ഇന്ത്യയുടെ രവീന്ദ്രനാഥ ടാഗോറിനു ബ്രിട്ടന്റെ ആദരം. സാഹിത്യ മേഖലയില്‍ നല്കിയ സംഭാവനകള്‍ക്കാണ് ബ്രിട്ടന് സര്‍ക്കാര്‍ ആദരവ് അര്‍പ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍വംശജരായ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ടാഗോറിന്റെ സംഭാവനകളെ അനുസ്മരിക്കാന്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും സാംസ്കാരികനായകരുമെത്തിയിരുന്നു.
ബ്രിട്ടീഷ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രഞ്ജന്‍ മത്തായി, ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുഹമ്മദ് മിജാറുള്‍ ഖയാസ്, ലണ്ടനിലെ നൃത്യകലാ സാംസ്കാരിക കേന്ദ്രം സ്ഥാപകന്‍ ബിതികബസു, ഇന്ത്യന്‍ വംശജനായ എം.പി. വിരേന്ദ്രശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments