ചൊവ്വാഴ്ച അമേരിക്ക ഹാലോവീന്‍ ആഘോഷിക്കുകയാണ്. ചില മതവിശ്വാസികള്‍ ഈ ആഘോഷത്തിന് എതിരാണ്. വൈകുന്നേരമായാല്‍ ട്രിക്ക് ഓര്‍ ട്രീറ്റിനിറങ്ങി സമീപത്തുള്ള വീടുകളില്‍ നിന്ന് മിഠായി (കാന്‍ഡി) കള്‍ ശേഖരിച്ച് മുന്നോട്ട് നീങ്ങുന്ന കുട്ടികളെ കാണാം. ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുന്‍പ് തന്നെ വീടുകളുടെ മുന്നുലും മുറ്റത്തും ക്രിത്രിമ പ്രേത രൂപങ്ങളും ചിലന്തി വലകളും ഉയരാറുണ്ട്. വാലന്റൈന്‍സ് ഡേയില്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള മിഠായികള്‍ ക്രിസ്മസിന് കാന്‍ഡി കെയിന്‍സ് ആയിമാറുന്നു എന്ന് പറയാറുണ്ട്. വളരെ കുട്ടിയായ മിഠായികളാണ് കാന്‍ഡിയായി പ്രത്യക്ഷപ്പെടുന്നു. ആദ്യം ഇവ പല്ലുകളില്‍ കേടുപാടുണ്ടാക്കുന്നു. ഉള്ളിലേയ്ക്ക് ചെല്ലുമ്പോള്‍ മറ്റ് വിപത്തുക്കളും. അമേരിക്കയില്‍ കാഡ്ബറി ചോക്ലേറ്റുകള്‍ ഇറക്കുന്ന ഹെര്‍ഷീസ് പോലും ചോക്ലേറ്റിനാണ് പ്രാധാന്യം നല്‍കുന്നത്.
മറ്റ് പല രാജ്യങ്ങളിലും പ്രധാന ചേരുവ പാല്‍ ആയാണ് പ്രചരിക്കുന്നത്. ഇതെല്ലാം കാണുന്നവര്‍ക്ക് സംശയം തോന്നാം ഹാലോവീന്റെ ഉപജ്ഞാതാക്കള്‍ കാന്‍ഡി കമ്പനികളാണോ എന്ന്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹാലോവീന്‍ ഒരു സെല്‍റ്റിക് ഹാര്‍വെസ്റ്റ് ഫെസ്റ്റിവലായി ആരംഭിച്ചതാണ്. സെല്‍റ്റ് (കെല്‍റ്റ്) പൗരാണിക ഫ്രാന്‍സിലെ ആര്യന്‍ ജനമായി അറിയപ്പെടുന്നു. ബ്രിട്ടിഷ്, ഐറിഷ്, സ്‌ക്കോട്ടിഷ്, കോര്‍##ണിഷ് ആര്യ വംശക്കാരെയും സെല്‍റ്റിക്കുകളായി അറിയപ്പെടുന്നു. ആ സെല്‍റ്റിക് വിളവ് ഉത്സവത്തില്‍ നല്ല വിളവിന് ആത്മാക്കളോട് നന്ദി പറഞ്ഞിരുന്നു, ആദ്യം അറിയപ്പെട്ടിരുന്നത് സാം ഹെയിന്‍ എന്നായിരുന്നു. ഇത് ഓള്‍ സോള്‍ഡ് ഡേയായി രൂപ്ന്തരപ്പെട്ടു. ഈ ദിവസം കുടുംബങ്ങള്‍ അന്യോന്യം ബോള്‍ കേക്ക്‌സോ മധുരമുള്ള ബ്രെഡോ കൈമാറിയിരുന്നു, മരിച്ചു പോയ തങ്ങളുടെ ബന്ധുക്കളുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദരിദ്രര്‍ക്കും മധുരമുള്ള ബ്രെഡ് നല്‍കിയിരുന്നു. 1950 കളിാണ് ഹാലോവീന്‍ ഇന്നത്തെ രൂപ്തില്‍ ആഘോഷിക്കുവാന്‍ തുടങ്ങയത്. യൂറോപ്പില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവര്‍ ഒക്ടോബര്‍ 31 ഫാള്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലായി ആചരിക്കുവാന്‍ ആരംഭിച്ചു. മരിച്ചവരെ ആദരിക്കുന്നത് പേടിപ്പെടുത്തുന്ന ആടയാഭരണങ്ങളിലൂടെയും തലയണ ഉറകളില്‍ കാന്‍ഡികള്‍ നിറച്ചും ആയി.
