കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരിക്കെയാണ് “ഏതു നായയുടെ കഴുത്തിലും കെട്ടിത്തൂക്കിയിടാവുന്ന ഒന്നാണ് ഐഎഎസ്” എന്ന് ജി.സുധാകരന്‍ എംഎല്‍എ പറഞ്ഞത്. അന്ന് വി.എസുള്‍പ്പടെ അദ്ദേഹത്തിന്‍റെ പ്രസ്‌താവനെക്കതിരെ രംഗത്തു വന്നുവെങ്കിലും ഐഎഎസ് ഉദേ്യാഗസ്ഥര്‍ തമ്മിലുള്ള തമ്മിലടി ദിനം പ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. മുന്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രി ആയിരിക്കെ ഭരത് ഭൂഷണ്‍ കൈക്കൊണ്ട നിലപാടുകളും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പോലും അന്ന് ഭരത്ഭൂഷണിനെ പിന്തുണച്ചു കൊണ്ട് രംഗെത്തത്തിയതുമുള്‍പ്പെടയുള്ള അറിയെപ്പടാത്ത ഒരുപാട് കാര്യങ്ങള്‍ മുന്‍മന്ത്രി ജി.സുധാകരന്‍ ‘അശ്വേമധ‘ത്തോട് തുറന്നു പറയുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലേറി ആദ്യത്തെ വര്‍ഷമാണ്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ കണ്‍സ്യൂമര്‍ഫെഡിന്റെ വിലക്കയറ്റ വിരുദ്ധ സ്റ്റോര്‍ ഉദ്‌ഘാടനം നടക്കുകയാണ്. കെ.സുധാകരനാണ് അന്നവിടെ എം.എല്‍.എ. അദ്ദേഹമായിരുന്നു അധ്യക്ഷന്‍. ഞാനന്ന് ബ്യൂറോക്രസിയെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ ഐ.എഎസുകാരെപ്പറ്റിയും പറഞ്ഞു. ഐ.എഎസുകാരന്‍ ആയിക്കഴിഞ്ഞാല്‍ എല്ലാ ബുദ്ധിയുടെയും കേന്ദ്രമാണേന്നും അവര്‍ സര്‍വ്വാദരണീയരാണന്നുള്ള ഒരു ചിന്ത നമ്മുടെ കേരളത്തില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട് എന്നിങ്ങനെ പല കാര്യങ്ങളും ഐ.എഎസിനെക്കുറിച്ച് ഞാനന്ന് പറഞ്ഞു. കാരണം പലരും കരുതുന്നതു പോലെ അത് ആര്‍ക്കും സാധിക്കാത്ത സംഗതിയൊന്നുമല്ല. ഐ.എ.എസ് എഴുതാന്‍ ഏതെങ്കിലുമൊരു ഡിഗ്രിയില്‍ സെക്കന്റ് ക്ലാസ് മതി. പോസ്റ്റു ഗ്രാജേ്വറ്റുകാരാണ് കൂടുതല്‍ എഴുതുന്നതെന്നു മാത്രം
ഞാന്‍ ബി.എ ലിറ്റേറച്ചര്‍ സെക്കന്റ് ക്ലാസില്‍ പാസായ ആളാണ്. അന്ന് സെക്കന്റ് ക്ലാസാണ്. ഫസ്‌റ്റ് ക്ലാസ് വന്നിട്ടില്ല. റാങ്കു പോലും സെക്കന്റ് ക്ലാസ് ആണ്. ഞാന്‍ പഠിച്ച കോളേജില്‍ എനിക്ക് മാത്രമാണ് സെക്കന്റ് ക്ലാസ്. അതു കഴിഞ്ഞ് കൊല്ലം എസ്.എന്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ഡോ. ശ്രീനിവാസ് എന്നോട് ഐഎഎസ് എഴുതണെമന്നു പറഞ്ഞു. ഫീസ് തരാമെന്നും പറഞ്ഞു. പക്ഷേ അന്നെനിക്ക് താല്‍പ്പര്യം തോന്നിയില്ല. അതു കൊണ്ടു ഞാന്‍ എഴുതിയുമില്ല. അത്രേയയുള്ളൂ ഈ ഐ.