You are Here : Home / Aswamedham 360

k

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, September 21, 2013 12:50 hrs UTC

ഇത്‌ നമ്മള്‍ നിത്യേന ഉപയോഗിക്കു ഒരു വസ്‌തുവിന്റെ പിന്നാമ്പുറകഥയാണ്‌. കുപ്പിവെള്ളത്തിന്റയും ശീതളപാനീയങ്ങളുടെയും ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. ഇതു വായിക്കുമ്പോള്‍ പോലും നിങ്ങളില്‍ പലരുടെയും സമീപം, ബാഗില്‍, റൂമില്‍ എല്ലാം ഇത്തരം കുപ്പികളിലായിരിക്കും വെള്ളം സൂക്ഷിച്ചിരിക്കുന്നത്‌. ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന്‌ വിലയായി നല്‍കുന്നതും നല്‍കിക്കൊണ്ടിരിക്കുന്നതും സ്വന്തം ആരോഗ്യം തന്നെയാണെ്‌ നാം മറക്കുന്നു... അല്ലെങ്കില്‍ സൗകര്യപൂര്‍വം മറന്നതായി ഭാവിക്കുുന്നു. എത്രയേറെ അമ്മമാര്‍ രാവിലെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്ന മക്കള്‍ക്ക്‌ ഇത്തരം കുപ്പികളില്‍ ചൂടുവെള്ളം നിറച്ചു നല്‍കുുന്നു. ഓര്‍ക്കുക... സ്വന്തം പൊന്നോമനകളുടെ ആരോഗ്യത്തിന്റെ കടയ്‌ക്കലാണ്‌ നിങ്ങള്‍ കത്തി വയ്‌ക്കുന്നത്‌. പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണില്‍ നിന്നാണ്‌ പ്‌ളാസ്റ്റിക്‌ നിര്‍മാണപ്രക്രിയ ആരംഭിക്കുത്‌. 50 ബില്യണിലധികം കുപ്പികളാണ്‌ ലോകത്തൊ`ാകെ ഒരു വര്‍ഷം ഉപയോഗിക്കപ്പെടുന്നത്‌. ഇതില്‍ 80 ശതമാനവും നമ്മുടെ പ്രകൃതിയിലേയ്‌ക്കു വലിച്ചെറിയപ്പെടുുന്നു. അതായത്‌ പത്തു കുപ്പികള്‍ എടുത്താല്‍ അതില്‍ വെറും രണ്ടെണ്ണം മാത്രമാണ്‌ റീസൈക്കിള്‍ ചെയ്യപ്പെടുന്നത്‌. വലിച്ചെറിയപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ സ്വാഭാവിക പ്രവര്‍ത്തനം വഴി അഴുകിച്ചേരുന്നില്ല. നമ്മുടെ ജലാശയങ്ങളെയും മണ്ണിനെയും നശിപ്പിക്കുന്ന ഇവ ഭക്ഷ്യവസ്‌തുക്കളെയും വിഷലിപ്‌തമാക്കുുന്നു. കുപ്പിവെള്ളത്തിന്റയും ശീതളപാനീയങ്ങളുടെയും കുപ്പികളില്‍ 'ഉപയോഗശേഷം നശിപ്പിച്ചു കളയുക' എന്ന വാചകവും ചിത്രവും കാണാം. എന്നാല്‍ ഇതവഗണിച്ചു കൊണ്ട്‌ നമ്മില്‍ പലരും ചൂടുവെള്ളവും തണുത്തവെള്ളവും സൂക്ഷിക്കാനായി ഇത്തരം കുപ്പികള്‍ ഉപയോഗിക്കുുന്നു. ഇത്തരം കുപ്പികളുടെ അടിവശത്തോ ലേബലിലോ ആയി ഒന്നു മുതല്‍ ആറു വരെയുള്ളതില്‍ ഏതെങ്കിലും ഒരക്കവും (മിക്കവാറും ഒരു ത്രികോണത്തില്‍) ജഋഠ, ഒഉജഋ തുടങ്ങിയ അക്ഷരങ്ങളും കാണാം. പ്‌ളാസ്റ്റിക്‌ പായ്‌ക്കേജിംഗ്‌ റെസിന്‍ ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്‌ എന്നാണ്‌ ഇത്തരം അക്കങ്ങള്‍ക്ക്‌ പറയുത്‌. ഇവ കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ ...? 