും പഴയ കാല സുഹൃത്തുക്കളുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരാളാണ്‌ സത്യ. നിലവില്‍ മൈക്രോസോഫ്‌റ്റിന്റെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡണ്ടായ സത്യ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മൈക്രോസോഫ്‌റ്റിലെ സഹപ്രവര്‍ത്തകരുമായി ഒരു ഇന്ററാക്ഷന്‍ ഈ സ്‌കൂളിലെ കുട്ടികള്‍ക്കായി നടത്തിയിരുന്നുവെന്ന്‌ സത്യയുടെ മറ്റൊരു സുഹൃത്തായ ഫൈസ്‌ ഖാന്‍ പറയുന്നു. സ്‌കൂളിലെ ഡയറക്‌ടര്‍ ബോര്‍ഡ്‌ സെക്രട്ടറിയാണ്‌ ഖാന്‍.

പഠിക്കുന്ന കാലത്ത്‌ മറ്റു കുട്ടികളോട്‌ വളരെയധികം സഹായമനസ്ഥിതി കാട്ടിയിരുന്നു സത്യ എന്ന്‌ അദ്ദേഹത്തിന്റെ സഹപാഠിയും ഒരു ഐ.ടി
കമ്പനിയുടെ സിഇഒയുമായ എം ചന്ദ്രശേഖരന്‍ പറയുന്നു. ഞങ്ങള്‍ 5 വര്‍ഷം ഒന്നിച്ച്‌ പഠിച്ചു. വളരെ സമര്‍ത്ഥനായിരുന്നു സത്യ. പഠിക്കുന്ന കാലത്ത്‌ ക്ലാസ്സില്‍ ഒരു കുട്ടിക്കു പോലും വിരോധം തോന്നിയിട്ടാത്ത ആളായിരുന്നു സത്യ. ചന്ദ്രശേഖരന്‍ പറയുന്നു. കോപര്‍പ്പറേറ്റ്‌ അമേരിക്കയിലെ വലിയൊരു സ്ഥാനത്ത്‌ തങ്ങളുടെ സുഹൃത്ത്‌ എത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്‌ ഓരോ സുഹൃത്തുക്കളും.

എന്‍ജിനീയറിങ് വൈദഗ്ധ്യമുള്ളയാള്‍ കമ്പനിയെ നയിക്കണമെന്ന നിലപാടാണ് നാല്‍പത്താറുകാരനായ സത്യയുടെ നിയമനത്തിലേക്ക് എത്തിയത്.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം യുഎസില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സിലും ബിസിനസ്
അഡ്മിനിസ്‌ട്രേഷനിലും ഉന്നത ബിരുദങ്ങളും നേടിയ നാദെല്ല 1992 ലാണു മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. സണ്‍ മൈക്രോ സിസ്റ്റംസിലായിരുന്നു ആദ്യ ഉദ്യോഗം. മൈക്രോസോഫ്റ്റിന്‍റെ 38 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നാമത്തെ സിഇഒ ആയിരിക്കും നാദെല്ല; സ്ഥാപകന്‍ ബില്‍ ഗേറ്റ്സും ഇപ്പോഴത്തെ സ്റ്റീവ് ബാമറും ആണ് മുന്‍ഗാമികള്‍. പുതിയ നിയമനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കുമെന്നാണു
മൈക്രോസോഫ്റ്റിന്‍റെ വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.