എഎസ്. സെക്കന്റ് ക്ലാസ് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ഏതൊരാള്‍ക്കും പരീക്ഷെയഴുതി വിജയിക്കാവുന്നതു മാത്രമാണിത്. അവര്‍ പഠിച്ചതു തന്നെയാണ് ഐ.എഎസ് പരീക്ഷയിലെ കൂടുതല്‍ പേപ്പറുകളും. അതിനുപരിയായി പൊതുവിജ്ഞാനം പോലുള്ള കാര്യങ്ങളേ ഉള്ളൂ. അത് പരീക്ഷെയഴുതി പാസാവുക എന്നത് എം.ബിബിഎസും എഞ്ചിനീയറിംഗും പോലുള്ള പരീക്ഷെയഴുതി പാസാവുന്നതു പോലെ മാത്രേമയുള്ളൂ. പക്ഷേ അധികാരത്തിന്റെ പ്രശ്‌നമാണ് ഈ ധാര്‍ഷ്‌ട്യത്തിന് കാരണം. അധികാരേത്താടുള്ള നമ്മുടെ ഭ്രമമാണ് ഇവെരെയാക്കെ വലിയ മഹാന്‍മാരാക്കുന്നത്. ജനത്തിന്റെ അധികാരേത്താടുള്ള ഭ്രമെത്തയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.
ഐഎ.എസുകാരായതു കൊണ്ട് കഴിവുണ്ടാകണെമന്നില്ല. പക്ഷേ കഴിവുള്ളവര്‍ ഐഎഎസുകാരായാല്‍ അത് നല്ലതാണ്. കഴിവില്ലാത്തവരോ സാമൂഹ്യേബാധമില്ലാത്തവരോ പഠിച്ച് പരീക്ഷെയഴുതി ഐഎഎസ് ആയതു കൊണ്ട് ഒരു കാര്യവുമില്ല. ജവഹര്‍ലാല്‍ നെഹ്രു പണ്ട് ഐഎ.എസുകാരേപ്പറ്റി പറഞ്ഞിട്ടുണ്ട് “ആന്‍ ഐഎഎസ് ഓഫീസര്‍ ഈസ് എ ഗ്ലോറിയസ് ക്ലര്‍ക്ക്” എന്ന്. ഒരു ക്ലര്‍ക്ക് തന്നെയാണ് ഐഎഎസും എന്ന്. ഉദാഹരണമായി ഒരു പെറ്റീഷന്‍ നമ്മള്‍ ചീഫ് സെക്രട്ടറിക്കോ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കോ കൊടുത്താല്‍ അത് ഉടനെ തന്നെ ആ വകുപ്പിലെ ക്ലര്‍ക്കിന് അയക്കും. ക്ലര്‍ക്ക് അതവിടെ കുറേക്കാലം സൂക്ഷിച്ച ശേഷം അതിനടിയില്‍ രണ്ടു വരിയെഴുതി വെക്കും. സെക്ഷന്‍ ഓഫീസര്‍ അതിന്റെ മുകളില്‍ ഒരു ഒപ്പിടും. ഒരു വര വരയ്ക്കും. അതു കഴിഞ്ഞ് അണ്ടര്‍ സെക്രട്ടറി അതിനു മുകളില്‍ വേറൊരു വര വരയ്ക്കും. പിന്നെ കുറെ സെക്രട്ടറിമാരുടെ വരയിടല്‍ കഴിഞ്ഞ് അവസാനം പ്രിന്‍സിപ്പള്‍ സെക്രട്ടറി അവസാനത്തെ വര വരയ്ക്കും. അതാണ് നമ്മുടെ ഫയെലഴുത്ത്. അല്ലാതെ ഒരു തെറ്റും അവര്‍ കണ്ടുപിടിക്കില്ല. അതുകൊണ്ട് ഒരു സെക്രട്ടറി ഇല്ലെങ്കിലും ഇവിടെ യാതൊന്നും സംഭവിക്കില്ല എന്ന് ഞാനന്ന് പറഞ്ഞു. തിരെഞ്ഞടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍ ശേഷന്‍ ഐഎഎസുകാരെ വിളിച്ചത് “ഐ ആം യുവര്‍ യേസ് മാന്‍” എന്നാണ്. അതാണ് ഐഎ.എസിന് അദ്ദേഹം കൊടുത്ത വ്യാഖ്യാനം. അതു കൊണ്ട് തന്നെ ഐഎ.