1. ജഋഠ / ജഋഠഋ (പോളി എഥിലീന്‍ ടെറഫ്‌തലേറ്റ്‌) കുപ്പിവെള്ളത്തിന്റെയും ശീതളപാനീയങ്ങളുടെയും സസ്യ എണ്ണകളുടെയും കുപ്പികളാണ്‌ ഇത്തരം പ്‌ളാസ്റ്റിക്‌ ഉപയോഗിച്ച്‌ കൂടുതലായും നിര്‍മ്മിക്കുന്നത്‌. റീസൈക്കിള്‍ ചെയ്‌ത്‌ ഫൈബര്‍, കാര്‍പ്പറ്റ്‌ എന്നിവയായി മാറ്റാവുന്നതാണ്‌. പായ്‌ക്കേജിംഗ്‌ മേഖലയില്‍ ജഋഠ എും ടെക്‌സ്റ്റൈല്‍ മേഖല യില്‍ പോളിയെസ്‌റ്റര്‍ എന്നുമാണ്‌ ഇതറിയപ്പെടുത്‌. സുതാര്യവും ദൃഢവും ഓക്‌സിജനെ തടയാനും കഴിയുന്ന ഇതിന്‌ കാര്‍ബണ് ഡൈ ഓക്‌സൈഡിനെ അടക്കി നിര്‍ത്താനും കഴിയും. അതുകൊണ്ടാണ്‌ സോഡ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ സൂക്ഷിക്കാന്‍ ഇത്തരം കുപ്പികള്‍ ഉപയോഗിക്കുന്നത്‌. എന്നാല്‍ ചൂടേറ്റാല്‍ രൂപം മാറുന്ന ഇവയ്‌ക്ക്‌ പരമാവധി 93 ഡിഗ്രി വരെയേ ചൂടു താങ്ങാന്‍ കഴിയു. 2. ഒഉജഋ (ഹൈ ഡെന്‍സിറ്റി പോളിഎഥിലീന്‍) ജ്യൂസ്‌, ഡിറ്റര്‍ജന്റ്‌, ഷാംപൂ മുതലായവയുടെ കുപ്പികള്‍, ഷോപ്പിംഗ്‌ ബാഗുകള്‍ തുടങ്ങിയവ ഇത്തരം പ്‌ളാസ്റ്റിക്കാണ്‌. റീസൈക്കിള്‍ ചെയ്‌ത്‌ പേന, ഡ്രെയിനേജ്‌ പൈപ്പ്‌ എന്നിവ നിര്‍മിക്കാം. 3. ജഢഇ (പോളി വിനൈല്‍ ക്ലോറൈഡ്‌) ഡിറ്റര്‍ജന്റ്‌, ഷാംപൂ, പാചകഎണ്ണ തുടങ്ങിയവയുടെ കുപ്പികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എിവയ്‌ക്കുപയോഗിക്കുന്ന പി.വി.സി സംസ്‌കരിച്ച്‌ വാഹനങ്ങളുടെ മഡ്‌ഫ്‌ളാപ്പുകള്‍, കേബിളുകള്‍, മാറ്റുകള്‍ തുടങ്ങിയവയായി മാറ്റുുന്നു. 4. ഘഉജഋ (ലോ ഡെന്‍സിറ്റി പോളി എഥിലിന്‍) സ്‌ക്വീസബിള്‍ കുപ്പികളും ഷോപ്പിംഗ്‌ ബാഗുകളുമാണ്‌ പൊതുവെ ഇത്തരം പ്‌ളാസ്റ്റിക്‌ ഉപയോഗിച്ചു നിര്‍മിക്കുത്‌. സാധാരണ ഗതിയില്‍ ഇവ റീ സൈക്കിള്‍ ചെയ്യാറില്ല. ക്‌ളോറിന്‍ അടങ്ങിയിരിക്കുതിനാല്‍ ഇവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ല. ഇവ കത്തിക്കാനും പാടുള്ളതല്ല. 5. ജജ (പോളി പ്രൊപ്പിലിന്‍) ഇവ പ്രധാനമായും ഉപയോഗിക്കുന്നത്‌ സ്‌ട്രോ, മരുുന്നുകുപ്പികള്‍ തുടങ്ങിയവയ്‌ക്കു വേണ്ടിയാണ്‌. റീസൈക്കിള്‍ ചെയ്‌ത്‌ സിഗ്നല്‍ ലൈറ്റുകളും ബ്രഷുകളും ട്രേകളും മറ്റുമായി മാറ്റുുന്നു. ഉയര്‍ന്ന ചൂടു താങ്ങാന്‍ കഴിവുള്ളവയാണ്‌ പി.പി 6. ജട (പോളി സ്‌റ്റൈറിന്‍) പ്രധാനമായും ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്‌ളേറ്റുകള്‍ എന്നിവയ്‌ക്കായി ഉപയോഗീക്കപ്പെടുു. റീസൈക്കിള്‍ ചെയ്‌ത്‌ ഇന്‍സുലേഷന്‍ പോലെയുള്ള വസ്‌തുക്കളും നിര്‍മിക്കുുന്നു. എന്നാല്‍ ഇവ റീസൈക്കിള്‍ ചെയ്യുക എത്‌ അത്യന്തം ശ്രമകരമാണ്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലേയ്‌ക്ക്‌ മാരകവീഷാംശങ്ങള്‍ ലയിപ്പിക്കാന്‍ ഇവയ്‌ക്ക്‌ പ്രത്യേക കഴിവാണ്‌. 