പെണ്ണെഴുത്തും `കളിമണ്ണി'ലെ ശ്വേതയുടെ പ്രസവവും മലയാളി മാദ്‌ധ്യമങ്ങള്‍ ആഘോഷിച്ച് പത്തുകാശ് ഉണ്ടാക്കുകയാണ്. ഉഷ്‌ണം ഉഷ്‌ണേന ശാന്തി! പെണ്ണെഴുത്ത് എന്നൊരു സാഹിത്യവിഭാഗം മലയാളഭാഷയില്‍ മാത്രം എന്നും നിഴലിച്ചു നില്‍ക്കുന്നു. സുന്ദരിയുടെ ചുണ്ടില്‍ നിന്നുമുള്ള തെറി പറച്ചില്‍. അതു കേള്‍ക്കാന്‍ ആസ്വാദകരുണ്ടായി. കേരളത്തില്‍ പെണ്ണുങ്ങളെക്കൊണ്ട് തെറി പറയിച്ച് ഒരു സാഹിത്യപോഷണം നിര്‍വഹിപ്പിച്ചു് അനേകരും പണമുണ്ടാക്കി. എഴുപതുകളിലെ ആ ചൂഷണ മനോഗതി തന്നെ കൈമുതലായി സ്വീകരിച്ച് ഇന്നും വിപണി കണ്ടെത്തുന്നു ചിലര്‍. മലയാള സിനിമയും അങ്ങനെ തന്നെ. ശ്വേതാമേനോന്‍ `രതിനിര്‍വേദ'ത്തില്‍ അഭിനയിച്ചു. നല്ല കണങ്കാല്‍. അത്യാവശ്യം വേണ്ടുന്ന ഭാഗങ്ങളൊക്കെ കാട്ടി. കൃഷ്‌ണചന്ദ്രനും ജയഭാരതിയും മലയാളിക്കു വച്ച അനുഭൂതിയുടെ ഏഴയലത്തുപോലും എത്തിയില്ല എന്നതു സത്യം! എത്തുകയുമില്ല. എന്തെന്നാല്‍ കുളിസീന്‍ മാത്രം കണ്ടിരുന്ന എഴുപതുകളിലെ മലയാളിയല്ല ഇന്നത്തെ യുവതലമുറയെ തിരിച്ചറിവുപോലും കേരളത്തിലെ സാഹിത്യകാരന്മാരും സിനിമാപ്രവര്‍ത്തകരും തിരിച്ചറിയുന്നില്ലയെന്ന യാഥാര്‍ഥ്യം. ജീവന്റെ നിലനില്‍പ്പ് ലൈംഗികതയും, സാഹിത്യം അതിന്റെ ചുവരും സിനിമ അതിന്റെ വിളനിലവും ആണെന്നത് ഒരു നിത്യസത്യമാണ്.. മനുഷ്യനു `നഗ്നത'യെന്നത് ഉണ്ടെങ്കില്‍ `അശ്‌ളീലം' എന്നൊന്നുണ്ട്. കിടപ്പറയില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടവ ഇന്ന് പൊതുനിരത്തില്‍ വിറ്റഴിക്കപ്പെടുന്ന വാണിഭചരക്കായി രൂപാന്തരം പ്രാപിച്ചു. ആവിഷ്‌കാര സ്വാതന്ത്രം എല്ലാ എഴുത്തുകാര്‍ക്കും സിനിമയിലും അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. പക്‌ഷേ മനുഷ്യന്റെ ലൈംഗികാവയവങ്ങള്‍ പരിച്‌ഛേദനം ചെയ്‌ത് പ്രദര്‍ശനത്തിനു വയ്‌ക്കാനുള്ള അനുവാദമല്ലത്. പിഞ്ചുകുഞ്ഞ് അമ്മയുടെ മുല കുടിക്കുത് അശ്‌ളീലമല്ല. പക്‌ഷേ കുഞ്ഞിന്റെ അച്‌ഛന്‍ അതു ചെയ്‌തുവെന്നെഴുതുന്നത് അശ്‌ളീലം തയൊണ്. സിനിമക്ക് റെയ്‌റ്റിംഗ് ഉള്ളതും അതുകൊണ്ടാണ്. ഇന്നത്തെ ലോകത്തിന്റെ ഗതിയേപ്പറ്റി അമേരിക്കന്‍ പ്രവാസി മലയാളിയും കേരളത്തിലെ ജനങ്ങളും അതായത് ആഗോള മലയാളി ഒന്നും അറിയുന്നില്ലയെതാണു വാസ്‌തവം. വായിക്കാന്‍ നേരമില്ലാതെ , അക്‌ഷരങ്ങള്‍ പോലും മറന്നുകളഞ്ഞവര്‍ മുക്കിയും മൂളിയും വല്ലതും വായിച്ചിട്ട് നിരൂപണം ചമയ്‌ക്കുന്നുണ്ട്. ഭക്‌തിയുടെ പരിവേഷം പൂണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാന്‍വേണ്ടി വേഷമണിയുന്നവരുമുണ്ട്. എന്നാല്‍ യാഥാര്‍ത്‌ഥ്യം എത്രയോ കാതം അകലെ? ആഗോള മലയാളി വെറും പൊട്ടച്ചൊല്ലും തെറിവാക്കുമടങ്ങിയ മിമ്മിക്രിയുടേയും ഒപ്പം ആള്‍ദൈവങ്ങളുടെ ആത്‌മീയതയിലും കിടന്ന് നട്ടം