എസ് എന്നുള്ളത് നല്ല ഭരണാധികാരികളെ വാര്‍ത്തെടുക്കാനാണ്. അത് കൊണ്ട് വന്ന് നായയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ട് കാര്യമില്ല എന്ന് ഞാനന്ന് പറഞ്ഞു. ശരിക്കു പറഞ്ഞാല്‍ ഐഎ.എസിനെയല്ല ഞാനന്ന് ആക്ഷേപിച്ചത്. പക്ഷേ ഐഎഎസുകാരെ ആക്ഷേപിചെന്നു പറഞ്ഞാണ് ഐഎഎസ് അസോസിയേഷന്‍ അന്ന് പ്രതിഷെധവുമായി വി.എസിനടുത്തു ചെന്നത്. അദ്ദേഹത്തിനന്ന് എന്താണെന്ന് മനസിലായില്ല. അതാണ് അദ്ദേഹമന്നത് അന്വേഷിക്കാമെന്ന് പറഞ്ഞത്. അതങ്ങനെ കടന്നു പോയി.
അതു കഴിഞ്ഞാണ് ഭരത്ഭൂഷന്റെ പ്രശ്‌നം വന്നത് ഞാന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ദേവസ്വത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ്. വളരെ സീനിയര്‍ ഐഎഎസുകാരനാണ് അന്നേ അദ്ദേഹം. അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയാണ്. ടൂറിസത്തിന്റെ ചുമതലയുമുണ്ട്. അങ്ങനെ കുറെ ചുമതലകള്‍ ഉണ്ട്. തൊട്ടു മുമ്പത്തെ ഗവണ്‍മെന്റില്‍ ദേവസ്വം മന്ത്രിയായി കുറച്ചു നാള്‍ കെസിവേണുഗോപാല്‍ ഉണ്ടായിരുന്നുവേല്ലാ. ഇവര്‍ രണ്ടാളും ഒരു നാട്ടുകാരാണ്. മാത്രമല്ല രണ്ടു പേരും നായന്മാരുമാണ്. നായര്‍ ബോധം നന്നായി ഉള്ളവരാണ് രണ്ടു പേരും. അങ്ങെനെയാരു ബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു. ഞാനും ജനിച്ചത് നായര്‍ സമുദായത്തിലാണേങ്കിലും എനിക്ക് പക്ഷേ അത്തരം ബോധെമാന്നും ഉണ്ടായിരുന്നില്ല. ഇത്തരം നായര്‍ബോധമുള്ളവരെ ഞാന്‍ അംഗീകരിക്കാറുമില്ല, എനിക്ക് ഇഷ്‌ടവുമല്ല. വേണുഗോപാല്‍ എന്റെ സുഹൃത്താണ്. ഇത്തരം നായര്‍ ബോധെമാന്നും അദ്ദേഹം നമ്മേളാട് കാണിക്കുകയുമില്ല. ഭരത്ഭൂഷണ്‍ പക്ഷേ ഏതോ അരിസ്റ്റാ്രകാറ്റിക് ഫാമിലിയിലേതാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഏതോ മജിസ്‌ടേ്രറ്റോ ജഡ്‌ജിയോ എന്തോ ആയിരുന്നു. അവിടുത്തെ ഏതോ സമ്പന്ന കുടുംബത്തിലെയാണ്. അങ്ങെനയുള്ള അരിസ്റ്റാ്രകാറ്റിക് പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഹുങ്കുള്ള ചില ആളുകളുണ്ടേല്ലാ. ജന്മനായുള്ള ഒരു മാനസിക നിര്‍മിതിയാണത്. ആ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും കാര്യങ്ങളും മറ്റും. എന്നോട് പക്ഷേ ഭയങ്കര ഭവ്യതയായിരുന്നു. ഇരിക്കാന്‍ പറഞ്ഞാല്‍ പോലും ഇരിക്കില്ല. ഇരുന്നാല്‍ തന്നെ കസേരയുടെ പകുതിയേ ഇരിക്കുകയുള്ളൂ. അങ്ങെനയായിരുന്നു.