7. മറ്റുള്ളവ വീടുകളില്‍ വെള്ളം സൂക്ഷിക്കാനുപയോഗിക്കുന്ന വലിയ ടാങ്കുകള്‍, ബുള്ളറ്റ്‌ പ്രൂഫ്‌ നിര്‍മാണം, നൈലോ എിവയാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌. പെറ്റ്‌ ബോട്ടിലുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയൊന്ന് പരിശോധിക്കാം. വളരെ അസ്ഥിരമായ തന്മാത്രശൃംഖലകളാണ്‌ ഇത്തരം പോളികാര്‍ബണേറ്റുകള്‍ക്കുള്ളത്‌. നിരന്തര ഉപയോഗത്താലും ഉയര്‍ന്ന ഊഷ്‌മാവിനാലും ഇവ വിഘടിച്ച്‌ ബിസ്‌ഫെനോള്‍ എ (ബി.പി.എ) എന്ന രാസവസ്‌തു ഉണ്ടാകുു. രൂക്ഷമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന മനുഷ്യനിര്‍മ്മിതമായ കെമിക്കലാണ്‌ ബി.പി.എ. കുപ്പി പഴയതാണോ പുതിയതാണോ എന്നതല്ല, മറിച്ച്‌ അതില്‍ ശേഖരിക്കുന്ന വെള്ളത്തിന്റെ ചൂടാണ്‌ ഈ വിഷത്തിന്റെ ഉല്‌പാദനത്തോത്‌ നിശ്ചയിക്കുന്നത്‌. സ്‌കോ`്‌ ബെല്‍ഷറിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത്‌ ചൂടുവെള്ളത്തിന്റെ സാന്നിധ്യത്തില്‍ 55 ശതമാനം വരെ കൂടുതല്‍ ബി.പി.എ സൃഷ്ടിക്കപ്പെടുുന്നതാ ണ്‌. അതായത്‌ തണുത്ത വെള്ളമാണെങ്കില്‍ 0.2-0.8 നാനോഗ്രാം വരെയും ചൂടുവെള്ളം ആണെങ്കില്‍ 8-32 നാനോഗ്രാം വരെയും ഉല്‌പാദിപ്പിക്കപ്പെടും. കുപ്പിയിലെ വെള്ളത്തിലൂടെ ഈ വിഷം അതു കുടിക്കുന്നവരുടെ ശരീരത്തിലും എത്തിച്ചേരുുന്നു. ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണ് പ്രവര്‍ത്തനങ്ങളെ തെറ്റായ രീതിയില്‍ അനുകരിക്കുന്ന ബി.പി.എ ശാരീരികപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുുന്നു. പ്രത്യുല്‌പാദനശേഷിയെയും ബുദ്ധിവികാസത്തെയും വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങള്‍ക്കു കാരണമാകുുന്നു. പ്രതിരോധശേഷിയെയും പെരുമാറ്റരീതികളെയും സാരമായി ബാധിക്കുന്ന ഇവ പ്രമേഹത്തെയും അമിതവണ്ണത്തെയും ക്ഷണിച്ചു വരുത്തുകയും ചെയ്യുു. എന്‍വയോമെന്റ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ പോളിസി സെന്റര്‍ കാലിഫോര്‍ണിയ ബി.പി.എയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ 130-ല്‍ ഏറെ പഠനങ്ങളാണ്‌ നടത്തിയിരിക്കുന്നത്‌. ഇതില്‍ വെളിവായത്‌ ബി.പി.എ പ്രധാനമായും അനുകരിക്കുന്നത്‌ സ്‌ത്രീഹോര്‍മോണായ ഈസ്‌ട്രജനെയാണ്‌ എന്നാണ്‌. സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനും മൂത്രാശയ ക്യാന്‍സറിനും ഇടയാക്കുന്ന ബി.പി.എ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സറിനു ദൂതനാകുക മാത്രമല്ല പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ കുറയ്‌ക്കുകയും ചെയ്യുുന്നു. കൂടാതെ ലിംഗഭേദമെന്യേ ടൈപ്പ്‌ 2 പ്രമേഹത്തിന്‌ വഴി മരുന്നിടുകയും ചെയ്യുുന്നു. അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുുന്നു ബി.