വിവാദ സ്വാമി രാംപാലിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത് 26.61 കോടി രൂപ മുടക്കി. 15.43 കോടി മുടക്കിയ ഹരിയാനയാണ് ഏറ്റവും അധികം പണം രാംപാലിന്റെ അറസ്റ്റിന് വേണ്ടി മുടക്കിയത്. പഞ്ചാബ് 4.34 കോടി മുടക്കിയപ്പോള്‍ ചണ്ഡിഗഡ് ഭരണകൂടം 3.29 കോടിയും കേന്ദ്ര സര്‍ക്കാര്‍ 3.55 കോടിയും ചെലവഴിച്ചു. ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയ രാംപാലിന്റെ ജാമ്യാപേക്ഷ കോടതി ഡിസംബര്‍ 23-ലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് രാംപാലിനെയും അനുയായി ഒ.പി.ഹൂഡയെയും കോടതിയില്‍ ഹാജരാക്കിയത്.
രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അക്രമങ്ങളെക്കുറിച്ച് ഹരിയാന ഡിജിപി കോടതിക്ക് റിപ്പോര്‍ട്ട് നല്കി.സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരുടെ വിവരങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പോലീസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നവംബര്‍ 19-നാണ് 63-കാരനായ രാംപാലിനെ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Comments