സച്ചിന് തെണ്ടുല്‍ക്കര്‍ ആത്മകഥ എഴുതുന്നു
Text Size
Story Dated: Wednesday, September 03, 2014 05:58 hrs UTC
സച്ചിന് തെണ്ടുല്‍ക്കര്‍ ആത്മകഥ എഴുതുന്നു. പ്ലേയിംഗ് ഇറ്റ് മൈ വേ - എന്നാണ് പുസ്തകത്തിന്റെ പേര്. ഹോഡര്‍ ആന്‍ഡ് സ്റ്റോട്ടന്‍ ആണ് സച്ചിന്റെ ആത്മകഥയുടെ പ്രസാധാകര്‍. ഇതുവരെ മറ്റാരോടും പറയാത്ത രഹസ്യങ്ങള്‍ പലതും ആത്മകഥയില്‍ ഉണ്ടാകും എന്നാണ് സച്ചിന് പറയുന്നത്. ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങള്‍ പലതും തുറന്ന് പറയേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു. മുംബൈയില്‍ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ബാറ്റ് കയ്യിലെടുത്ത നാള് മുതല്‍ ഓരോ കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്- സച്ചിന് പറയുന്നു.
നവംബര്‍ ആറാം തീയതി സച്ചിന്റെ ആത്മകഥ ആരാധകരുടെ കൈയ്യിലെത്തും.
Comments