അങ്ങനെ ഒരു വര്‍ഷം നല്ല നിലയ്ക്ക് തന്നെ പോയി. പക്ഷേ ഞാന്‍ ഈ ഫയെലാക്കെ നോക്കും. ഞാന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ പന്ത്രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നതു കൊണ്ട് എനിക്ക് ഫയല്‍ നോക്കാന്‍ പ്രയാസമില്ല. ഒന്നുരണ്ടു ഫയലുകള്‍ ഞാന്‍ ശ്രദ്ധിച്ചേപ്പാള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ അഴിമതി കാണിച്ചതില്‍ ഒരേന്വഷണം വേണെമന്ന ഫയല്‍ ആണ്. അന്ന് അദ്ദേഹം അതില്‍ എഴുതിയ ഒരു കാര്യമുണ്ട്. മെമ്പര്‍മാര്‍ പബ്ലിക് മെന്‍ ആണ്. പക്ഷേ പ്രസിഡണ്ട് പബ്ലിക് മെന്‍ അല്ല. അതു കൊണ്ട് അദ്ദേഹത്തിന് നേരെ വിജിലന്‍സ് അനേ്വഷണത്തിന്റെ ആവശ്യമില്ല എന്ന്. പ്രസിഡണ്ട് അല്ലെങ്കില്‍ പിന്നെ മെമ്പര്‍മാര്‍ എങ്ങനെ പബ്ലിക് ആകും. ഞാന്‍ അതിനു താഴെ നോ എന്നെഴുതി അത് റിജക്‌ട് ചെയ്‌തു. മാത്രമല്ല, ഞാന്‍ ഒരു ബലത്തിനു വേണ്ടി അത് ലോക്ക് അയച്ചു കൊടുക്കുകയും ചെയ്‌തു. ലോയില്‍ നിന്ന് എന്റെ നിലപാട് എന്‍ഡോഴ്‌സ് ചെയ്‌ത് തിരിച്ചു വന്നു. ചീഫ് സെക്രട്ടറി എന്‍ഡോഴ്‌സ് ചെയ്‌ത് തിരിച്ചു വന്നു. അങ്ങനെ ഞാന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്നത് പ്രസിഡണ്ട് ഒരു പഴയ കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ പരിചയക്കാരനാണ്. അയാളെ ഒഴിവാക്കാനായി മന്ത്രിക്ക് ഫയെലഴുതിയതാണ്. അതാണ് ഭരത് ഭൂഷണ്‍. അദ്ദേത്തിന്റെ പക്ഷപാതപരമായ ആ സമീപനം ഞാന്‍ ഫയല്‍ കൃത്യമായി നോക്കിയതു കൊണ്ട് എനിക്ക് മനസിലായി. ഞാന്‍ കൂടി അതില്‍ ഒപ്പിട്ടാല്‍ ഞാനും കുറ്റവാളിയായില്ലേ. അതേതായാലും അന്ന് നടന്നില്ല. മന്ത്രിമാരേക്കാണ്ട് ഏറ്റവും ശരിയായ തീരുമാനെമടുപ്പിക്കുകയാണ് ചെയ്യേണ്ടതെങ്കിലും അദ്ദേഹം അതല്ല ചെയ്‌തത്.