പി.എ. കൈയില്‍ കിട്ടുന്നതെന്തും വായില്‍ വയ്‌ക്കുന്ന സ്വഭാവമുള്ള കുഞ്ഞുങ്ങള്‍... ഇന്ന് സ്വന്തം കൈവിരലൊഴികെ അവര്‍ വായില്‍ വയ്‌ക്കുന്നതെന്തും പ്‌ളാസ്റ്റിക്‌ ആണെ്‌ന്ന് നാം ശ്രദ്ധിക്കാറില്ല. വഴിയോരത്ത്‌ 10 രൂപയ്‌ക്കും 20 രൂപയ്‌ക്കും കിട്ടുന്ന നിറപ്പകിട്ടാര്‍ന്ന കളിപ്പാട്ടങ്ങള്‍ കുട്ടികള് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ നാം വാങ്ങി നല്‍കും. ഇത്തരം ചൈനീസ്‌ കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ്‌ ആ കുഞ്ഞുശരീരത്തില്‍ സൃഷ്ടിക്കുത്‌. ഇന്നത്തെ കുട്ടികള്‍ വളരെ നേരത്തെ പ്രായപൂര്‍ത്തിയാകുുന്നു എന്ന് പലരും പരിതപിക്കാറുണ്ട്‌. ജങ്ക്‌ ഫുഡ്‌ ശീലത്തോടൊപ്പം ഇത്തരം പ്‌ളാസ്റ്റിക്‌ കളിപ്പാട്ടങ്ങളും കുപ്പികളും ഇതിനു കാരണമാകുുന്നു. ശരീരത്തെ ലൈംഗികപക്വതയില്‍ എത്തിക്കുന്ന ഇത്തരം കെമിക്കലുകള്‍ പക്ഷേ അണ്ഡ-ബീജ ഉല്‌പാദനത്തെ മന്ദീഭവിപ്പിക്കുുന്നു. കുട്ടിക്കാലത്ത്‌ കളിപ്പാട്ടങ്ങളിലൂടെയും പിന്നീട്‌ ഇത്തരം കുപ്പികളിലൂടെയും ഉള്ളിലെത്തുന്ന ബി.പി.എയും മറ്റു രാസവസ്‌തുക്കളും അവരെ വന്ധ്യതയുടെ ലോകത്തിലേയ്‌ക്കു കൈ പിടിച്ചു നടത്തിക്കുകയാണ്‌. പെറ്റ്‌ കുപ്പികളിലെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കെമിക്കലുകള്‍ക്ക്‌ പ്രത്യുല്‌പാദനഹോര്‍മോണുകളെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഹാര്‍വാര്‍ഡ്‌ സ്‌കൂള്‍ ഓഫ്‌ പബ്‌ളിക്‌ ഹെല്‍ത്ത്‌ റിസര്‍ച്ചേഴ്‌സിന്റെ പഠനങ്ങള്‍ പ്രകാരം ഒരാഴ്‌ച തുടര്‍ച്ചയായി പോളി കാര്‍ബണേറ്റഡ്‌ കുപ്പികളില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചപ്പോള്‍ മൂത്രത്തിലെ ബി.പി.എയുടെ അളവ്‌ 69 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ചൂടുവെള്ളമാണെങ്കില്‍ ഇതിലും എത്രയോ ഇരട്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്‌ളാസ്റ്റിക്‌ കുപ്പികളിലെ ചൂടുവെള്ളം മാത്രമല്ല വില്ലനാകുന്നത്‌. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ഇത്തരം കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമെടുക്കുത്‌ - തണുത്ത വെള്ളം ആണെങ്കില്‍ പോലും - ദോഷകരം തെയാണ്‌. കുപ്പികളില്‍ ഡൈ ഈഥൈല്‍ ഹൈഡ്രോക്‌സിലാമൈന്‍ (ഡി.ഇ.എച്ച്‌.എ) എന്ന കെമിക്കല്‍ അടങ്ങിയിരിക്കുുന്നു. കുപ്പികളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിലൂടെ ഈ കെമിക്കലുകള്‍ വെള്ളത്തില്‍ കലര്‍ന്ന് നമ്മുടെ ശരീരത്തിലുമെത്തുുന്നു. മനുഷ്യരില്‍ ഇവ ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷകര്‍ ഉറപ്പു പറയുന്നില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു സമ്മതിക്കുുന്നു. ക്യാന്‍സര്‍ ഗവേഷണങ്ങള്‍ നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സി (ഐ. എ. ആര്‍.