തിരിയുകയാണ്. അതുകൊണ്ടാണ് പ്രണയവും പ്രസവവുമൊക്കെ മലയാളിക്കു വിഷയമാകുന്നത്. ഒരു പാട്ടുകാരിയെ സിനിമാനടന്‍ എടുത്തുപൊക്കി. അതൊരു വാര്‍ത്ത. ഒരു പരസ്യമോഡല്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനെ ചുംബിച്ചു, ഇമ്മിണി വലിയ വാര്‍ത്ത. ഇപ്പോളിതാ ഒരു സിനിമാനടി സ്‌ക്രീനില്‍ പ്രസവിച്ചിരിക്കുന്നു. ജനിച്ചപ്പോഴേ സിനിമാതാരമായ കുഞ്ഞിന്റെ പേര് ഗിസ്‌ബുക്കിലും വരുന്നു. (ആരുടെയും പേരു പറയത്തക്ക പ്രസക്‌തിയില്ല) ഹാ! എന്തത്‌ഭുതം? അമേരിക്കയില്‍ വന്ന് ഇവിടെ പ്രസവിച്ച ഏതു സ്‌ത്രീയോടു ചോദിച്ചാലും പ്രസവം ഒരു ലൈംഗീകവിവേചനമുള്ള ഒരു രംഗമോ, സന്ദര്‍ഭമോ അല്ലയെന്ന സത്യം മനസിലാവും. ആശുപത്രിയില്‍ കിടക്കുന്ന ഒരു ഗര്‍ഭിണിയുടെ സര്‍വിക്കല്‍ ഡയലേഷന്‍ ഓരോ 30 മിനിന്റിലും വന്ന് വിരലിട്ട് പരിശോധിക്കുന്ന പുരുഷനേഴ്‌സും, ഡോക്‌ടറുമൊക്കെ വിരലിടുമ്പോള്‍ ലൈംഗീകസുഖം ആസ്വദിക്കുുണ്ടോ? ഫീറ്റല്‍ ഡിസ്‌ട്രക്‌ഷന്‍ വാല്‍ എപ്പിസോട്ടമി (യോനീമുഖം മുറിച്ച് കുട്ടിയെ പുറത്തെടുക്കുക) ഇതൊക്കെ സാധാരണകാര്യങ്ങളാണ്. പ്രസവം സുഖകരമായ കാഴ്‌ചയല്ല. മനുഷ്യന്‍ മ്യഗങ്ങളോട് താദാത്‌മ്യം പ്രാപിക്കു ദയനീയ അവസ്‌ഥയാണത്. പ്രസവവേദനയില്‍ കൈകാലിട്ടടിച്ച് കണ്ണുനീര്‍വാര്‍ക്കുന്ന സ്‌ത്രീയില്‍ ലൈംഗീകത ദര്‍ശിക്കാനോ, അതു ചിത്രീകരിക്കുന്ന ഒരു സിനിമ കച്ചവടക്കണ്ണോടെയെന്നോ മനസാക്‌ഷിയുള്ളവര്‍ പറയില്ല. കളിമണ്ണ,് എസിനിമയിലെ പ്രസവം കാണാന്‍ കുറെ ഓട്ടോറിക്‌ഷാജനം കാണും. വിവാദം സൃഷ്‌ടിക്കുന്ന മലയാളിയോട് ഖുറാനിലെ ഒരു വാക്യം ഓര്‍മ്മിപ്പിക്കട്ടെ. പൊതുജനാഭിപ്രായം ഒരു അഭിപ്രായമല്ല, എന്തെന്നാല്‍ പൊതുജനങ്ങളില്‍ അധികവും വിവരമില്ലാത്തവരല്ലോ! അതേ മലയാളിക്ക് മസ്‌തിഷ്‌കപ്രക്‌ഷാളനം സംഭവിച്ചിരിക്കുന്നു. ഇനിയും ചില നല്ല കാര്യങ്ങള്‍ പറയട്ടെ. `ജിസം 2' സണ്ണി ലിയോ നായിക. വിവാദത്തിനു ഇന്ത്യയില്‍ ആരുമില്ലേ?. പോസ്റ്റാര്‍ എന്നു കേട്ടാല്‍ പത്തുവയസുകാരനുപോലും പേരിനൊപ്പം ഡോട്ട് കോം അടിച്ച് കംപ്യൂട്ടറില്‍ കയറി `ലിംഗസേവ' കാണാം. വലിയ പോസ്റ്ററുകള്‍ നിരത്തിലും കംപ്യൂട്ടറില്‍ ട്രെയിലറിലും ഒക്കെ വിലസുന്നു. കാണുക. മറ്റൊരാള്‍ കൂടി വരുന്നു. പ്രിയാ റാണി. ഇതൊന്നുമറിയാത്ത മലയാളി സമൂഹമേ! റിനി ടോമി പാടട്ടെ. രഞ്‌ജിനി ചുംബിക്കട്ടെ. ശ്വേത പ്രസവിക്കട്ടെ. ഒരാളെ കൈയിലിട്ട് ആമ്പോലിച്ചാല്‍ പ്രണയം ഉണ്ടാകും. പ്രണയം മൂക്കുമ്പോള്‍ ചുംബിക്കും. ചുംബ്‌നം മൂക്കുമ്പോള്‍ പ്രസവിക്കും. ഒരു ജന്‍മത്തിന്റെ ആരംഭമായ ഇറക്‌ഷന്‍ മുതല്‍ ആ ആത്‌മാവിന്റെ റിസറക്‌ഷന്‍ വരെ കംപ്യൂട്ടറിന്റെ സ്‌ക്രീനില്‍ തെളിയുന്നുവെന്നറിയാത്ത മലയാളിക്ക് ഇതൊക്കെ വാര്‍ത്തയും ആഘോഷവും ആകാം.
Comments