ചെമ്പകമേ എന്ന ഗാനത്തിലൂടെയായിരുന്നു ഫ്രാങ്കോ എന്ന പാട്ടുകാനെ മലയാളി അറിയുന്നത്. പിന്നീടങ്ങോട്ടു മലയാളി കേള്‍ക്കുന്ന പാട്ടുകളില്‍ എല്ലാം ഫ്രാങ്കോ നിറഞ്ഞു. തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി, ഇംഗ്ലിഷ്.അഞ്ചു ഭാഷകളില്‍ 250ല്‍ അധികം ഗാനങ്ങള്‍ കേരളം ഫ്രാങ്കോയോടൊപ്പം പാടി, ചുവടുവച്ചു.അശ്വമേധത്തിനു വേണ്ടി വീണ പ്രസാദുമായി ഫ്രാങ്കോ മനസ്സ് തുറക്കുന്നു
. ഇന്നിതാ ഫ്രാങ്കോ വീണ്ടും മലയാളത്തെ ഞെട്ടിക്കുന്നു. കേരളത്തിലെ റോഡുകളുടെ ഗുരുതരമായ അവസ്ഥ നാട്ടിലെങ്ങും പാട്ടാക്കി ഫ്രാങ്കോ വന്‍ ഹിറ്റ് നേടുന്നു. യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇപ്പോള്‍ 'ഡെയ്ന്‍ജറസ് സോണ്‍' ആണ് ചര്‍ച്ചാ വിഷയം.തകര്‍ന്ന റോഡുകളിലെ ശോചനീയാവസ്ഥ അധികാരികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഫ്രാങ്കോ പാട്ടിനെ കൂടുപിടിച്ചു.കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥ നേരില്‍ കണ്ടതാണ് ആ ആല്‍ബത്തിന് പ്രചോദനമായതെന്ന് ഫ്രാങ്കോ അശ്വമേധത്തോടു പറഞ്ഞു.ബാന്‍ഡ് 7ന്റെ ഫോര്‍ യു എന്ന പ്രൊജക്ടിലെ ഒരു ആല്‍ബമാണിത്. സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് അത് ഇത്രയും കൂടുതല്‍പേര്‍ ഏറ്റെടുത്ത്. അത് കൂടുതല്‍ പേരിലേക്ക് എത്തി.സാമൂഹിക പശ്ചാത്തലം ഇതിനുണ്ട്.പ്രതീക്ഷിച്ചതില്‍ അധികം പിന്തുണയാണ് ഈ ഗാനത്തിന് കിട്ടിയത്.വലിയ ആര്ഭാടമോന്നും ഇല്ലാതെ തൃശ്ശൂര്‍ പ്രസ്‌ക്ലബില്‍ വച്ചാണ് ഇത് പ്രകാശനം ചെയ്തത്.വളരെ ചെറിയ പരിപാടി ആയിരുന്നുട്ടുകൂടി പത്രങ്ങളും ചാനലുകളും അതെല്ലാം ഏറ്റുപിടിച്ചു.ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ നിന്നും വലിയ പിന്തുണയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന റോഡുകളെ പറ്റിയുള്ള ഫ്രാങ്കോയുടെ ആല്‍ബം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments