കുടിവെള്ളം ഉള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും ഫണ്ടില്ലാത്തെ നട്ടം തിരിയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേധാവികള്‍ക്ക് ലാപ് ടോപ് വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു.
ലാപ് ടോപ് കിട്ടിയ പഞ്ചായത്ത് പ്രസിഡണ്ടുമാരില്‍ പലരും അത് ഉപയോഗിക്കാനറിയാതെ കുഴങ്ങുകയാണ്.പലരുടേയും മക്കളും മരുമക്കളും ആണ് ഇപ്പോള്‍ അത് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഗ്രാമപഞ്ചായത്ത് പ്രസിടണ്ടുമാര്ക്കും സെക്രട്ടറിമാര്‍ക്കും ലാപ് ടോപ് നല്കാന് ഉത്തരവായത്. പൊതു ഫണ്ടില്‍നിന്ന് അതിനുവേണ്ട പണം കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം. ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കണക്ഷനും ഒപ്പം നല്‍കിയിരുന്നു. പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ ആയതുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്യം മുറവിളി കൂട്ടിയത് തന്നെ പഞ്ചായത്ത് പ്രസിടന്ടുമാരായിരുന്നു എന്നതാണ് വിരോധാഭാസം.
ഈ വര്‍ഷം കോര്പറേഷന്,ബ്ലോക്ക്,ജില്ല പഞ്ചായത്ത് അധികൃതര്ക്കുകൂടി ലാപ് ടോപ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. പതിനാലു ജില്ലാ പഞ്ചായത്തുകള്‍ക്കും അഞ്ചു കോര്പറെഷനുകള്ക്കും അറുപതു നഗരസഭകള്‍ക്കും 152 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് രണ്ടു വീതം ലാപ്ടോപ്പുകള് വാങ്ങുന്നത്. ഒന്നരക്കൊടിരൂപയോളമാണ് ഇതിനു ചെലവു വരുന്നത്.പഞ്ചായത്തു പ്രസിടണ്ടുമാര്ക്കായി ഏകദേശം മൂന്ന് കോടി രൂപ മുടക്കിയാണ് കഴിഞ്ഞ വര്‍ഷം ലാപ് ടോപ് വാങ്ങിയത്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കിനില്‍ക്കെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗം അഴിമാതിയാനെന്നാണ് പ്രധാന ആരോപണം. ലാപ് ടോപ്പുകള്‍ പ്രസിടണ്ടുമാരുടെ കാലാവധി കഴിഞ്ഞാല്‍ തിരിചെല്പ്പിക്കണം എന്ന് ഉത്തരവില്‍ ഇല്ലാത്തതും ഈ ആരോപണത്തിനു ആക്കം കൂട്ടുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രസിടന്റുമാരില് മിക്കവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാതിരിക്കെ ലാപ് ടോപ് വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.
Comments