കാന്‍ഡികും ആടയാഭരണങ്ങളും വന്‍ തോതില്‍ ചെലവാകുന്നതിനാല്‍ കച്ചവടക്കാര്‍ സന്തോഷിച്ചു.ബക്കറ്റുകളിലും ബാഗുകളിലും മിഠായി നിറയുന്നതിനാല്‍ കുട്ടികളും വലിയ സന്തോഷത്തിലായി. കച്ചവടക്കാര്‍ക്ക് സന്തോഷമുള്ള മറ്റൊരു ദിനമാണ് നവംബര്‍ . മെക്‌സിക്കന്‍ ഡേ ഓഫ് ദ ഡെഡ് , തങ്ങളുടെ മരിച്ചുപോയ ബന്ധുക്കളെ ഓര്‍മ്മിക്കുന്ന ദിവസം. ഫ്രഞ്ച് സേനയെ തോല്‍പ്പിച്ചത് ആഘോഷിക്കുന്ന സിന്‍കോ ഡിമേയോ പോലെ വളരെ വിപുലമായ ആഘോഷത്തിന് ചിലര്‍ ഈ ദിവസംതയ്യാറെടുക്കുന്നു. 2014 ല്‍ പുറത്തിറങ്ങിയ ദ ബുക്ക് ഓഫ് ലൈഫ് എന്ന ചിത്രം ഡേ ഓഫ് ദ ഡെഡിന് കൂടുതല്‍ പ്രചാരം നല്‍കി എന്ന് ചിലര്‍ പറയുന്നു. ഹാലോവീന്‍ തങ്ങളുടെ സംസ്‌ക്കാരത്തിലേയ്ക്ക് കടന്നുകയറിയതായി പരാതിപ്പെടുന്ന മെക്‌സിക്കര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഡേ ഓഫ് ദ ഡെഡ് ആഘോഷിക്കാന്‍ കഴിയുന്നത് ആശ്വാസമായി.
ഡേ ഓഫ് ദ ഡെഡ് ട്രീറ്റ്‌സിനും (കാന്‍ഡികള്‍ക്കും ചോക്ലേറ്റുകള്‍ക്കും) വലിയ ഡിമാന്റുണ്ടെന്ന് അമേരിക്കയില്‍ മെക്‌സിക്കര്‍ കൂടുതലുള്ള സ്ഥലങ്ങളിലെ കച്ചവടക്കാര്‍ പറയുന്നു. ഈ ദിനത്തിലെ പ്രതിപാദ്യ വസ്തു തലയോട്ടിയാണ്. പല രൂപത്തിലുള് തലയോട്ടികളും മിഠായികളും വിപണിയില്‍ എത്തുന്നു. വര്‍ഷം തോറും വില്‍പന കൂടുന്നതായി റീട്ടെയില്‍ ഉടമകള്‍ പറയുന്നു. വില്‍പന 8 ബില്യണ്‍ ഡോളര്‍ വരെ ആകുമെന്ന് ഇവര്‍ കരുതുന്നു. മതപരമായ ഒരു ഒഴിവ് ദിനമായി ആരംഭിച്ച ഡേ ഓഫ് ദ ഡെഡ് ഒരു മാര്‍ക്കറ്റിംഗ് അവസരമായി മാറിയിരിക്കുകയാണെന്നാ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന സ്‌കെലട്ടനുകള്‍ മെയ്#് ഇന്‍ ചൈന ആണെന്ന് വിലപിക്കുന്നവരുമുണ്ട്.
Comments