മന്ത്രി ഒരു തെറ്റു പറഞ്ഞാല്‍ പോലും തിരുത്തുന്ന ധൈര്യമുള്ള ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ അദ്ദേഹം അങ്ങനെ ആയിരുന്നില്ല. അന്ന് ഫയല്‍ നോക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ കുടുങ്ങുമായിരുന്നു. അത് അങ്ങനെ പോയി. വേറെ ഒന്നു രണ്ടു പ്രശ്‌നം കൂടി ഇതു പോലെ വന്നു. അതിലെല്ലാം തന്നെ ഇത്തരത്തിലുള്ള സമീപനമായിരുന്നു.
അതിലൊന്ന് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധെപ്പട്ടായിരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് അദ്ദേഹത്തിന് അവധി ദിവസങ്ങളിലൊന്നും ശബരിമലയില്‍ വരാന്‍ പറ്റില്ല. ഐഎഎസുകാര്‍ക്കും മന്ത്രിമാര്‍ക്കും അവധിയില്ല എന്നത് ഞാന്‍ അദ്ദേഹേത്താട് പറഞ്ഞേപ്പാള്‍ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ ചില പ്രശ്‌നങ്ങെളാക്കെയുണ്ടായി. പിന്നെ ഓപ്പണായി തന്നെ ഫൈറ്റ് നടന്നു. ഞാന്‍ കുറച്ചു കടത്തിപ്പറഞ്ഞു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴും എനിക്കതില്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ കുറച്ചു കാര്യമായി തന്നെ പറഞ്ഞു. വേറൊരു സംഭവമുണ്ടായത് ആലപ്പുഴ എന്നത് കയര്‍ ഫാക്‌ടറി തൊഴിലാളികളുടെ നാടാണ്. അവിടെയുള്ള തൊഴിലാളികളെ ഇദ്ദേഹം ചീത്ത പറയും. പച്ചെത്തറിയാണ് പറയുക. ഇംഗ്ലീഷില്‍ ചീത്ത പറയും. തൊഴിലാളികള്‍ക്ക് അതറിയാമായിരുന്നു. ഒരു ദിവസം ഒരു കമ്യൂണിസ്റ്റ് തൊഴിലാളി ചെരുപ്പൂരി അദ്ദേഹത്തിന്റെ കരണക്കുറ്റിക്കിട്ട് ഒന്നു കൊടുത്തു. അന്ന് ഞാന്‍ പറഞ്ഞു സായിപ്പിനിട്ട് ചെരുപ്പൂരിയടിച്ച തൊഴിലാളികെളയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നെതന്ന്. അതിനെക്കുറിച്ച് മനോരമ എഡിറ്റോറിയല്‍ എഴുതി. ജി.സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്നു പറഞ്ഞ്. അടുത്ത ദിവസം ഞാന്‍ ഗുരുവായൂരില്‍ പോയി സമ്മതിച്ചു അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന്. എന്റെ ഭാഷെയപ്പറ്റി ഭാഷാപോഷിണി ലേഖനെമഴുതി. ഒരു മാസമുണ്ടായിരുന്നു അത്. ഒരു മാസം ഒമ്പത് ആര്‍ട്ടിക്കിള്‍. അങ്ങനെ വന്നു വന്ന് ആലപ്പുഴ സംഭവേത്താടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. അദ്ദേഹത്തിനവിടെ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയായി. അങ്ങനെ ഞാന്‍ റിലീവ് ചെയ്‌തു വിട്ടു. പിന്നെ ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലേക്ക്. അതിനിടക്ക് എനിക്കെതിരായി ഒരു പബ്ലിക് സ്‌റ്റേറ്റ്‌മെന്റും ഇറക്കിയിട്ടാണ് പോയത്.
മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വിഎസിന് ഭരത്ഭൂഷന്‍ പറയുന്നതായിരുന്നു ശരി.എന്‍എസ്എസുമായുള്ള വിഎസിന്റെ കണക്ടിംഗ് ലിംഗ് ആയിരുന്നു ഭരത്ഭൂഷന്‍ - ജി. സുധാകരന്റെ വിവാദ വെളിപ്പെടുത്തലിന്റെ രണ്ടാം ഭാഗം നാളെ..
Comments