കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല റെയില്‍വെ ബജറ്റില്‍ കേരളത്തിനു നിരാശ. റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് എം പി എം ബി രാജേഷ് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന മന്ത്രിക്കുനേരെ ‘പാലക്കാട് കോച്ച് ഫാക്ടറി എന്തായി?’ എന്ന ചോദ്യമുന്നയിച്ച് ഓടിയടുത്തു. മറ്റ് ഇടതുപക്ഷ എം പിമാരും ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി.അതേസമയം തെലുങ്കാന വിഷയത്തില്‍ നടക്കുന്ന ബഹളത്തിനിടെ ലോക്‌സഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ മൂലം മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. ആന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തീകരിക്കാതെ ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചു.
റെയില്‍വേ നേടിയ നേട്ടങ്ങള്‍ വായിച്ചശേഷം അവസാന ഖണ്ഡിക മാത്രം വായിച്ച് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.17 പ്രീമിയം ട്രെയിനുകളും 38 എക്‌സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര്‍ ട്രെയിനുകളും നാലു മെമു സര്‍വീസുകളും തുടങ്ങുന്നതുമാത്രമാണ് അദ്ദേഹം പ്രസംഗത്തിനിടെ വെളിപ്പെടുത്തിയത്.പത്ത് വര്‍ഷത്തേക്ക് റെയില്‍ സുരക്ഷാ പദ്ധതിയും യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും സൂചനയുണ്ട്.
കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. എഴുപതിലധികം പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിന് വെറും മൂന്നു ട്രെയിന്‍ കിട്ടിയത്.തിരുവനന്തപുരം - ബാംഗ്ലൂര്‍ പ്രീമിയം ട്രെയിനാണ് കേരളത്തിന് ലഭിക്കുന്ന ഒരു പ്രധാന നേട്ടം. പ്രീമിയം സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണയായിരിക്കും. കന്യാകുമാരി - പുനലൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. തിരുവനന്തപുരം - ഡല്‍ഹി നിസാമുദ്ദീന്‍ ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് ഉണ്ടായിരിക്കും. ടിക്കറ്റ് നിരക്ക് ഇനി ഇന്ധനച്ചെലവ് അനുസരിച്ചായിരിക്കും.10 പുതിയ പാസഞ്ചര്‍ തീവണ്ടികള്‍ പ്രഖ്യാപിച്ചു. 17 പുതിയ പ്രീമിയം തീവണ്ടികള്‍ പ്രഖ്യാപിച്ചു. 38 എക്സ്പ്രസ് തീവണ്ടികള്‍ പ്രഖ്യാപിച്ചു. നാല് മെമു ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഡെമു തീവണ്ടികള്‍ പ്രഖ്യാപിച്ചു. എനര്‍ജി മാനേജുമെന്‍റ് സംവിധാനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. പത്തുവര്‍ഷത്തേക്ക് പുതിയ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. അപകട രക്ഷാ തീവണ്ടി ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments
It can eradicate language problem of facebook users at an extend