സി) മനുഷ്യരില്‍ ക്യാന്‍സറിന കാരണമാകുന്ന രാസവസ്‌തുക്കളുടെ പട്ടികയില്‍ ഡി.ഇ.എച്ച്‌.എയെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതു മാത്രമാണാശ്വാസം. എന്നാല്‍ ശരീരത്തിന്റെ എന്‍ഡോക്രൈന്‍ വ്യവസ്ഥയാകെ താളം തെറ്റിക്കുന്ന ഇവ ബ്രസ്റ്റ്‌, ഓവേറിയന്‍, പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സറുകള്‍ക്കും വന്ധ്യതയ്‌ക്കും കാരണമാകുന്നു എന്ന് ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുുന്നു. പെറ്റ്‌ കുപ്പികള്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുമ്പോള്‍ ഇത്തരം കെമിക്കലുകള്‍ പുറപ്പെടുവിക്കാനുള്ള അതിന്റെ കഴിവും വര്‍ദ്ധിക്കുകയാണെ്‌ മറക്കാതിരിക്കുക. പ്‌ളാസ്‌റ്റിക്‌ പാത്രങ്ങളില്‍ വൈന്‍ എടുക്കരുത്‌ എ്ന്ന് പറയാറുണ്ട്‌. അതിന്റെ ശാസ്‌തീയ വശം കൂടിയൊന്ന് പരിശോധിക്കാം. പ്‌ളാസ്റ്റികില്‍ അടങ്ങിയിരിക്കുന്ന ടെറഫ്‌ത്താലിക്‌ ആസിഡ്‌ വെള്ളത്തില്‍ ലയിക്കില്ല. എന്നാല്‍ ഇത്‌ ആല്‍ക്കഹോളില്‍ വളരെ വേഗം ലയിക്കും. ഇത്‌ ആരോഗ്യത്തിന്‌ ദോഷകരമാണ്‌. ഇക്കാര്യം ശ്രദ്ധിക്കുന്ന നമ്മള്‍ പക്ഷേ ചൂടുവെള്ളം നിര്‍ദ്ദോഷമാണെു വിചാരിക്കുുന്നു. നിങ്ങളില്‍ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളില്‍ എത്രപേര്‍ ഇപ്പോഴും പെറ്റ്‌ കുപ്പികള്‍ ഉപയോഗിക്കുുന്നു എന്നു ചൂടേറ്റു രൂപം മാറിയ കുപ്പികളില്‍ എത്ര പേര്‍ ഇപ്പോഴും വെള്ളം കുടിക്കുുന്നു എന്നു മനസ്സിലോര്‍ത്തുകൊണ്ട്‌ തുടര്‍ന്നു വായിക്കുക... 1. കുപ്പിവെള്ളത്തിന്റെയും ശീതളപാനീയങ്ങളുടെയും കുപ്പികള്‍ ആവര്‍ത്തിച്ചുപയോഗിക്കരുത്‌. 2. കളിമണ്ണ്‌ അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങളാണ്‌ ഏറ്റവും ഉത്തമം. അതിനു കഴിയാത്ത അവസരങ്ങളില്‍ ഫുഡ്‌ ഗ്രേഡ്‌ ഉള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. 3. ഓരോ വര്‍ഷവും ലോകത്ത്‌ ഉല്‌പാദിപ്പിക്കപ്പെടുന്ന പ്‌ളാസ്റ്റിക്‌ കുപ്പികളില്‍ എണ്പതു ശതമാനവും റീസൈക്കിള്‍ ചെയ്യപ്പെടുന്നില്ല. അവ പ്രകൃതിയിലേയ്‌ക്ക്‌ വലിച്ചെറിയപ്പെടുന്നു. നമ്മുടെ പ്രകൃതിയോടു നാം ചെയ്‌തു കൊണ്ടിരിക്കുന്ന മറ്റൊരു ദ്രോഹം. 4. ജഋഠ കുപ്പികള്‍ ഉപേക്ഷിക്കുക. 5. സ്വന്തം ശരീരത്തെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന് വാദിക്കാം. എന്നാല്‍ അടുത്ത തലമുറയെയും ഈ ഭൂമിയെയും ദ്രോഹിക്കാന്‍ ആര്‍ക്കും അവകാശമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.