ലോകം കാത്തിരിക്കുന്ന ആ സ്വപ്‌ന ഫൈനല്‍, ഞാനടക്കമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ ഏറ്റവും വലിയ സ്വപ്‌നം, അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍. കരുത്തരായ അര്‍ജന്റീനയും ബ്രസീലും മാറ്റുരക്കുന്ന ഫൈനല്‍ മത്സരം. അത് ഇത്തവണെയങ്കിലും യാഥാര്‍ത്ഥ്യമാകുമെന്നാണ് എന്റെ പ്രതീക്ഷ.
അത് യാഥാര്‍ത്ഥ്യമാകുന്നത് ലോകെമമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്നേ വരെ കാണാത്ത അതിമേനാഹരമായ ഒരു കാഴ്‌ചയായിരിക്കും സമ്മാനിക്കുക. അത് വളരെ മനോഹരമായ ഒരു കാഴ്‌ചയായിരിക്കും. രണ്ടു താരങ്ങളും മികച്ച ഫോമിലുമാണ്. അതു കൊണ്ട് തന്നെ അതിന് സാധ്യതയും കാണുന്നുണ്ട്. അതിനൊപ്പം മറ്റൊരു സ്വപ്‌നം കൂടിയുണ്ട് മെസിയുടെ ഗോളില്‍ അര്‍ജന്റീനയുടെ വിജയം. എന്റെ പ്രിയതാരമാണ് മെസി. അതു കൊണ്ടു തന്നെ മെസിയുടെ ഗോളില്‍ അര്‍ജന്റീനയുടെ വിജയമാണ് ഞാനടക്കമുള്ള വലിയ ആരാധകേലാകം കാത്തിരിക്കുന്നത്.
ആതിഥേയരായ ബ്രസീല്‍ അര്‍ജന്റീനക്ക് നല്ല എതിരാളികളായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുള്ള കാര്യമല്ല.ബ്രസീലിന്റെ കേ്രസാണ് ബീച്ച് ഫുട്‌ബോള്‍. ഇത്തവണ ലോകകപ്പ് മത്സരത്തിറങ്ങുന്നതിനു മുന്നോടിയായി അവരുടെ പരിശീലനവും ബീച്ച് ഫുട്‌ബോളിലായിരുന്നു. അതവര്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. മണലില്‍ കളിച്ച് പരിശീലിച്ചവര്‍ക്ക് സാധാരണ കളിക്കളത്തില്‍ കാലുകള്‍ എളുപ്പം വഴങ്ങും. അതു കൊണ്ട് മികച്ച സാധ്യതയാണ് ഇത്തവണ ബ്രസീലിനുമുള്ളത് എങ്കിലും എന്റെ ആഗ്രഹം അര്‍ജന്റീന ജയിക്കണെമന്നാണ്.
2014 ലെ ബ്രസീല്‍ ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മൂന്നു കളിക്കാരേയാണ്. മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ എന്നീ മൂന്നു താരങ്ങളെ. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ വിജയമോ പരാജയമോ തീരുമാനിക്കുന്ന കളിക്കാര്‍. ഇത്തവണത്തെ ടോപ്പ് പ്ലെയര്‍ സ്ഥാനം കരസ്ഥമാക്കുന്നതും ഇവരിലാരെങ്കിലുമാകാനാണ് സാധ്യത. പിന്നെ പറയാനാകില്ല. കാരണം കളി ഫുട്‌ബോളാണ്. ചിലേപ്പാള്‍ ഇവരാരുമാകില്ല. മറ്റാരെങ്കിലും ടോപ് പ്ലെയര്‍ സ്ഥാനം കൊണ്ടുേപാകാന്‍ സാധ്യതയുണ്ട്. സ്‌പെയിനിന്റെ ഡീഗോ കോസ്റ്റ നല്ല കളിക്കാരനാണ്. പക്ഷേ അദ്ദേഹത്തിന്റെ പരിക്ക് അദ്ദേഹത്തെ ഏതു രീതിയില്‍ കളിപ്പിക്കും എന്നറിയില്ല. ഉറുേഗ്വക്കുമുണ്ട് ഇത്തരെമാരു മൈനസ് പോയന്റ്. അവരുടെയും പ്രധാന താരമാണ് പരിക്കില്‍ പെട്ടിരിക്കുന്നത്. ഇവിടെ പ്രവചനം അസാധ്യമാണ്. അതുകൊണ്ടു തന്നെ ഒന്നും ഉറപ്പിച്ച് പറയാനുമാകില്ല.
ബ്രസീല്‍ ലോകകപ്പില്‍ സ്റ്റേഡിയങ്ങള്‍ തമ്മില്‍ വളരെ ദൂരക്കൂടുതലാണുള്ളത്. രണ്ടു സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരം വളരെ കൂടുതലാണ്. ഒരു മത്സരം കഴിഞ്ഞ് അടുത്ത മത്സരം നടക്കുന്ന സ്ഥലെത്തത്താന്‍ താരങ്ങള്‍ക്ക് എത്രയോ കിലോമീറ്ററുകള്‍ കൂടുതല്‍ സഞ്ചരിക്കണം. 12 വേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ മൂന്നു മത്സരങ്ങള്‍ക്കിടെ 16,000 ത്തോളം കിലോമീറ്ററുകളാണ് കളിക്കാര്‍ സഞ്ചരിക്കേണ്ടി വരിക. ചരിത്രത്തില്‍ തന്നെ ആദ്യമാണ് സ്റ്റേഡിയങ്ങള്‍ തമ്മില്‍ ഇത്രേയറെ ദൂരക്കുടുതലുള്ള ഒരു ലോകകപ്പ് മത്സരം. അമേരിക്കന്‍ ടീമിനെയാണ് ഇത് ഏറ്റവും കൂടുതല്ലായി ബാധിക്കുക. മാത്രമല്ല, ഇത് പരിശീലനെത്തേപ്പാലും സാരമായി ബാധിക്കും. അതൊരു വലിയ പ്രശ്‌നമാണ്. താരങ്ങളുടെ പ്രകടനത്തെയും അത് വളരെ മോശമായി ബാധിക്കും.
രാജ്യം യോഗ്യത നേടാത്തതിനാല്‍ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്‌ടെപ്പട്ട ഒരുപാട് കളിക്കാരുണ്ട്. നല്ല മികച്ച കളിക്കാരാണവര്‍. വളരെ കഷ്‌ടമാണ് അവരുടെ അവസ്ഥ. കാരണം ഇനിയൊരു ലോകകപ്പ് മത്സരം നാലു വര്‍ഷം കഴിഞ്ഞാലേ നടക്കൂ. അന്ന് അവരുടെ ഫോം എങ്ങെനയായിരിക്കും. ഇത് ശാരീരികക്ഷമത നിലനിര്‍ത്താന്‍ അവര്‍ക്കു കഴിയുമോ, അങ്ങനെ സാധിച്ചാല്‍ തന്നെ അന്നും അവരുടെ രാജ്യം യോഗ്യത നേടുമോ എന്നൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ കഴിവുണ്ടായിട്ടും കളിക്കാന്‍ സാധിക്കാതെ പോയ അവരുടെ കൂടിയാണ് ഈ ലോകകപ്പ്.
Comments